Latest News

ഹിന്ദി ബിഗ്‌ബോസില്‍ പിന്‍ തുടരാതെ ശ്രീശാന്ത് വിവാദം; ഹൗസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും നിബന്ധന തെറ്റിച്ചും നടപടി;  മത്സരാര്‍ത്ഥിയുമായുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിച്ചു; ബിഗ് ബോസിന് പുറത്തേക്ക് പോകുമെന്ന് ഭീഷണിയും; നിബന്ധന തെറ്റിച്ചാല്‍ 50 ലക്ഷം പിഴ നല്‍കണമെന്ന് കളേഴ്‌സ് ചാനല്‍; ഹര്‍ബജ് പിന്നാലെ അടുത്തടി ബിഗ്‌ബോസ് ഹൗസില്‍ നിന്നെന്ന് മലയാളികളും 

Malayalilife
ഹിന്ദി ബിഗ്‌ബോസില്‍ പിന്‍ തുടരാതെ ശ്രീശാന്ത് വിവാദം; ഹൗസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും നിബന്ധന തെറ്റിച്ചും നടപടി;  മത്സരാര്‍ത്ഥിയുമായുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിച്ചു; ബിഗ് ബോസിന് പുറത്തേക്ക് പോകുമെന്ന് ഭീഷണിയും; നിബന്ധന തെറ്റിച്ചാല്‍ 50 ലക്ഷം പിഴ നല്‍കണമെന്ന് കളേഴ്‌സ് ചാനല്‍; ഹര്‍ബജ് പിന്നാലെ അടുത്തടി ബിഗ്‌ബോസ് ഹൗസില്‍ നിന്നെന്ന് മലയാളികളും 

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പൊട്ടിത്തെറി. സെലിബ്രിറ്റി മത്സരാര്‍ത്ഥിയായി എത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മറ്റൊരു മത്സരാര്‍ത്ഥിയുമായി ഹൗസിലുണ്ടാക്കിയ തര്‍ക്കമാണ് ഷോയില്‍ ശ്രീശാന്തിനെ നടപടിക്ക് വിധേയനാക്കിയിരിക്കുന്നത്. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥി സോമി ഖാനും തമ്മിലുള്ള തര്‍ക്കം കാര്യമായപ്പോള്‍ ഷോവിടാന്‍ താന്‍ ഒരുങ്ങുകയാണെന്ന് മുന്‍വിധികളോടെ തന്നെ താരം പ്രഖ്യാപിക്കുകയായിരുന്നു.  

എന്നാല്‍ കരാര്‍ ഉറപ്പിച്ച് ഷോയില്‍ തുടരുമെന്ന് പറഞ്ഞെത്തിയ മത്സരാര്‍ത്ഥി ഷോ വിടുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയതോടെ ചാനല്‍ പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തിക്കഴിഞ്ഞു. ബിഗ്ബോസില്‍ നിന്നും ഒഴിയുകായാണെങ്കില്‍ ശ്രീശാന്ത് 50 ലക്ഷം രൂപ കളേഴ്സ് ചാനലിന് പ്രതിഫലമായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഷോയില്‍ നിന്ന് നേരത്തെ ദിഖ്ള ജാ എന്ന മത്സരാര്‍ത്ഥിയും ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോയിരുന്നു. 

ഭക്ഷണത്തെ കുറിച്ച് സംസാരിച്ചാണ് ഇരുവരും തര്‍ക്കത്തിലായത്. തുടര്‍ന്ന് കളിയില്‍ കാണിക്കുന്ന ക്ഷോഭം ശ്രീശാന്ത് സോമി ഖാനുമായും തുടര്‍ന്നതോടെ തര്‍ക്കം കാര്യമാവുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മത്സരത്തിലെ നിബന്ധനകള്‍ തെറ്റിച്ച് ശ്രീശാന്ത് ബിഗ്‌ബോസ് ഹൗസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. മറ്റു മത്സരാര്‍ത്ഥികളുടെ കണ്ണില്‍പെടാതെയായിരുന്നു ഉപയോഗം. 

എന്നാല്‍ ക്യാമറ കണ്ണില്‍പ്പെട്ടതോടെ ശ്രീശാന്തിന്റെ ഈ നീക്കം കയ്യോടെ ബിഗ്‌ബോസ് പിടികൂടുകയും ചെയ്തു. ബിഗ്‌ബോസ് തുടങ്ങി മൂന്നാം നാള്‍തന്നെ മത്സരത്തില്‍ ഏല്‍പിച്ചിരുന്ന പല ടാസ്‌കുകളും താന്‍ ചെയ്യാന്‍ തയ്യാറല്ലെന്നു ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുതവണ ശ്രീശാന്തിനായി ടാസ്‌ക് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മത്സരത്തില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ശ്രീശാന്ത് ബിഗ്‌ബോസ് നിബന്ധനകളാലും ഹൗസിലെ അംഗങ്ങളാലും ചേര്‍ന്ന് പോയിരുന്നില്ല.

 കഴിഞ്ഞദിവസത്തെ വഴക്ക് കയ്യാങ്കളിയിലേക്ക് വരെയെത്തിയിരുന്നു. ഇതോടെ ബോളിബുഡിലെ ബിഗ്‌ബോസ് പ്രേക്ഷകര്‍ ബിഗ്‌ബോസിലെ ശ്രീശാന്തിന്റെ രീതികളെ കണക്കിന് വിമര്‍ശിക്കുകയാണ്,. ശ്രീശാന്ത് ആരാധകരായ മലയാളികളും ഇപ്പോള്‍ അപക്വമായ നടപടികള്‍ക്കെതിരെ അതിരൂക്ഷഭാഷയില്‍ വിമര്‍ശനം തൊടുക്കുകയാണ്. ഇത്തരത്തിലാണ് ശ്രീശാന്തിന്റെ മുന്നോട്ടുള്ള നീക്കമെങ്കില്‍ ഹര്‍ബജന്‍ സിങില്‍ നിന്ന് കിട്ടിയതിന്റെ ബാക്കി ്ബിഗ് ബോസ് ഹൗസില്‍ നിന്നും വാങ്ങി കൂട്ടുമെന്നാണ് പരിഹാസം. 

ഐപിഎല്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് കരിയറിന് ഏകദേശ വിരാമമായ ശ്രീശാന്ത് ഹിന്ദി റിയാലിറ്റി ഷോകളിലാണ് ഇപ്പോള്‍ കഴിവ് തെളിയിക്കുന്നത്. നേരത്തെ ജലക് ദിക്ലാജ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശ്രീശാന്ത് അവിടെ മാധുരി ദീക്ഷിത്തുമായും തര്‍ക്കത്തിലേര്‍പ്പെട്ടത് ബോളിവുഡില്‍ വന്‍ വാര്‍ത്തയായിരുന്നു.

big boss Hindi sreesanth controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES