Latest News

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി;  ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍; പരാതിയുമായി എത്തിയത് നടി ഉഷ ഹസീനയും ഭാഗ്യലക്ഷ്മിയും കുക്കുപരമേശ്വരനും

Malayalilife
 സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി;  ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍; പരാതിയുമായി എത്തിയത് നടി ഉഷ ഹസീനയും ഭാഗ്യലക്ഷ്മിയും കുക്കുപരമേശ്വരനും

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) അറസ്റ്റില്‍. കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. 

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വേദനിപ്പിച്ചു എന്നാണ് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.ഇയാളുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നടിമാര്‍ക്കെതിരെ മുമ്പും സന്തോഷ് വര്‍ക്കി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്തിരുന്നു. മറ്റ് നടിമാരോടും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മീന അടക്കമുള്ള നടിമാരെ വിവാഹം ചെയ്യണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു. ബാഡ് ബോയ്സ് എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വര്‍ക്കി അഭിനയിച്ച ചിത്രമാണ് ബസൂക്ക. ചിത്രത്തില്‍ വളരെ ചെറിയൊരു കാമിയോ റോളിലാണ് സന്തോഷ് അഭിനയിച്ചത്.
 

santhosh varkey arrest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES