Latest News

ഷാഹിദ് കപൂറും നായികയും ട്രെയ്ലര്‍ ലോഞ്ചിനെത്താന്‍ വൈകി; കാത്തു നിന്ന് മടുത്ത നാന പടേക്കര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി; വൈറലായി വീഡിയോ 

Malayalilife
 ഷാഹിദ് കപൂറും നായികയും ട്രെയ്ലര്‍ ലോഞ്ചിനെത്താന്‍ വൈകി; കാത്തു നിന്ന് മടുത്ത നാന പടേക്കര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി; വൈറലായി വീഡിയോ 

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓ റോമിയോ'യുടെ ട്രെയ്ലര്‍ ലോഞ്ച് വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. നടന്‍ ഷാഹിദ് കപൂറും നായിക തൃപ്തി ദിമ്രിയും ഒന്നര മണിക്കൂറോളം വൈകിയെത്തിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നടന്‍ നാന പടേക്കര്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി. ബുധനാഴ്ച മുംബൈയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

 ഉച്ചയ്ക്ക് 12 മണിക്കാണ് ട്രെയ്ലര്‍ ലോഞ്ച് നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് വേദിയിലെത്തിയ നാന പടേക്കര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഒറ്റയ്ക്ക് ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഷാഹിദ് കപൂറും തൃപ്തി ദിമ്രിയും ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും എത്തിയില്ല. ഇരുവരും 1:30 ഓടെയാണ് പരിപാടിക്ക് എത്തിയത്. എന്നാല്‍ അതിനും മുന്‍പുതന്നെ ക്ഷുഭിതനായ നാന പടേക്കര്‍ വേദി വിട്ടിരുന്നു. 

വേദിയില്‍ നിന്ന് ഇറങ്ങി ലിഫ്റ്റിലേക്ക് പോകുന്ന നാനയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയില്‍, സംഘാടകരോട് വാച്ചില്‍ ചൂണ്ടിക്കാട്ടി 'ഒരു മണിക്കൂര്‍' എന്ന് പറയുന്നത് വ്യക്തമാണ്. നാനയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. നാന പടേക്കര്‍ ഇറങ്ങിപ്പോയതിനെക്കുറിച്ച് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ട്രെയ്ലര്‍ ലോഞ്ചിനിടെ സംസാരിച്ചു. 

'നാന ഇവിടെ ഉണ്ടായിരുന്നെങ്കില്‍ വളരെ മനോഹരമായേനെ. എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എന്നെ ഒരു മണിക്കൂര്‍ കാത്തുനിര്‍ത്തി, ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോയി. എല്ലാ ക്ലാസിലും ചില വികൃതിക്കുട്ടികളുണ്ടാകും. എല്ലാവരെയും ശല്യപ്പെടുത്തുന്ന, എന്നാല്‍ രസിപ്പിക്കുന്നവന്‍. വികൃതിയാണെങ്കിലും അവന് ചുറ്റുമിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. അതുപോലെയാണ് നാന,' വിശാല്‍ ഭരദ്വാജ് പറഞ്ഞു. വിശാല്‍ ഭരദ്വാജും ഷാഹിദ് കപൂറും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് 'ഓ റോമിയോ'. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. നാന പടേക്കര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Filmfare (@filmfare)

Nana Patekar Romeo Trailer Launch Event

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES