Latest News

റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നെങ്കിലും ഞങ്ങള്‍ ഉയര്‍ച്ചകളും താഴ്ചകളും നല്ലതും ചീത്തയും കണ്ടിട്ടുണ്ട്; ഞങ്ങളെ തകര്‍ത്തെറിഞ്ഞ സമയങ്ങളുണ്ടായിട്ടുണ്ട്; ഞങ്ങള്‍ പരസ്പരം വെറുത്തിട്ടുണ്ട്; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി സോണിയ ബോസ്

Malayalilife

തെന്നിന്ത്യയുടെ പ്രിയപ്പെട്ട ദമ്പതികളാണ് ബോസ് വെങ്കടും സോണിയ ബോസും. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ തന്റെ പ്രിയതമന് ആശംസകള്‍ നേര്‍ന്ന് സോണിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനൊപ്പമുളള മനോഹരമായ ചിത്രങ്ങളും സോണിയ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'അന്നു മുതല്‍ ഇതുവരെ... അതൊരു വലിയ യാത്രയായിരുന്നു. പ്രതിസന്ധികള്‍ നിറഞ്ഞ റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നെങ്കിലും ഞങ്ങള്‍ ഉയര്‍ച്ചകളും താഴ്ചകളും നല്ലതും ചീത്തയും കണ്ടിട്ടുണ്ട്. ഞങ്ങളെ തകര്‍ത്തെറിഞ്ഞ സമയങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങള്‍ പരസ്പരം വെറുത്തിട്ടുണ്ട്.. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്കായി ഒപ്പമുണ്ട്.

ഒരു പുരുഷനായി, ഒരു നടനായി, ഒരു സംവിധായകനായി, ഒരു ചലച്ചിത്ര വ്യക്തിത്വമായി, ഒരു രാഷ്ട്രീയക്കാരനായി നിങ്ങള്‍ ജീവിതത്തില്‍ എത്രയോ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു, ഉയരങ്ങള്‍ താണ്ടിയിരിക്കുന്നു. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ സംബന്ധിച്ച് എന്റെ കുടുംബമാണ്, ഒരമ്മയായിരിക്കുന്നതാണ് എന്റെ ഒരേയൊരു നേട്ടം. നിങ്ങളെ പിന്തുണയ്ക്കാനും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒപ്പം ഉണ്ടാകാനും കഴിഞ്ഞതാണ് ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ നേട്ടം. ഞാന്‍ അതില്‍ അഭിമാനിക്കുന്നു, തീര്‍ച്ചയായും ഞാന്‍ അതിനെ ഒരു വലിയ പുരസ്‌കാരമായി കാണുന്നു. നന്ദി മാമാ,

അതിനാല്‍ ഞാന്‍ സന്തോഷത്തോടെയും ആവേശത്തോടെയും ഈ 23-ാം വാര്‍ഷികത്തെ എന്റെ ജീവിതത്തിന്റെ വലിയൊരു വിജയമായി വ്യക്തിപരമായി ആഘോഷിക്കുന്നു. ദൈവത്തിന് നന്ദി, സ്നേഹം.' - എന്നായിരുന്നു സോണിയ കുറിച്ചത്.

മൂന്നാം വയസില്‍ 'ഒരു നാടോടി' എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച സോണിയ , മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍'യിലൂടെയാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ദമ്പതികളാണ് ബോസ് വെങ്കടും സോണിയ ബോസും. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ തന്റെ പ്രിയതമന് ആശംസകള്‍ നേര്‍ന്ന് സോണിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനൊപ്പമുളള മനോഹരമായ ചിത്രങ്ങളും സോണിയ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'അന്നു മുതല്‍ ഇതുവരെ... അതൊരു വലിയ യാത്രയായിരുന്നു. പ്രതിസന്ധികള്‍ നിറഞ്ഞ റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നെങ്കിലും ഞങ്ങള്‍ ഉയര്‍ച്ചകളും താഴ്ചകളും നല്ലതും ചീത്തയും കണ്ടിട്ടുണ്ട്. ഞങ്ങളെ തകര്‍ത്തെറിഞ്ഞ സമയങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങള്‍ പരസ്പരം വെറുത്തിട്ടുണ്ട്.. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്കായി ഒപ്പമുണ്ട്.

ഒരു പുരുഷനായി, ഒരു നടനായി, ഒരു സംവിധായകനായി, ഒരു ചലച്ചിത്ര വ്യക്തിത്വമായി, ഒരു രാഷ്ട്രീയക്കാരനായി നിങ്ങള്‍ ജീവിതത്തില്‍ എത്രയോ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു, ഉയരങ്ങള്‍ താണ്ടിയിരിക്കുന്നു. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ സംബന്ധിച്ച് എന്റെ കുടുംബമാണ്, ഒരമ്മയായിരിക്കുന്നതാണ് എന്റെ ഒരേയൊരു നേട്ടം. നിങ്ങളെ പിന്തുണയ്ക്കാനും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒപ്പം ഉണ്ടാകാനും കഴിഞ്ഞതാണ് ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ നേട്ടം. ഞാന്‍ അതില്‍ അഭിമാനിക്കുന്നു, തീര്‍ച്ചയായും ഞാന്‍ അതിനെ ഒരു വലിയ പുരസ്‌കാരമായി കാണുന്നു. നന്ദി മാമാ,

അതിനാല്‍ ഞാന്‍ സന്തോഷത്തോടെയും ആവേശത്തോടെയും ഈ 23-ാം വാര്‍ഷികത്തെ എന്റെ ജീവിതത്തിന്റെ വലിയൊരു വിജയമായി വ്യക്തിപരമായി ആഘോഷിക്കുന്നു. ദൈവത്തിന് നന്ദി, സ്നേഹം.' - ഇതായിരുന്നു സോണിയ കുറിച്ചത്.

മൂന്നാം വയസില്‍ 'ഒരു നാടോടി' എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച സോണിയ , 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍'എന്ന സിനിമയിലൂടെയാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ലക്ഷ്മി എന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ചത് സോണിയ ആയിരുന്നു. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ സോണിയക്ക് കഴിഞ്ഞു. നൊമ്പരത്തിപ്പൂവ്, തനിയാവര്‍ത്തനം, തേന്മാവിന്‍ കൊമ്പത്ത്, കാട്ടുചെമ്പകം തുടങ്ങി അറുപതിലേറെ സിനിമകളില്‍ സോണിയ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

നടന്‍ ബോസ് വെങ്കടാണ് സോണിയയുടെ ഭര്‍ത്താവ്. 'അണ്ണന്‍ തമ്പി' അടക്കമുള്ള സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തി ശ്രദ്ധനേടിയിട്ടുള്ള നടനാണ് ബോസ് വെങ്കട്. 2003 ലാണ് ഇവര്‍ വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ചെറിയ ഇടവേളയെടുത്തെങ്കിലും ഇന്നും അഭിനയത്തില്‍ സജീവമാണ് സോണിയ. തേജസ്വി, ബാവതാരണി എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

Read more topics: # സോണിയ
sonia bose wishing husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES