Latest News

ഗര്‍ഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുതെ; ചക്കപ്പഴത്തിൽ നിന്നും ഉടൻ മാറുന്നോ എന്ന ചോദ്യത്തിന് ഉത്തരവുമായി നടി അശ്വതി ശ്രീകാന്ത്

Malayalilife
ഗര്‍ഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുതെ; ചക്കപ്പഴത്തിൽ നിന്നും ഉടൻ മാറുന്നോ എന്ന ചോദ്യത്തിന് ഉത്തരവുമായി നടി അശ്വതി ശ്രീകാന്ത്

വിവിധ ചാനലുകളിലായി നിരവധി പരിപാടികളിലൂടെയാണ് അശ്വതി ശ്രീകാന്ത് എന്ന അവതാരക മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം നേടിയെടുത്തത്. അവതാരകയുടെ റോളില്‍ നിന്നും നായികയിലേക്ക് മാറിയ അശ്വതി ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു കാലഘട്ടത്തിലൂടെയാണിപ്പോള്‍ സഞ്ചരിക്കുന്നത്. മുന്‍പ് മകള്‍ പത്മയുടെ ജനനവും അതിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകളെ തരണം ചെയ്തതിനെ കുറിച്ചും ഒത്തിരി പറഞ്ഞിട്ടുള്ള അശ്വതി രണ്ടാമതും ഗര്‍ഭിണിയായിരിക്കുകയാണ്.

അശ്വതി ചക്കപ്പഴത്തില്‍ നിന്ന് പിന്മാറുന്നു' എന്ന തരത്തിലുള്ള' ഓണ്‍ലൈന്‍ മീഡിയ ടൈറ്റിലുകള്‍ കണ്ട് ഇന്‍ബോക്‌സില്‍ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നില്‍ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറന്‍സ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്‌നന്‍സി ഇപ്പൊഴേ റിവീല്‍ ചെയ്യേണ്ടി വന്നത്. മറ്റുള്ള പൊഫെഷനില്‍ ഉള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേര്‍ണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയര്‍ ആക്കിയവര്‍ക്ക് മിക്കപ്പോഴും ചെയ്യാന്‍ പറ്റാറില്ല. എന്റെ കാര്യത്തില്‍ ഭാഗ്യ വശാല്‍ കാര്യങ്ങള്‍ അല്‍പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയില്‍ ആശയും ഗര്‍ഭിണി ആയത്. അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഈ ഗര്‍ഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റര്‍ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാല്‍ 'ക്ഷമ വേണം, സമയം എടുക്കും'.

(NB : എനിക്ക് പറയേണ്ടവരോട് ഞാന്‍ ഇവിടെ പറഞ്ഞോളാം. വെറുതെ ന്യൂസ് ആക്കിയും കിടിലന്‍ ടൈറ്റില്‍ ഇട്ടും ഗര്‍ഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുതെന്ന് പ്രിയപ്പെട്ട ഓണ്‍ലൈന്‍ മീഡിയക്കാരോട് താഴ്മയായി അപേക്ഷിക്കുന്നു).. എന്നും അവസാനം അശ്വതി ചേർത്തു. 

aswathy sreekanth baby shooting pregnant food malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക