Latest News

തിയറ്ററില്‍ വച്ച് ആറാട്ടണ്ണനെ യുവാവ് മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍;പിന്നാലെ കൊച്ചി മച്ചാന്‍ മാപ്പ് പറയുന്ന വീഡിയോ പങ്ക് വച്ചും സന്തോഷ് വര്‍ക്കി; യുവാവിനെതിരെ പരാതി നല്കിയെന്നും ആറാട്ടണ്ണന്‍

Malayalilife
തിയറ്ററില്‍ വച്ച് ആറാട്ടണ്ണനെ യുവാവ് മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍;പിന്നാലെ കൊച്ചി മച്ചാന്‍ മാപ്പ് പറയുന്ന വീഡിയോ പങ്ക് വച്ചും സന്തോഷ് വര്‍ക്കി; യുവാവിനെതിരെ പരാതി നല്കിയെന്നും ആറാട്ടണ്ണന്‍

റിവ്യൂകള്‍ പറഞ്ഞ് വൈറലായി മാറിയ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയ്ക്ക് നേരെ ആക്രമണം. ആട് 3 സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞെന്ന് ആരോപിച്ചാണ് യുവാവ് ആക്രമിച്ചത്. തിയറ്ററില്‍ വച്ച് യുവാവ് സന്തോഷ് വര്‍ക്കിക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പിന്നാലെ നിരവധി പേരാണ് സന്തോഷ് വര്‍ക്കിയെ പിന്തുണച്ച് രംഗത്ത് എത്തിയത്. അഭിപ്രായം പറഞ്ഞതിന് അയാളെ തല്ലുന്നത് വളരെ മോശമെന്നാണ് ഇവര്‍ കമന്റ് ചെയ്തത്.

കൊച്ചി മച്ചാന്‍ എന്നറിയപ്പെടുന്ന യുവാവാണ് തന്നെ ആക്രമിച്ചതെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു. 'പണ്ട് അലന്‍ ജോസ് പെരേരയെ ഇയാള്‍ അറ്റാക്ക് ചെയ്തിരുന്നു. വൈറലാകുക എന്നതാണ് ഇയാളുടെ ലക്ഷ്യം. എന്നെ വേദനിപ്പിച്ചത് ഇത് പ്ലാന്‍ ചെയ്തതാണ്, സ്‌ക്രിപ്റ്റഡാണ് എന്നൊക്കെ ആളുകള്‍ പറഞ്ഞതാണ്. ഞാന്‍ അവനെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇന്ന് ഏഴ് മണിക്കുള്ളില്‍ മാപ്പ് പറയാന്‍ പറഞ്ഞിട്ടുണ്ട്. 

അവനും കുറച്ച് മീഡിയക്കാരും പ്ലാന്‍ ചെയ്ത് ചെയ്തതാണെന്ന് തോന്നുന്നു. വൈറലാകാന്‍ എന്തും ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അറിയാതെ വൈറലായതാണ്. പത്ത് ഇരുപത് വയസേ ഉള്ളൂ. സ്‌ക്രിപ്റ്റഡാണെന്ന് പറഞ്ഞത് വല്ലാതെ വേദനിപ്പിച്ചു. ആട് 3ക്ക് നെഗറ്റീവ് പറഞ്ഞത് കൊണ്ടല്ല, അവന്‍ ഷോ കാണിക്കാന്‍ വന്നതാണ്', എന്നായിരുന്നു സന്തോഷ് വര്‍ക്കി പറഞ്ഞത്.

യുവാവ് മാപ്പ് പറയുന്ന വീഡിയോ സന്തോഷ് വര്‍ക്കി പങ്കുവച്ചിട്ടുണ്ട്. വൈറലാകാന്‍ വേണ്ടി ചെയ്തതാണെന്നും ആറാട്ടണ്ണനെ തനിക്ക് ഇഷ്ടമാണെന്നും ആണ് യുവാവ് പറഞ്ഞത്. സന്തോഷ് ആയത് കൊണ്ട് ഇങ്ങനെ പോയെന്നും വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അയാള്‍ക്ക് തിരിച്ച് കൊടുക്കുമായിരുന്നുവെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. 

'പടം കുഴപ്പമില്ല കണ്ടിരിക്കാം. സെക്കന്റ് ഹാഫിനെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് ഫസ്റ്റ് ഹാഫ് ആണ്. അടുത്ത ഭാഗം എന്തായാലും വരും. വിജയ് ബാബുവിന് എന്തായാലും മുടക്കിയ കാശ് കിട്ടും. ആട് 2ന്റെ അത്ര വരില്ല. പടം കണ്ടിരിക്കാം. വണ്‍ ടൈം വാച്ചാണ്', എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യു. 

attack santhosh varkey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES