ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെത്തിയ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളില്‍ ഒരാളാണ് റെനീഷ റഹിമാന്‍. സീതാ കല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ ആളാണ് റെനീഷ. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ ആദ്യം വീട്ടിലേക്ക് പ്രവേശിച്ച മത്സരാര്‍ത്ഥിയും റെനീഷ ആയിരുന്നു
ഇപ്പോളിതാ സ്വന്തം മുത്തശ്ശിയ്ക്കു വേണ്ടി വീട് പണിത് നല്കിയ ചിത്രമാണ് നടി സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.മുത്തശ്ശിയുടെ സ്വപ്നം കണ്ടറിഞ്ഞ് കൂടെ നിന്ന് റെനീഷ പണിത വീടിന്റെ പാലുകാച്ച് ആയിരുന്നു കഴിഞ്ഞ ദിവസം. മുത്തശ്ശിക്ക് ഒരു വീട്...!?? Masha Allah ? വര്‍ഷങ്ങളുടെ സ്വപ്നവും പ്രയത്നവും ???? കൂടെ നിന്ന എല്ലാവരോടും സ്നേഹം മാത്രം എന്നാണ് പാലുകാച്ച് ചിത്രങ്ങള്‍ പങ്കുവച്ച് റെനീഷ ആരാധകരെ അറിയിച്ചത്. മുത്തശ്ശിയ്ക്ക് വേണ്ടി പണിത വീടിന്റെ നിര്‍മാണ ഘട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളും പാലുകാച്ചിന്റെ ദിവസവും നടക്കുന്ന ഒരുക്കങ്ങളും ചടങ്ങില്‍ പങ്കുചേരാനെത്തിയ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ആണ് റെനീഷ അതീവ സന്തോഷത്തോടെ പങ്കുവച്ചിരിക്കുന്നത്.
ഒട്ടേറെ സ്വപ്നങ്ങളുമായി ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെത്തിയ ആദ്യ മത്സരാര്‍ത്ഥി ആയിരുന്നു നടി റെനീഷ റഹ്മാന്‍. ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അതില്‍ ആദ്യം സാക്ഷാത്കരിച്ചത് സ്വന്തമായൊരു വാഹനം എന്ന സ്വപ്നമായിരുന്നു. ഒന്നര മാസം മുമ്പാണ് മാരുതി സുസുകിയുടെ പുത്തന്‍ കാര്‍ റെനീഷ സ്വന്തമാക്കിയത്. പിന്നാലെയാണ് തന്റെ സ്വപ്നങ്ങളില്‍ രണ്ടാമത്തെ ലിസ്റ്റിലുണ്ടായിരുന്ന മുത്തശ്ശിയ്ക്കൊരു വീട് എന്ന ലക്ഷ്യവും റെനീഷ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതേസമയം, കരിയറിലും സൂപ്പര്‍ ഹിറ്റായി തിളങ്ങി നില്‍ക്കുകയാണ് റെനീഷ.
ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് റെനീഷ ശ്രദ്ധ നേടിയത്. തുടര്‍ന്ന് ബിഗ് ബോസിലും. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റിലെ തന്നെ ജാനകിയുടെയും അഭിയുടെയും വീട് എന്ന പരമ്പരയിലൂടെയാണ് റെനീഷ ഗംഭീര തിരിച്ചു വരവ് നടത്തിയത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ പാടെ അവസരങ്ങള്‍ തേടി വന്നിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്തിറങ്ങി ഒരു വര്‍ഷക്കാലം മറ്റു ഷോകളിലൊന്നും പ്രത്യക്ഷപ്പെടരുത് എന്ന് കരാര്‍ ഉള്ളതിനാല്‍ എല്ലാം ഒഴിവാക്കി. എന്നാല്‍ ആ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം ഒറ്റ അവസരങ്ങളും റെനീഷയെ തേടിവന്നില്ല. പിന്നാലെ സീ കേരളത്തില്‍ ഒരു പരമ്പരയില്‍ നായിക ആയി ക്ഷണിക്കുകയും ഓഡിഷനും കഴിഞ്ഞെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ പരമ്പരയിലും എത്താന്‍ സാധിച്ചില്ല. അതിന്റെ സങ്കടവും നിരാശയും നിലനില്‍ക്കുമ്പോള്‍ ആണ് പുതിയ പരമ്പരയിലേക്ക് ക്ഷണം കിട്ടിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് റെനീഷ കുടുംബ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമായത്. അഭിനയം പാഷനാക്കിയതിന് പിന്നാലെ സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധേ നേടിയത്. നടിയും ബിഗ് ബോസ് താരവുമായ ധന്യ ജോണുമായും അടുത്ത ബന്ധമാണ് റെനീഷക്ക്. പാലക്കാട് സ്വദേശിനിയായ താരം തമിഴ് കള്‍ച്ചര്‍ ഫോളോ ചെയ്യുന്ന ആള് കൂടിയാണ്. വീട്ടിലുള്ള എല്ലാവരുമായി വല്ലാത്ത അറ്റാച്ച്‌മെന്റുള്ള റെനീഷ് ബിഗ് ബോസ് വീട്ടില്‍ വളരെ മികച്ച രീതിയിലുളള പ്രകടനം ആണ് കാഴ്ചവച്ചത്.പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് റെനീഷ