ആര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. എന്നാൽ ഇപ്പോൾ പത്താം വിവാഹവാർഷികം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു കുറിപ്പും അശ്വതി പങ്കിട്ടിട്ടുണ്ട്.
ചിലപ്പോൾ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വർഷങ്ങൾ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ ! നമ്മൾ നമ്മളായ പത്തു വർഷങ്ങൾ.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്’.– ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
നിരന്തരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട് അതോടൊപ്പം തന്നെ മികച്ച പ്രതികരണങ്ങളും ആണ് ലഭിക്കാറുള്ളത്. അടുത്തിടെ താരം തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് പങ്കുവച്ചത് വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വീഡിയോയുടെ കമൻറ് ബോക്സിൽ നിരവധി സ്ത്രീകൾ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചിരുന്നു.