തന്റെ അണ്ണന് പാതിരാത്രി അനുശ്രീ നല്കിയ പിറന്നാള്‍ ഞെട്ടിക്കല്‍; സര്‍പ്രൈസും സമ്മാനവും കണ്ട് അനൂപിന്റെ കണ്ണുനിറഞ്ഞു..!

Malayalilife
തന്റെ അണ്ണന് പാതിരാത്രി അനുശ്രീ നല്കിയ പിറന്നാള്‍ ഞെട്ടിക്കല്‍; സര്‍പ്രൈസും സമ്മാനവും കണ്ട് അനൂപിന്റെ കണ്ണുനിറഞ്ഞു..!

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ കുടുംബത്തോട് ഏറെ അടുപ്പമുളള താരം തന്റെ ചേട്ടനോടുളള സൗഹൃദത്തെക്കുരിച്ചും പല അഭിമുഖങ്ങളിലും പങ്കുവയ്ക്കാറുണ്ട്. സഹോദരന്റെ വിവാഹം താരം ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ തന്റെ ചേട്ടന്‍ അനൂപിന്റെ പിറന്നാളിന് ഒരിക്കലും മറക്കാനാകാത്ത സര്‍പ്രൈസ് നല്‍കിയിരിക്കയാണ് താരം.  അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേല്‍പിച്ച് സദ്യ നല്‍കിയാണ് നടി പിറന്നാള്‍ ദിനം'പണികൊടുത്തത്'.

'പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12 മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം എന്ന വാക്കുകളോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്. അനൂപിന്റെ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും സദ്യ ഉണ്ണാന്‍ അനുശ്രീ വിളിച്ചിരുന്നു. എന്റെ അണ്ണന് ...ഒരായിരം പിറന്നാള്‍ ആശംസകള്‍ ..എന്നും സന്തോഷമായി ജീവിക്കാന്‍ എന്റെ അണ്ണന് കഴിയട്ടെ ...അണ്ണന്റെ സ്‌നേഹത്തില്‍ കുഞ്ഞനിയത്തിയായി ജീവിക്കാന്‍ എനിക്കും കഴിയട്ടെ..എന്നും അനുശ്രീ കുറിച്ചിട്ടുണ്ട്.



സദ്യ നല്‍കി പണികൊടുത്ത അനുശ്രീ ചേട്ടന്  മറ്റൊരു സമ്മാനം കൂടി നല്‍കി. ഒരു ആഡംബര ബൈക്കാണ് സര്‍പ്രൈസിന് പിന്നാലെ താരം സഹോദരന് സമ്മാനം നല്‍കിയത്. പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍ നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. വട്ടാണല്ലേ സൈക്കോ എന്നൊക്കെ കേട്ടിട്ടുണ്ട് ഇതു ഒരു ഒന്നൊന്നൊരാ സൈക്കോ ആയിപോയി, പെങ്ങന്മാരായാല്‍ ഇങ്ങനെ വേണമെന്നും എല്ലാവര്‍ക്കും മാതൃകയാണ് ഈ കുടുംബമെന്നുമൊക്കെ ആരാധകര്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

 

anusree birthday surprise for her brother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES