മിക്കപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട് ജിഷിന്‍ മോഹന്‍. അടുത്തിടെ വ്യക്തി ജീവിതത്തിലെ ചില തുറന്നുപറച്ചിലുകള്‍ നടത്തിയും ജിഷിന്‍ വാര്‍ത്താ കോളങ്ങളില്‍ ഇടം പിടിച്ചു. നടി വരദയുമായുള്ള വിവാഹമോചനം മുതല്‍ നടി അമേയ നായര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വരെ ജിഷിന്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ സഹപ്രവര്‍ത്തകനായ നടനെതിരെ നടന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളും ചര്‍ച്ചയാകുകയാണ്.
പുറമേക്ക് കാണുന്നത് പോലെയല്ല പലരുമെന്നും ചിലര്‍ സൗഹൃദം നടിച്ച് ചതിക്കുമെന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ നടനില്‍ നിന്നുണ്ടായ അനുഭവം ജിഷിന്‍ പങ്കുവെച്ചത്. കന്യാദാനം സീരിയലില്‍ ഒരുത്തനുണ്ട്. ആദ്യമാെക്കെ വളരെ ഫ്രണ്ട്‌ലിയായിരുന്നു. എല്ലാ കാര്യങ്ങളും പറയാന്‍ തോന്നുന്ന ആള്‍ എന്നൊക്കെ തോന്നും. ആത്മീയതയൊക്കെയുള്ള ആള്‍. പിന്നീടാണ് ഇവന്‍ ഇങ്ങനെയുള്ള ആളല്ലെന്ന് മനസിലായത്.
അതൊക്കെ പുറംമോടിയാണ്. എന്റെ ഇന്‍സ്റ്റ?ഗ്രാം അക്കൗണ്ടില്‍ പോയി നോക്കി സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്ക് മെസേജ് ചെയ്യുന്നു. എന്നെ സൂക്ഷിക്കണമെന്നാണ് മെസേജ് ചെയ്യുന്നത്. എന്റെ വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഈ പെണ്‍കുട്ടികള്‍. ഇവര്‍ എന്നോട് ഇക്കാര്യം പറയുമെന്ന് അവന് മനസിലാകുന്നില്ല. അതോടെ ആ സൗഹൃദം ഞാന്‍ നിര്‍ത്തി. കാണുമ്പോള്‍ ഹായ്, ബൈ മാത്രം.
കുത്തിത്തിരിപ്പുണ്ടാക്കുന്ന സ്വഭാവം സ്ത്രീകളേക്കാള്‍ കൂടുതല്‍ ഇവനാണ്. അങ്ങനെയൊരാള്‍ കന്യാദാനം സീരിയല്‍ സെറ്റിലുണ്ട്. ആളാരാണെന്ന് മനസിലായിക്കാണും. പക്ഷെ എനിക്കത് പുല്ലാണ്. പുറമേക്ക് വളരെ നല്ലവനാണ്. ദുശ്ശീലങ്ങളില്ല. ജെന്റില്‍ മാന്‍ ലുക്കും. വേറാരും പറഞ്ഞിട്ടല്ല ഞാനിക്കാര്യം വിശ്വസിച്ചത്. വോയിസ് റെക്കോഡ് വരെ കയ്യിലുണ്ട്. അവന്‍ നല്ല രീതിയിലൊന്നുമല്ല അവിടെ പെരുമാറുന്നത്. സ്വന്തം വീഡിയോ പലര്‍ക്കും അയക്കുന്നുണ്ട്.
നമ്മുടെ പോസ്റ്റ് ആരെങ്കിലുമിട്ടാല്‍ അവന്‍ അവരോട് പിണങ്ങും. അവന് ഈ?ഗോ. ഇങ്ങനെയുള്ളവരുമുണ്ട്. ഇവനെയൊക്കെയാണോ ചേര്‍ത്ത് പിടിക്കേണ്ടതെന്നും ജിഷിന്‍ മോഹന്‍ ചോദിക്കുന്നു. എല്ലാം എല്ലാവരോടും തുറന്ന് പറയുന്ന ആളാണ് ഞാന്‍. അത് എനിക്ക് തന്നെ പാരയായിട്ടുണ്ട്. ഈ പ്രകൃതം നല്ലതല്ലെന്ന് സ്വയം തോന്നിയിട്ടുണ്ടെന്നും ജിഷിന്‍ മോഹന്‍ പറഞ്ഞു.
ഇതിനിടെ നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടുകയാണ്.ന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ അച്ഛനെ കുറിച്ചാണ് ജിഷിന്‍ കുറിച്ചത്.
