Latest News

പ്രണയം വീട്ടില്‍ അറിഞ്ഞ സമയത്ത് വലിയ പുകിലുണ്ടായി; പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വാനമ്പാടി സീരിയല്‍ താരം സുചിത്ര

Malayalilife
 പ്രണയം വീട്ടില്‍ അറിഞ്ഞ സമയത്ത് വലിയ പുകിലുണ്ടായി; പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വാനമ്പാടി സീരിയല്‍ താരം സുചിത്ര

 

വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ സുചിത്ര അവതരിപ്പിക്കുന്നത്. സീരിയലില്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് വേഷമിടുന്നതെങ്കിലും സുചിത്ര ഇരുവരെയും വിവാഹത്തെകുറിച്ച് ആലോചിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രണയത്തെപറ്റി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പാവമാണ് സുചിത്ര. ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയജീവിതത്തിന് സംഭവിച്ചത് നടി വെളിപ്പെടുത്തി.

പ്രണയം ഉണ്ടായിരുന്നു എന്നും ജീവിതത്തില്‍ പ്രണയം ഇല്ലെന്നു പറയുന്നവര്‍ ഭയങ്കര കള്ളന്മാരാണെന്നും പക്ഷെ തന്റെ ആദ്യ പ്രണയം ഡാന്‍സിനോടായിരുന്നു എന്നും താരം പറയുന്നു. 'പ്രണയം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്. ജീവിതത്തില്‍ പ്രണയം ഇല്ലെന്നു പറയുന്നവര്‍ ഭയങ്കര കള്ളന്മാരാണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാന്‍സിനോടായിരുന്നു. അല്ലാത്ത പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോകും, മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടില്‍ പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലൊക്കെ ഉണ്ടായിട്ടുണ്ട്. വളരെ ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. എന്ത് കൊണ്ടാണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നതെന്ന് അറിയില്ല'.താരം പറയുന്നു.

<ു>ജീവിതത്തില്‍ തന്നെ അറിയുന്ന ഒരാള്‍ വരണം എന്ന് ആഗ്രഹമുണ്ട്. ചില്ലു കൂട്ടില്‍ ഇട്ടു വയ്ക്കാത്ത ഒരാള്‍ ആകണം അതെന്ന് ആഗ്രഹമുണ്ട്. ഒട്ടെറെ വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും എന്നാല്‍ അവരുടെ ഡിമാന്റുകള്‍ അഗീകരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നും നേരത്തെ നടി പറഞ്ഞിരുന്നു.
പല ആലോചനകളും ഓ.ക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു. താന്‍ ജീവിതത്തില്‍ ഏറ്റെവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെുൃടുത്തുന്നു.

vanambadi serial actress suchithra openups about love affairs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക