ഷാഫിക്ക് വിട നല്‍കി സിനിമാലോകം; അന്തിമോപചാരമര്‍പ്പിച്ച് മമ്മൂട്ടിയും പൃഥിയും ദീലിപും അടങ്ങിയ താരലോകം;  തലവേദനയെ തുടര്‍ന്ന് ചികിത്സതേടിയെത്തി വിട പറഞ്ഞ ഹിറ്റ് മേക്കറിന്റെ ഭൗതിക ശരീരം ഖബറടക്കിയത് എറണാകുളം കറുകപ്പിള്ളി  ജുമാ മസ്ജിദില്‍ 

Malayalilife
ഷാഫിക്ക് വിട നല്‍കി സിനിമാലോകം; അന്തിമോപചാരമര്‍പ്പിച്ച് മമ്മൂട്ടിയും പൃഥിയും ദീലിപും അടങ്ങിയ താരലോകം;  തലവേദനയെ തുടര്‍ന്ന് ചികിത്സതേടിയെത്തി വിട പറഞ്ഞ ഹിറ്റ് മേക്കറിന്റെ ഭൗതിക ശരീരം ഖബറടക്കിയത് എറണാകുളം കറുകപ്പിള്ളി  ജുമാ മസ്ജിദില്‍ 

ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സതേടിയത്തിയ ഷാഫിയുടെ വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിശ്വസിക്കാനായിട്ടില്ല. വപരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തി ജീവന്‍ നിലിനിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ഇന്നലെ രാവിലെ ഷാഫിയെ തേടി വിധിയെത്തുകയായിരുന്നു.

ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നിരവധി പേരാണ് എത്തിയത്. നാടും സഹപ്രവര്‍ത്തകരും അടക്കം കൊച്ചി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്‍ശനത്തില്‍ ഷാഫിയെ അവസാനമായി കാണാനെത്തി.

മമ്മൂട്ടി, രമേശ് പിഷാരടി, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ബാദുഷ, ലാല്‍, നാദിര്‍ഷ, ബി.ഉണ്ണികൃഷ്ണന്‍, പൊന്നമ്മ ബാബു, ബെന്നി പി. നായരമ്പലം തുടങ്ങിയവര്‍ ഇവിടെയെത്തി അന്തിമോപചാരമര്‍പ്പിച്ചു. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു.

വൈകീട്ട് കലൂര്‍ മുസ്ലിം ജമാഅത്ത് മസ്ജിദ് കബര്‍സ്ഥാനിലാണ് ഷാഫിയുടെ മൃതേദേഹം കബറടക്കിയത്.മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യ സിനിമകളിലൂടെ ജനമനസുകള്‍ കവര്‍ന്ന റാഫി - മെക്കാര്‍ട്ടിന്‍ സംവിധായകജോഡിയിലെ റാഫി മൂത്ത സഹോദരനാണ്.സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്ത ബന്ധുവും.

രാജസേനന്റെയും റാഫി- മെക്കാര്‍ട്ടിന്റെയും ചിത്രങ്ങളില്‍ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്.2001ല്‍ വണ്‍മാന്‍ ഷോ എന്ന ചിത്രത്തി?ലൂടെയാണ് സംവി?ധായകനായുള്ള അരങ്ങേറ്റം.തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഷാഫി. 

കല്യാണരാമന്‍, തൊമ്മനും മക്കളും, മായാവി, പുലിവാല്‍ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകള്‍ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.

സിനിമാ ലോകം ഷാഫിയെ അനുസ്മരിച്ച് സോഷ്യല്‍മീഡിയ വഴി കുറിപ്പ് പങ്ക് വച്ചു .