'എന്റെ കുട്ടിക്കാലത്ത് വളരെ കര്‍ക്കശക്കാരനും, ദേഷ്യക്കാരനുമായ അച്ഛനെയാണ് ഞാന്‍ കണ്ടു വളര്‍ന്നത് . ക്ഷിപ്ര കോപി, എന്തെങ്കിലും ചെറിയ തെറ്റ് കണ്ടാല്‍ തന്നെ കഠിനമായ ശിക്ഷ തരുന്ന ആള്‍. പലപ്പോഴും അമ്മയുടെ പിന്നില്‍ അഭയം പ്രാപിച്ച് തല്ലില്‍ നിന്നും ഞാന്‍ രക്ഷപെടുമായിരുന്നു. നിന്റെ ചേട്ടന് കിട്ടിയതിന്റെ പകുതി തല്ല് പോലും നിനക്ക് കിട്ടിയിട്ടില്ല എന്ന് പറയുമായിരുന്നു അമ്മ. പക്ഷേ പ്രകടമല്ലാത്ത ആ സ്‌നേഹം മനസ്സിനുള്ളില്‍ പൂട്ടിവെച്ചിരിക്കുകയായിരുന്നു.
ഒരിക്കല്‍ അച്ഛനോടുള്ള ദേഷ്യവും പേടിയും കാരണം നാടുവിട്ടോടിയ ഞാന്‍ തിരിച്ചു വന്ന ശേഷം, വീട്ടില്‍ ജോലിക്ക് വന്ന ആള്‍ പറഞ്ഞപ്പോഴാണ് അച്ഛന്‍ എത്രത്തോളം എന്നെ സ്‌നേഹിച്ചിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ വീട്ടില്‍ തിരികെ വന്നതിന് ശേഷം അച്ഛന്‍ എനിക്ക് ഒരു നിയന്ത്രണങ്ങളും വച്ചിരുന്നില്ല. കഴിയുന്നതും അദ്ദേഹത്തെ വിഷമിപ്പിക്കാതെ പോകാന്‍ ഞാനും ശ്രദ്ധിച്ചിരുന്നു.
തനിക്ക് ശെരി എന്ന് തോന്നുന്നതില്‍ ഉറച്ച് നില്‍ക്കുകയും അത് ആരുടെയും മുഖത്ത് നോക്കി ധൈര്യമായി വെട്ടി തുറന്ന് പറയുന്ന സ്വഭാവവും, കൃത്യനിഷ്ഠയും, ജീവിതകാലം മുഴുവന്‍ വെജിറ്റേറിയന്‍ ആയിരിക്കുക എന്ന നിശ്ചയദാര്‍ഢ്യവും എനിക്ക് അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. തികഞ്ഞ കൃഷ്ണഭക്തന്‍ ആയി അച്ഛന്‍ വിഷ്ണുപാദം പുല്‍കിയിട്ട് ഇന്നേക്ക് നാല് വര്‍ഷം. അച്ഛന്റെ എല്ലാ മൂല്യങ്ങളും പകര്‍ത്താനായില്ല എങ്കിലും, ചിലത് ഞാനും സൂക്ഷിക്കുന്നു എന്റെ ജനനം മുതല്‍' എന്നാണ് നടന്‍ പറയുന്നത്.
അമേയയ്‌ക്കൊപ്പമുള്ള കുറച്ച് മിറര്‍ സെല്‍ഫികളും നടന്‍ പങ്ക് വച്ചിട്ടുണ്ട്.് ജിഷിന്‍ മോഹന്‍ പങ്കുവെച്ചത്. ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഫോട്ടോകള്‍ക്ക് ജിഷിന്‍ നല്‍കിയ ക്യാപ്ഷന്‍. കൂടാതെ റൊമാന്റിക്ക് കപ്പിള്‍സ്, ലവ് സ്റ്റോറി, കിസ് മി, റൊമാന്റിക്, ലവ് യു, ടുഗെതര്‍ ഫോര്‍ എവര്‍ തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.
ബോളിവുഡിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ മേ അഗര്‍ കഹൂം എന്ന പാട്ട് ബാഗ്രൗണ്ട് മ്യൂസിക്കായും നല്‍കിയിട്ടുണ്ട്. ജിഷിന്റെ മാറോട് ചേര്‍ന്നും തോളില്‍ തല ചായ്ച്ചും ചുംബനം നല്‍കികൊണ്ടും നില്‍ക്കുന്ന അമേയയെയാണ് ഫോട്ടോകളില്‍ കാണാന്‍ കഴിയുക.