കാളിദാസിന്റെയും തരിണിയുടെയും വിവാഹത്തിന് പിന്നാലെ കുടംബത്തോടൊപ്പം ഫിന്‍ലാന്‍ഡില്‍ അവധിയാഘോഷത്തിലാണ് നടന്‍ ജയറാം. കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും വീഡിയോകളും ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫിന്‍ലാന്‍ഡില്‍ കേരളത്തനിമയിലുളള വേഷത്തില്‍ മഞ്ഞിനിടയിലൂടെ നടക്കുന്ന ജയറാമിന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുണ്ടും ജുബ്ബയുമാണ് ജയറാമിന്റെ വേഷം.കുടുംബം താമസിക്കുന്ന റിസോര്‍ട്ടിന് പുറത്തുളള കാഴ്ചകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
പാര്‍വതി, മക്കളായ കാളിദാസ്, ഭാര്യ തരിണി, മാളവിക, ഭര്‍ത്താവ് നവനീത് എന്നിവരും ജയറാമിനോടൊപ്പം ക്രിസ്തുമസ് ആഘോഷത്തിലാണ്.ജയറാമിന്റെ വീഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. ജയറാം അഭിനയിച്ച സിനിമകളുമായി ബന്ധപ്പെടുത്തിയാണ് താരത്തിന്റെ ലുക്കിനെ പ്രശംസിക്കുന്നത്.
മലയാളി മാമന് വണക്കം, സമ്മര്‍ ഇന്‍ ബത്ലഹേം, മയിലാട്ടത്തിലെ പഴനി സിങ്കനെല്ലൂര്‍, എല്ലാവരും കണ്ട് പഠിക്കേണ്ട എളിമയാണ് അദ്ദേഹത്തിനുളളത്, എത്ര തണുപ്പിലും ജയറാമേട്ടന്‍ തീയാണ് എന്നിങ്ങനെയാണ് കമന്റുകള്‍.
കാളിദാസ് ജയറാമിന്റെ 31-ാം പിറന്നാളും കുടുംബം ഫിന്‍ലാന്‍ഡില്‍ ആഘോഷമാ ക്കിയിരുന്നു. കാളിദാസിന്റെയും തരിണിയുടെയും മധുവിധുവിനോടൊപ്പമായിരുന്നു പിറന്നാളാഘോഷവും നടന്നത്.