നടി ഉമാ നായര്‍ വാനമ്പാടി ഉപേക്ഷിച്ചോ? സംഭവിച്ചത് എന്താണ് എന്ന് തിരക്കി ആരാധകര്‍

Malayalilife
  നടി ഉമാ നായര്‍ വാനമ്പാടി ഉപേക്ഷിച്ചോ? സംഭവിച്ചത് എന്താണ് എന്ന് തിരക്കി ആരാധകര്‍

ളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. പ്രശസ്ത താരങ്ങളാണ് സീരിയലില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുമോളുടെ വല്യമ്മയായി സീരിയലില്‍ എത്തുന്നത് നടി ഉമാനായരാണ്. എന്നാല്‍ കഴിഞ്ഞ കുറേ എപിസോഡുകളിലായി ഉമാ നായരെ കാണാറില്ല. ഇപ്പോള്‍ ഉമാനായര്‍ സീരിയലില്‍ നിന്നും പിന്‍വാങ്ങിയോ എന്ന സംശയത്തിലാണ് ആരാധകര്‍.

റേറ്റിങ്ങില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് വാനമ്പാടി. സഹോദരന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ട് അനുമോളെ സ്വന്തം മകളായി വളര്‍ത്തുന്ന വല്യച്ചന്‍ ചന്ദ്രനെയും വല്യമ്മ നിര്‍മ്മലെയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മല വല്യമ്മ സീരിയലില്‍ എത്താറില്ല. നടി ഉമാ നായരാണ് നിര്‍മ്മല എന്ന കഥാപാത്രമായി സീരിയലില്‍ എത്തുന്നത്. ഉമാനായര്‍ എവിടെയെന്നാണ് ആരാധകര്‍ ഇപ്പോള്‍ തിരക്കുന്നത്. സാധാരണഗതിയില്‍ സീരിയലില്‍ നിന്നും ഒരു താരം പിന്‍വാങ്ങുമ്പോഴാണ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വൈകുന്നത്. ഓരോ എപിസോഡിലും നിര്‍മ്മല വല്യമ്മയുടെ സാനിധ്യം സീരിയലില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കുറച്ചു നാളായി വല്യമ്മ അസുഖമായി കിടക്കുന്ന അമ്മയെ പരിചരിക്കാനായി കൊടുങ്ങല്ലൂരിലേക്ക് പോയി എന്നുള്ള രീതിയിലാണ് സീരിയല്‍ പുരോഗമിക്കുന്നത്.

ഇതാണ് നിര്‍മ്മല എവിടെ പോയി എന്നുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാരണം. നിര്‍മ്മല സീരിയലില്‍ എന്തെങ്കിലും പ്രശനമുള്ളത് കൊണ്ട് പിന്‍വാങ്ങിയതാണോ എന്നാണ് ആരാധകരുടെ സംശയം. അതേസമയം സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് താരം തിരക്കിലാണെന്നാണ് സൂചന. എടക്കാട് ബറ്റാലിയനാണ് താരം അഭിനയിച്ച ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിരവധി സീരിയലുകളിലും സിനിമകളിലും ഉമ ഇതിനോടകം വേഷമിട്ടുകഴിഞ്ഞു. അതേസമയം എത്രയും പെട്ടെന്ന് വല്യമ്മ മടങ്ങിവരണമെന്നാണ് പ്രേക്ഷകരുടെ അഭ്യര്‍ഥന. ഉമയായി നിര്‍മ്മല വല്യമ്മ അല്ലാതെ ആരെയും കൊണ്ടുവരരുതെന്നും പ്രേക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Read more topics: # vanambadi,# serial actress,# uma nair
vanambadi serial actress uma nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES