പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ബിഗ്ബോസ് ദിവസം പ്രതി സംഭവ ബഹുലമായിക്കൊണ്ടിരിക്കുകയാണ്. പേളി മാണിയുടെയും ശ്രീനിഷിന്റെയും അടുപ്പം ബിഗ്ബോസില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ ഇതാ അരിസ്റ്റോ സുരേഷിനും പ്രണയം എന്നതാണ് ബിഗ് ബിഗ് ബോസിലെ പുതിയ ചര്‍ച്ചയാവിഷയം. പരിപാടി കാമുകി കാമുകന്മാരുടെ വിഹാരകേന്ദ്രമായി മാറിയെന്ന തരികിട സാബുവിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
പലരും ഒറ്റയാള്‍ പോരാട്ടം നടത്തുമ്പോഴും ബിഗ് ബോസില്‍ കാമുകി കാമുകന്മാരുടെ എണ്ണം കൂടി വരുന്നതായിട്ടാണ് ആരോപണങ്ങള്‍ ഉയരുന്നത്. ബിഗ് ബോസ് കാമുകി കാമുകന്മാരുടെ വിഹാര കേന്ദ്രമായി മാറിയെന്ന്് ബിഗ്ബോസ് വീട്ടിലെ അംഗമായ സാബു പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദഗതികള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ് അരിസ്റ്റോ സുരേഷ് ശ്രമിച്ചത്. തമാശ പറയുമ്പോള്‍ സീരിയസായി എടുക്കുന്നത് എന്തിനെന്നും സുരേഷിനോട് മിണ്ടാതിരിക്കാനുമായിരുന്നു സാബു പറഞ്ഞത്. ഒരു അവസരത്തില്‍ നിങ്ങളുടെ പ്രേമം ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ടെന്നും സാബു അരിസ്റ്റോ സുരേഷിനോട് പറഞ്ഞു
എന്നാല്‍ തന്റെ പ്രണയവും പ്രേമവും സിനിമയാണെന്നാണ് സുരേഷ് പറയുന്നത്. സിനിമ കാണാന്‍ കഴിയാത്തതിനാലാണ് താന്‍ പുറത്ത് പോകണമെന്ന് കൂടെ കൂടെ പറയുന്നതെന്നാണ് സുരേഷിന്റെ വാദം. സിനിമ കാണാത്തതിനാല്‍ തലവേദന എടുത്ത് തുടങ്ങിയെന്നും സുരേഷ് പറയുന്നു. എന്നാല്‍, സിനിമയെ മാത്രം പ്രേമിച്ചാല്‍ പോരാ എന്ന് പറഞ്ഞ സാബു ബിഗ് ബോസ് വഴി സുരേഷിനായി പ്രണയാഭ്യര്‍ത്ഥന നടത്താന്‍ അനൂപുമൊത്ത് തീരുമാനിച്ചിരിക്കുകയാണ്.
ബിഗ് ബോസിലെത്തിയത് മുതല്‍ പേളിയോട് സുരേഷിന് വാത്സല്യം കൂടുതലായിരുന്നു. പേളി എന്ത് കാര്യം ചെയ്താലും അതിനെ ന്യായീകരിച്ച് സംസാരിക്കുക മാത്രമേ സുരേഷ് ചെയ്യാറുണ്ടായിരുന്നുള്ളൂ. ഇതിന്റെ പേരില്‍ പലപ്പോഴും ബിഗ് ബോസില്‍ സുരേഷിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്റെ കാര്യത്തില്‍ ഇടപ്പെടാന്‍ വരേണ്ടെന്ന് പേളി സുരേഷിനോട് താക്കീത് ചെയ്തിട്ടും അരിസ്റ്റോ സുരേഷിന്റെ നിരന്തരമായ ഇടപെടല്‍ ഏവര്‍ക്കും സംശയം ഉയര്‍ത്തിയിരിക്കുകയാണ്. ഇതും പ്രേമമായി പലരും വ്യാഖ്യാനിക്കുന്നുണ്ട്.