ഒരു സഹോദരന്റെ സ്ഥാനമായിരുന്നു, കൂടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല' ; ദിലീപ്
പ്രിയപ്പെട്ട ഷാഫി പോയി.....ഞാന്‍ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍. എന്നാല്‍ അതിനപ്പുറമാണ് ഞങ്ങള്‍ക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരന്‍ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകന്‍ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല..... ഞങ്ങള്‍ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ വേര്‍പാട്...പിയ സഹപ്രവര്‍ത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേര്‍പാടില്‍ കണ്ണീര്‍ പൂക്കള്‍.'

ഇന്ന് എനിക്കൊരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടു' ; ചിയാന്‍ വിക്രം 

ഇന്ന് തനിക്കൊരു പ്രിയസുഹൃത്തിനെ നഷ്ടമായെന്നാണ് വിക്രം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അദ്ദേഹം വിടപറഞ്ഞുവെങ്കിലും നമുക്ക് നല്‍കിയ നര്‍മ്മ നിമിഷങ്ങള്‍ കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും ഷാഫി എന്നും ജീവിക്കുമെന്ന് വിക്രം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. തൊമ്മനും മക്കളും എന്ന സിനിമയുടെ തമിഴ് റീമേക്കായ 'മജാ'യില്‍ വിക്രമായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

 വിക്രത്തിന്റെ വാക്കുകള്‍:
'ഇന്ന്, എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടു, ലോകത്തിന് അവിശ്വസനീയമായ ഒരു കഥാകാരനെയും. ഞാന്‍ അറിഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും രസികരായ മനുഷ്യരില്‍ ഒരാളായിരുന്നു അദ്ദേഹം, ജീവിതത്തിലെ ഏറ്റവും ലളിതമായ നിമിഷങ്ങളില്‍ സൗന്ദര്യം കാണാന്‍ കഴിയുന്ന ഒരാള്‍. അദ്ദേഹം ഇനി നമുക്കിടയില്‍ ഇല്ലായിരിക്കാം. പക്ഷേ നമുക്ക് നല്‍കിയ ചിരി കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും അദ്ദേഹം എപ്പോഴും ജീവിക്കും. നിങ്ങളെ ഒരിക്കലും മറക്കില്ല,'. 

ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍ ; എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഈ വേഗത്തിലുളള യാത്രപറച്ചില്‍; സുരാജ് വെഞ്ഞാറമൂട്

ഷാഫിയുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. ഷാഫിയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും സുരാജ് കൂട്ടിച്ചേര്‍ച്ചു.

സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക്ക്കുറിപ്പ്:

എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സര്‍ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചില്‍.എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹംഅത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യന്‍ ആയിരുന്നു എനിക്ക് അദ്ദേഹം...
എന്നെന്നും മലയാളികള്‍ എന്നെ ഓര്‍മിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍....ഇനിയും ഉള്‍കൊള്ളാന്‍ ആകുന്നില്ല ഈ വേര്‍പാട്...അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ...

ഈ നഷ്ടത്തിന്റെ വേദന പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല: മംമ്ത മോഹന്‍ദാസ്

ഷാഫിയുടെ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നുപോയെന്നാണ് മംമ്ത സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. ടു കണ്‍ട്രീസ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ നിമിഷങ്ങളുടെ ഓര്‍മകളും നടി പങ്കുവെച്ചു.

തീ കണ്‍ട്രീസ് എപ്പോഴാണ് ആരംഭിക്കുക എന്ന് ആരാധകര്‍ ചോദിക്കുന്നതായി താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. താന്‍ അതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൂന്നാമതൊരു കണ്‍ട്രിക്കായി നോക്കുകയാന്നെയും അദ്ദേഹം പറയുമായിരുന്നു. എല്ലാത്തിലും നര്‍മം കണ്ടെത്താനുള്ള അപൂര്‍വ്വമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലമുള്ള നഷ്ടത്തിന്റെ വേദന പങ്കുവെക്കാന്‍ തനിക്ക് വാക്കുകളില്ലെന്നും നടി കുറിച്ചു.

Read more topics: # ഷാഫി
Shafi passes away funeral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES