Latest News

ബഷീറിനെ ബിഗ് ബോസ് പുറത്താക്കിയത് മനപ്പൂര്‍വ്വം; പല ടാസ്‌കിലും ആക്ടീവല്ലാത്തവരെ നിലനിര്‍ത്തിയത് ഇതിനായിരുന്നോ.?

Malayalilife
ബഷീറിനെ ബിഗ് ബോസ് പുറത്താക്കിയത് മനപ്പൂര്‍വ്വം; പല ടാസ്‌കിലും ആക്ടീവല്ലാത്തവരെ നിലനിര്‍ത്തിയത് ഇതിനായിരുന്നോ.?

ന്നലെത്തെ ബിഗ്ബോസ് എപിസോഡില്‍ ബഷീര്‍ ബഷി പുറത്തായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും എത്തുകയാണ്. പേളിയുടെ സഹായത്താല്‍ മാത്രം നിലനിന്നു പോരുന്ന ശ്രീനിയെ രക്ഷിച്ചതിലൂടെ ബിഗ്ബോസ് പക്ഷപാതപരമായി ബഷീറിനെ പുറത്താക്കിയെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

സാബു, അരിസ്റ്റോ സുരേഷ്, പേളി, ശ്രീനിഷ്, അര്‍ച്ചന, ബഷീര്‍ എന്നീ ആറു പേരാണ് ഇന്നലെത്തെ നോമിനേഷനില്‍ ഉണ്ടായിരുന്നത്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥിയായിരുന്നു ബഷീര്‍ ബഷി. ഷോയില്‍ നിന്നും ആദ്യം തന്നെ പുറത്താകുമെന്ന് കരുതിയിരുന്നെങ്കിലും പതിയെ ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ ബഷീറിനായിരുന്നു. വളരെ ആക്ടീവ് ആയതുകൊണ്ട് തന്നെ വിജയി ആകുമെന്നും ബഷീറിനെ പലരും വിലയിരുത്തി. എന്നാല്‍ ശ്രീനിയെയും അര്‍ച്ചനയെയും സംരക്ഷിച്ച് ബഷീറിനെ പുറത്താക്കിയത് ഷോയുടെ റേറ്റിങ്ങ് മാത്രം കണക്കുകൂട്ടിയാണ് എന്നാണ് ഇപ്പോള്‍ വിമര്‍ശനം എത്തുന്നത്.

വീട്ടിലെ കാര്യങ്ങളിലും ടാസ്‌കിലും ഒന്നും ആക്ടീവായി ഇടപെടാത്ത ശ്രീനിയെ പേളിയെ പ്രണയിച്ച് കൊണ്ട് ഷോയുടെ റേറ്റിങ്ങ് കൂട്ടുന്നു എന്ന ഒറ്റ കാരണത്താലാണ് പുറത്താക്കാത്തത് എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ബിഗ്ബോസിലെ പ്രണയം കൊണ്ട് മാത്രം ഷോ കാണുന്ന നിരവധി പ്രേക്ഷകരുണ്ട്. ശ്രീനിയെ പുറത്താക്കിയാല്‍ ഇവര്‍ ഷോ കാണാതാകുമെന്നതാണ് ബഷീറിനെ ബലിയാടാക്കാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ തന്നെ ബഷീറിനെക്കാള്‍ പുറത്തുപോകാന്‍ യോഗ്യത ഉണ്ടായത് അര്‍ച്ചനക്ക് ആയിരുന്നു എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്ത്രീ-പുരുഷ അനുപാതം കുറയും എന്നതുകൊണ്ട് മാത്രമാണ് അര്‍ച്ചനയെ സേഫാക്കിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

Read more topics: # basheer bashi,# bigg boss,# elimination,# reason
basheer bashi, bigg boss, elimination,reason

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES