ചുരുങ്ങിയ കാലയളവിനിടയില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മി ശ്രീകുമാര്‍. ശ്രീലക്ഷ്മി എന്ന പേരിനേക്കാള്‍ കുടുംബപ്രേക്ഷകര്‍ക്ക് പരിചിതം കുടുംബവിളിക്കിലെ സുമിത്രയുടെ മകള്‍ ശീതളിനേയാകും. ഒട്ടനവധി സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിക്ക് പേരും പ്രശസ്തിയും നേടി കൊടുത്തത് കുടുംബവിളക്ക് സീരിയലും ശീകള്‍ എന്ന കഥാപാത്രവുമാണ്. കുടുംബവിളക്കിന്റെ ഒന്നും രണ്ടും സീസണുകളില്‍ ശ്രീലക്ഷ്മി ഭാഗമായിരുന്നു.
ഇപ്പോള്‍ താരം ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതേസമയം മറ്റൊരു പ്രധാന ദിവസം ജീവിതത്തിലേക്ക് കടന്ന് വരാന്‍ പോകുന്ന സന്തോഷത്തിലാണ് നടി. ശ്രീലക്ഷ്മി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹ തിയ്യതി പുറത്തുവിട്ടത്. ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. ഇക്കഴിഞ്ഞ മെയ്യില്‍ താന്‍ പ്രണയത്തിലാണെന്ന് അറിയിച്ച് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ബാംഗ്ലൂരില്‍ ലക്ചററായ ജോസ് ഷാജിയാണ് വരന്‍.
ഇരുവരുടെയും പ്രണയ വിവാഹമാണ്. സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയം പൂവണിയാകുന്ന പോകുന്ന ത്രില്ലിലാണ് നടിയും. ഇപ്പോഴിതാ വിവാഹ തിയ്യതി പുറത്ത് വിട്ടതിന് പിന്നാലെ വിവാഹ ഒരുക്കങ്ങളെ കുറിച്ചും വരനെ കുറിച്ചും എല്ലാം സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. രണ്ട് മതത്തില്‍പ്പെട്ടവരായതിനാല്‍ തങ്ങളുടെ വിവാഹത്തിന് മതാചാരപ്രകാരമുള്ള വിവാഹങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ തൊട്ടാണ് ഞങ്ങള്‍ റിലേഷനിലാകുന്നത്. എട്ട് വര്‍ഷമായി ബന്ധം തുടങ്ങിയിട്ട്. തുടക്ക സമയത്ത് വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയാമായിരുന്നു. ഫീല്‍ഡില്‍ വന്ന സമയം നാട്ടിലും ഞങ്ങളുടെ കാര്യങ്ങള്‍ അറിഞ്ഞ് തുടങ്ങി. അവന്റെ വീട്ടിലായിരുന്നു പ്രധാന പ്രശ്‌നം. അവരെ കണ്‍വിന്‍സ് ചെയ്യിച്ചെടുക്കാന്‍ അവന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്റെ വീട്ടിലും വലിയ എതിര്‍പ്പ് ആയിരുന്നു. പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അവര്‍ കൂട്ടായി. വിവാഹശേഷവും അഭിനയം തുടരുമെന്നും താരം പറയുന്നു.