Latest News

ബിഗ്‌ബോസില്‍ നിന്നും പുറത്തായ ബഷീറിനെ സ്വീകരിക്കാന്‍ ഭാര്യമാരെത്തിയത് ഒരേ വസ്ത്രമണിഞ്ഞ്; ഭാര്യമാരുടെ കാര്യത്തില്‍ ബഷീറിന്റെ ഭാഗ്യം ചര്‍ച്ചചെയ്ത് സോഷ്യല്‍ മീഡിയ

Malayalilife
 ബിഗ്‌ബോസില്‍ നിന്നും പുറത്തായ ബഷീറിനെ സ്വീകരിക്കാന്‍ ഭാര്യമാരെത്തിയത് ഒരേ വസ്ത്രമണിഞ്ഞ്; ഭാര്യമാരുടെ കാര്യത്തില്‍ ബഷീറിന്റെ ഭാഗ്യം ചര്‍ച്ചചെയ്ത് സോഷ്യല്‍ മീഡിയ

ബിഗ്ബോസില്‍ ഈ വാരം എലിമിനേഷനില്‍ പുറത്തുപോയ മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍ ബഷി. രണ്ടു ഭാര്യമാരുള്ളതിനാല്‍ തന്നെ ബിഗ്ബോസില്‍ എത്തിയ ബഷീര്‍ ഏറെ ശ്രദ്ധ നേടിയ മത്സാര്‍ഥിയായിരുന്നു. ഇപ്പോഴിതാ ബഷീറിനെ സ്വീകരിക്കാന്‍ ഒരേ നിറത്തിലും മോഡലിലുമുള്ള വസ്ത്രമണിഞ്ഞ് ഭാര്യമാര്‍ എയര്‍പ്പോര്‍ട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ സെറ്റിട്ടിരിക്കുന്ന ബിഗ്ബോസ് വീട്ടില്‍നിന്നും എലിമിനേറ്റായ ബഷീര്‍ നെടുമ്പാശേരിയില്‍ ലാന്റ്ഡ് ചെയ്തത്.  ബഷീറിനെ സ്വീകരിക്കാനാണ് സുഹൃത്തുകള്‍ക്കൊപ്പം ഭാര്യമാരും മക്കളും എത്തിയത്. നീല നിറത്തില്‍ ഒരേ മോഡലിലെ ടോപ്പ് അണിഞ്ഞായിരുന്നു ഭാര്യമാര്‍ എത്തിയത്. ബഷീര്‍ എത്തിയ ഉടന്‍ തന്നെ ഇരുവരെയും ആലിംഗനം ചെയ്യുകയും സെല്‍ഫി എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും ചിത്രങ്ങളും വൈറലായത്. ഇതൊടെ ഭാര്യമാരുടെ കാര്യത്തില്‍ ബഷീറിന്റെ ഭാഗ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

അതേസമയം രണ്ട് ഭാര്യമാരുടെ കാര്യം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും ഷോയില്‍ നിന്നും എലിമിനേറ്റ് ആയ സമയത്ത് ലാലേട്ടനോട് ഭാര്യയെ അടുക്കളയില്‍ സഹായിക്കുമെന്നാണ് ബഷീര്‍ പറഞ്ഞത്. എന്തുകൊണ്ടാണ് ഭാര്യ എന്നു മാത്രം ഏകവചനത്തില്‍ പറഞ്ഞതെന്നും ഭാര്യമാര്‍ എന്നു പറയാത്തത് എന്താണെന്നും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നു. ബിഗ്ബോസില്‍ എത്തിയ സമയത്ത് ബഷീര്‍ മൂന്നാം കെട്ടിനായിട്ടാണ് ബിഗ്ബോസിലെത്തിയത് എന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നു.  എന്നാല്‍ ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ്  മൂന്ന് കെട്ടിയിട്ടേ ഇറങ്ങു എന്ന് പ്രതീക്ഷിച്ച പ്രേക്ഷകരുടെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു ബഷീര്‍ പുറത്തേക്ക് പോയത്. രണ്ടു ഭാര്യമാര്‍ക്കൊത്ത് ജീവിക്കുന്ന ബഷീര്‍ എത്രത്തോളം ത്യാഗം സഹിക്കുന്നുണ്ടാകുമെന്നാണ് ഒരു വിഭാഗം ചര്‍ച്ച ചെയ്യുന്നത്.

basheer bashi, bigg boss, wife dress up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES