Latest News

പായല്‍ വിവാഹമോചനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ തീരുമാനത്തെ പിന്തുണയ്ക്കും; ദൈവം ഇറങ്ങി വന്നാലും ഞങ്ങളെ  വേര്‍പെടുത്താന്‍ കഴിയില്ല; അര്‍മാന്‍ പങ്ക വച്ചത്

Malayalilife
പായല്‍ വിവാഹമോചനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ തീരുമാനത്തെ പിന്തുണയ്ക്കും; ദൈവം ഇറങ്ങി വന്നാലും ഞങ്ങളെ  വേര്‍പെടുത്താന്‍ കഴിയില്ല; അര്‍മാന്‍ പങ്ക വച്ചത്

ബിഗ് ബോസ് ഒടിടി മൂന്നാം സീസണ്‍  അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്.  ഈ സീസണില്‍ ഏറെ ജനശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളാണ് അര്‍മാന്‍ മാലിക്കും ഭാര്യമാരായ പായലും കൃതികയും. ഭര്‍ത്താവ് തന്റെ രണ്ടു ഭാര്യമാര്‍ക്കൊപ്പം ബിഗ് ബോസില്‍ മത്സരിക്കാനെത്തുന്ന അപൂര്‍വ്വമായൊരു കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. 

എന്നാല്‍ അധികം വൈകാതെ, അര്‍മാന്റെ ആദ്യഭാര്യയായ പായല്‍ ഷോയില്‍ നിന്നും പുറത്തായി. അര്‍മാനും രണ്ടാം ഭാര്യ  കൃതികയുമാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ളത്. 

അതേസമയം, ഷോയില്‍  നിന്നും പുറത്തായ പായല്‍ താന്‍ അര്‍മാനില്‍ നിന്നും വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രഖ്യാപനം നടത്തിയിരുന്നു. ''ഈ നാടകവും വെറുപ്പും ഞാന്‍ അവസാനിപ്പിക്കുകയാണ്. എനിക്ക് ഇതൊന്നും പ്രശ്‌നമല്ല, പക്ഷേ അതെന്റെ കുട്ടികളിലേക്ക് എത്തിയിരിക്കുന്നു. അത് വളരെ ഷോക്കിംഗ് ആണ്. അതിനാല്‍ അര്‍മാനുമായി വേര്‍പിരിയാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ കുട്ടികളെ നോക്കും, അര്‍മാന്‍  കൃതികയ്ക്കൊപ്പം ജീവിച്ചോട്ടെ,'' എന്നായിരുന്നു പായല്‍ പറഞ്ഞത്. 

ഫിനാലെയ്ക്കു മുന്‍പായി ബിഗ് ബോസ് വീടിനകത്ത് നടന്ന പത്രസമ്മേളനത്തിനിടയില്‍ പായലിന്റെ ഡിവോഴ്‌സ് പ്രഖ്യാപനത്തോട് പ്രതികരിച്ചിരിക്കുകയാണ് അര്‍മാന്‍. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ദമ്പതികള്‍ക്ക് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.  ചോദ്യങ്ങള്‍ അര്‍മാനെയും കൃതികയേയും അസ്വസ്ഥരാക്കി. 
അത് അവളുടെ ഇഷ്ടമാണ്. അവള്‍ വിവാഹമോചനം ആഗ്രഹിക്കുന്നുവെങ്കില്‍, അവളുടെ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും. പക്ഷേ, പുറത്തായാല്‍ നമുക്ക് കാര്യങ്ങള്‍ മനസ്സിലാകും. ഞങ്ങള്‍ മൂന്നുപേരും പങ്കിടുന്ന ബന്ധം വളരെ ശക്തമാണ്; ദൈവം ഇറങ്ങി വന്നാലും ഞങ്ങളെ  വേര്‍പെടുത്താന്‍ കഴിയില്ല,' അര്‍മാന്‍ പറഞ്ഞു. 

പത്രസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ മന്ത്രവാദിനി  എന്ന് വിശേഷിപ്പിച്ചത് കൃതികയെ മാനസികമായി തളര്‍ത്തി. ഷോ കാരണം തങ്ങളുടെ പൊതു പ്രതിച്ഛായ നശിച്ചുവെന്ന് അര്‍മാനും കൃതികയും ഷോയ്ക്ക് ശേഷം  ചര്‍ച്ച ചെയ്യുന്നതും കാണാമായിരുന്നു. 

അര്‍മാന്‍, പായല്‍, കൃതിക എന്നിവരുടെ ബഹുഭാര്യത്വ ബന്ധത്തിന് ഷോയിലൂടെ  വളരെയധികം തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും പുതിയ വീഡിയോയില്‍, വിവാഹമോചനം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പായല്‍  നിഷേധിച്ചിട്ടുണ്ടെങ്കിലും, ഷോ മൂലം സംഭവിച്ച പ്രശ്‌നങ്ങളും വിവാദങ്ങളുമൊക്കെ നിയന്ത്രിക്കാന്‍ മൂവരും കഷ്ടപ്പെടേണ്ടി വന്നേക്കാം.

armaan Malik reacts to Payal Malik decision

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES