Latest News

ചങ്ങനാശേരിയിലെ വീടിനടുത്തുള്ള വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തര്‍ക്കം; നടന്‍ കൃഷ്ണപ്രസാദ്‌ മര്‍ദ്ദിച്ചെന്ന പരാതിയുമായി അയല്‍വാസിയായ ഡോക്ടര്‍; നടനും കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്

Malayalilife
 ചങ്ങനാശേരിയിലെ വീടിനടുത്തുള്ള വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തര്‍ക്കം; നടന്‍ കൃഷ്ണപ്രസാദ്‌ മര്‍ദ്ദിച്ചെന്ന പരാതിയുമായി അയല്‍വാസിയായ ഡോക്ടര്‍; നടനും കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്

നടന്‍ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരന്‍ കൃഷ്ണകുമാറിനു മെതിരെ കേസ്. അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ ചങ്ങാനാശ്ശേരി പൊലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിനു കാരണം എന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡോക്ടര്‍  ശ്രീകുമാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം, മര്‍ദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നടന്‍ കൃഷ്ണപ്രസാദിന്റെ പ്രതികരണം. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. 


ഇന്നലെ ഉച്ചയോടെ കൃഷ്ണപ്രസാദിന്റെ വീടിന് അടുത്തുവെച്ചാണ് അക്രമമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരനായ ഡോക്ടര്‍ കോട്ടയം ന?ഗരത്തിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലമാണ് ചങ്ങനാശ്ശേരിയില്‍ കൃഷ്ണപ്രസാദിന്റെ വീടിന് അടുത്തുള്ള സ്ഥലം. ഈ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി എത്തിയ സമയത്താണ് ഇത്തരത്തില്‍ ആക്രമണമുണ്ടായതെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കൃഷ്ണപ്രസാദിനെയും സഹോദരന്‍ കൃഷ്ണകുമാറിനെയും കാണാന്‍ സാധിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തന സ്ഥലത്തേക്ക് ഇവരെത്തുകയും ഇവിടെ നില്‍ക്കുന്നത് കണ്ട് ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇതേ രീതിയിലുളള ആക്രമണത്തിലേക്ക് പോയത് എന്നാണ് പറയുന്നത്.

എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് മലിനജലം ഒഴുകുന്നു എന്ന പ്രശ്‌നമുണ്ടെന്നാണ് കൃഷ്ണപ്രസാദിന്റെ ഭാ?ഗത്ത് നിന്നുള്ള വിശദീകരണം. ഓടകളടഞ്ഞു പോയിട്ടുണ്ട്. നാല്‍പതിലധികം വീടുകളുള്ള പ്രദേശത്താണ് മലിന ജലത്തിന്റെ പ്രശ്‌നമുള്ളത്. അത് ചോദ്യം ചെയ്യുന്ന സമയത്ത് ഡോക്ടര്‍ അടക്കമുളള ആളുകള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നും എന്തിനാണ് എന്ന് ചോദിച്ചെന്നും കൃഷ്ണപ്രസാദ് പറയുന്നു. മര്‍ദിച്ചിട്ടില്ലെന്നും കൃഷ്ണപ്രസാദ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

actor krishna prasad case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES