ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ വാനമ്പാടിയില്‍ ഇപ്പോള്‍ പുതിയതായി എത്തിയ കഥാപാത്രമാണ് അശ്വതി എന്ന അച്ചു. പത്മിനിയുടെ മുന്‍ കാമുകനായിരുന്ന മഹിയുടെ ഭാര്യയാണ് അച്ചു. ഏകമകളുടെ വിയോഗത്തില്‍ സമനില നഷ്ടപ്പെട്ട അച്ചു കാണുന്ന ആരുടെയും മനസില്‍ ഒരു നോമ്പരമുണര്‍ത്തും. എന്നാലിപ്പോള്‍ രോഗമൊക്കെ മാറി പത്മിനിയെ ഒരു പാഠം പഠിപ്പിക്കാന്‍ ശ്രീമംഗലത്ത് എത്തിയ അശ്വതിയുടെ തകര്‍പ്പന്‍ പ്രകടമാണ് പ്രേക്ഷകര്‍ കാണുന്നത്. ആരാണ് ഈ നടി എന്നാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ തിരക്കുന്നത്. അനുശ്രീ എന്ന ഗുരുവായൂര്‍ സ്വദേശിനിയാണ് അര്‍ച്ചന എന്ന കഥാപാത്രമായി സീരിയലില്‍ എത്തുന്നത്.
ബാലതാരമായി സിനിമയിലേക്ക് എ്ത്തിയതാണ് അനുശ്രീ. മീനാക്ഷി കല്യാണം ആയിരുന്നു ആദ്യ ചിത്രം. പിന്നെയും ചില ചെറിയ വേഷങ്ങളില്‍ എത്തി. ആങ്കറിങ്ങാണ് അനുശ്രീക്ക് വഴിത്തിരിവായത്. പ്രമുഖ ചാനലുകളില്‍ അനു ആങ്കറിങ്ങ് ചെയ്തിട്ടുണ്ട്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് അനുശ്രീ നടിയായി മാറുന്നത്. വാനമ്പാടിയില്‍ അപ്രതീക്ഷിതമായി എത്തിയതാണെങ്കിലും ഇപ്പോള്‍ അച്ചു എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍കൊണ്ട് മനോഹരമാക്കുകയാണ് താന്‍ എന്ന് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അനു വ്യക്തമാക്കുന്നു. നേരത്തെ തന്നെ അനുവിന്റെ ടിക്ടോക് വീഡിയോകള്‍ വൈറലായിരുന്നു. ടിക് ടോക് ചെയ്യുന്നത് അനുവിന് ഏറെ ഇഷ്ടമാണ്. വാനമ്പാടിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ടിക് ടോക് ചെയ്യുമായിരുന്നു. സീരിയലില്‍ തിളങ്ങിയതോടെ ടിക്ടോക്കുകള്‍ വൈറലായി മാറുകയായിരുന്നു.
അതേസമയം ഇപ്പോള്‍ തനിക്ക് വിവാഹ ആലോചനകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അനുശ്രീ പറയുന്നത്. വരനെ പറ്റി ഒരേ ഒരു ഡിമാന്റ് മാത്രമേ അനുവിന് ഉള്ളൂ. തന്നെ ഇഷ്ടപെടുന്ന ഒരു വ്യക്തിയാകണം ആളെന്ന ആഗ്രഹം ഉണ്ട്. പിന്നെ വിവാഹശേഷം അഭിനയം തുടരാന്‍ ആഗ്രഹമുള്ളതിനാല്‍ അതിനെ പിന്തുണയ്ക്കുന്ന ഒരാള്‍ ഭര്‍ത്താവായി വരണം എന്നാണ് ആഗ്രഹം. താന്‍ അഭിനയിക്കാന്‍ പോകുന്നത് അദ്ദേഹം മനസ്സോടെ അംഗീകരിച്ചിട്ടാകണം എന്നും നിര്‍ബന്ധം ഉണ്ടെന്ന് അനുശ്രീ പറയുന്നു.
അമ്മയുടെ ആഗ്രഹപ്രകാരമാണ് അനുശ്രീ ഡാന്‍സ് പഠിക്കുന്നത്. കഴിഞ്ഞ വാനമ്പാടി എപിസോഡില്‍ അനുവിന്റെ നൃത്തവും പ്രേക്ഷകര്‍ കണ്ടിരുന്നു. സ്വന്തമായി ഡാന്‍സ് സ്‌കൂളില്‍ അനുശ്രീയ്ക്കുണ്ട്. കുട്ടികളെ ഏറെ ഇഷ്ടമുള്ള അനുവിന്റെ ഡാന്‍സ് സ്‌കൂളില്‍ മുതിര്‍ന്ന കുട്ടികളും ചെറിയ കുട്ടികളുമുണ്ട്. ലോക്കേഷനില്‍ അനുമോളും തമ്പുരുവുമാണ് കൂട്ടെന്നും അനു പറയുന്നു. ഡാന്‍സും അഭിനയവും മാത്രമല്ല. നല്ലൊരു അദ്ധ്യാപിക കൂടിയാണ് അനുശ്രീ. ഗസ്റ്റ് ലക്ചററായും കോളേജുകളില്‍ പഠിപ്പിക്കാറുണ്ട്. അഭിനയം തുടര്‍ന്നുകൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്നും അനു പറയുന്നു. അച്ചുവിനെ അവിസ്മരണീയമാക്കുന്നതിന്റെ ക്രഡിറ്റ് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് പാര്‍വതിയ്ക്കും അനു നല്‍കുന്നുണ്ട്.