Latest News

ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുഴപ്പമില്ല; നായകള്‍ക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ട്; എന്തുകൊണ്ടാണ് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത്; ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷ കുറിച്ചത്  

Malayalilife
 ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുഴപ്പമില്ല; നായകള്‍ക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ട്; എന്തുകൊണ്ടാണ് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത്; ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷ കുറിച്ചത്   

ഴിഞ്ഞ 22 വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. പ്രായം നാല്പത് കടന്നെങ്കിലും താരത്തിന് ഇപ്പോഴും മധുര പതിനേഴിന്റെ ഭംഗിയാണ്. അടുത്തിടെയായി തമിഴകത്തിന്റെ ഇളയ ദളപതി വിജയ് യുമായി തൃഷ പ്രണയത്തിലാണെന്നു അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. കീര്‍ത്തി സുരേഷിന്റെ വിവാഹത്തോടെ തൃഷ -വിജയ് പ്രൈവറ്റ് ജെറ്റ് യാത്ര ഗോസിപ്പുകള്‍ക്ക് ബലം കൂട്ടി. ഇരുവരും പ്രണയത്തിലാണെന്നും വിജയ്യും ഭാര്യ സംഗീതയും ഡിവോഴ്സിന്റെ വക്കിലാണെന്നുമൊക്കെ ഗോസിപ്പ് പ്രചരിച്ചു

വിജയ്ക്കൊപ്പം പ്രൈവെറ്റ് ജെറ്റില്‍ തൃഷ യാത്ര ചെയ്തു എന്നതിന്റെ പേരില്‍ വന്ന വിവാദങ്ങളോട് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴി താരം മറുപടി നല്‍കുന്നുണ്ട്. 

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുകയാണ്. 'ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കില്‍ അത് വിഷയമേയല്ല. നായകള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മാത്രം വിഷമിക്കേണ്ടതുണ്ട്. അപ്പോള്‍ ഒരു ആത്മചിന്ത നടത്തേണ്ട സമയമാണ്...' എന്നാണ് താരം ഒരു ഇന്‍സ്റ്റ സ്റ്റോറിയില്‍ തൃഷ പറയുന്നത്. പെറ്റ്സിനോടുള്ള തൃഷയുടെ പ്രണയം സ്വകാര്യമല്ല. പ്രത്യേകിച്ചും നായകളോടുള്ള സ്നേഹം എല്ലാവര്‍ക്കും അറിയാവുന്നതാണ്. 

മറ്റൊന്നില്‍ 'എന്തുകൊണ്ടാണ് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത് എന്ന് എനിക്ക് പ്രായമാകുന്തോറും ഞാന്‍ മനസ്സിലാക്കുന്നു...' എന്നും താരം കുറിച്ചിട്ടുണ്ട്. തനിക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയുള്ള തൃഷയുടെ മറുപടിയാണിത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്. 

trisha krishnas instagram story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES