Latest News

'പങ്കാളികളാണ് ഞങ്ങള്‍, ഗൗരിയെ വിവാഹം കഴിച്ചു കഴിഞ്ഞു'; ബാക്കി മുന്നോട്ട് പോകവെ തീരുമാനിക്കാം; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍ 

Malayalilife
 'പങ്കാളികളാണ് ഞങ്ങള്‍, ഗൗരിയെ വിവാഹം കഴിച്ചു കഴിഞ്ഞു'; ബാക്കി മുന്നോട്ട് പോകവെ തീരുമാനിക്കാം; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍ 

ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം തന്റെ 60-ാം പിറന്നാളിനാണ് ആമിര്‍ ഖാന്‍ ഗൗരിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. തങ്ങളുടെ പ്രണയബന്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, മനസ്സുകൊണ്ട് താന്‍ ഗൗരിയെ എന്നേ വിവാഹം കഴിച്ചുകഴിഞ്ഞെന്നും ആമിര്‍ ഖാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

പുതിയ വീടെടുത്ത്, ആമിര്‍ ഖാന്റെ കുടുംബ വീടിനോട് ചേര്‍ന്നാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 'ഞാന്‍ നിര്‍മിക്കുന്ന 'ഹാപ്പി പട്ടേല്‍' എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഗൗരിയും ഞാനും ഞങ്ങളുടെ കാര്യത്തില്‍ വളരെ ഗൗരവമുള്ളവരാണ്. ഇപ്പോള്‍ തന്നെ പരസ്പരം പ്രതിബദ്ധതയുള്ള പങ്കാളികളാണ് ഞങ്ങള്‍. ഞങ്ങള്‍ ഒരുമിച്ചാണ്. വിവാഹം എന്നത് മറ്റൊന്നാണ്. എന്റെ ഹൃദയത്തില്‍ ഞാന്‍ ഗൗരിയെ വിവാഹം കഴിച്ചു കഴിഞ്ഞു. അത് ഔദ്യോഗികമാക്കണോ വേണ്ടയോ എന്നത് വേറെ കാര്യം. മുന്നോട്ട് പോകവെ തീരുമാനിക്കാം,' ആമിര്‍ ഖാന്‍ പറഞ്ഞു. 

കിരണ്‍ റാവുവുമായി പിരിഞ്ഞ ശേഷമാണ് ആമിര്‍ ഖാന്‍ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാകുന്നത്. 25 വര്‍ഷത്തോളം സുഹൃത്തുക്കളായിരുന്ന ഇവര്‍, വര്‍ഷങ്ങളോളം നേരില്‍ കണ്ടിരുന്നില്ല. പിന്നീട് രണ്ട് വര്‍ഷം മുമ്പ് വീണ്ടും കണ്ടുമുട്ടുകയും അധികം വൈകാതെ പ്രണയത്തിലാവുകയുമായിരുന്നു. ഒന്നര വര്‍ഷത്തോളം രഹസ്യമാക്കി വെച്ച ഈ ബന്ധം, ആമിര്‍ ഖാന്‍ തന്റെ ജന്മദിനത്തിലാണ് പരസ്യമാക്കിയത്. അന്ന് പരിചയപ്പെടുത്തുമ്പോള്‍ 18 മാസമായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നത്. അതിനുശേഷം പല വേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഗൗരിക്ക് ആമിര്‍ ഖാന്റെ കുടുംബവുമായും അടുത്ത ബന്ധമാണുള്ളത്.
 

Aamir Khan and Gauri Spratt to move into their new home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES