ഡിസംബര്‍ 12-നായിരുന്നു നടി കീര്‍ത്തി സുരേഷിന്റേയും ബിസിനസുകാരന്‍ ആന്റണി തട്ടിലിന്റേയും വിവാഹം. ഗോവയില്‍ നടന്ന വിവാഹത്തില്‍ വിജയ് ഉള്‍പ്പെടെ തെന്നിന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടിമാരായ ഐശ്വര്യ ലക്ഷ്മിയും തൃഷയും കല്ല്യാണി പ്രിയദര്‍ശനുമെല്ലാം വിവാഹത്തിനിടെയെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വിവാഹ വേളയില്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പം കീര്‍ത്തിയുമായുള്ള സൗഹൃദം എത്രത്തോളം വലുതാണ് എന്നും ഐശ്വര്യ ലക്ഷ്മി പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലിത്തിരക്കുകള്‍ പറഞ്ഞ് വിവാഹത്തില്‍ നിന്ന് ഒഴിവായിരുന്നുവെങ്കില്‍ കീര്‍ത്തി എന്നെ കൊന്നേനെ, കല്യാണ ദിവസം തന്നെ വധുവിനെ കൊലപാതകി ആക്കാന്‍ മാനേജ് ചെയ്തു എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മി ചിത്രങ്ങള്‍ പങ്കുവച്ചത്. ജോലിത്തിരക്കുകള്‍ കാരണം വരാന്‍ സാധിക്കില്ല എന്നായിരുന്നുവത്രെ ഐശ്വര്യ ആദ്യം വിചാരിച്ചത്.
ആന്റണി തട്ടിലിന്റെയും കീര്‍ത്തി സുരേഷിന്റെയും മനോഹരമായ ദിവസത്തിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. ആ ഇമോഷന്‍സും, തിരുമണവും, പാട്ടും എല്ലാം മനോഹരമായിരുന്നു. വിവാഹത്തിന് നീ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാം കണ്ണ് തുറക്കപ്പെട്ടു. അത്രയും മനോഹരമായ ഓര്‍മകള്‍ തന്നതിന് നന്ദി. നിങ്ങള്‍ രണ്ട് പേരും ഒരുമിച്ചുള്ള ചുവടുവയ്ക്ക് കണ്ടപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു- എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.
പോസ്റ്റിന് താഴെ ആന്റണി തട്ടിലിന്റെ മറുപടിയുമെത്തി. 'ഐശു പറഞ്ഞത് തീര്‍ത്തും അര്‍ത്ഥമുള്ള കാര്യമാണ്' എന്ന ആന്റണി തട്ടിലിന്റെ കമന്റിന് 'പോരുന്നോ എന്റെ കൂടെ' എന്നായിരുന്നു ഐശുവിന്റെ മറുപടി.വിവാഹത്തിന് ധരിച്ച കാഞ്ചീവപം സാരിയെ കുറിച്ചും ഐശ്വര്യ പോസ്റ്റില്‍ പറയുന്നുണ്ട്.