ബിഗ്ബോസിലെ കരുത്തുറ്റ മത്സരാര്‍ഥിയാണ് അര്‍ച്ചന. ബിഗ്ബോസില്‍ നിന്നും പുറത്തായ പലരും ബിഗ്ബോസില്‍ വിജയിക്കുമെന്ന് കരുതുന്നത് അര്‍ച്ചനയെ ആണ്. ഈ വാരം എലിമിനേഷനില്‍ എത്തിനില്‍ക്കുന്ന അര്‍ച്ചന രണ്ടുദിവസം മുമ്പ് ബിഗ്ബോസില്‍ കാഴ്ച വച്ച ഐറ്റം ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒപ്പം ഡാന്‍സ് കളിച്ച് അര്‍ച്ചന ബഷീറിന്റെ ശരീരത്ത് തൊടാനെത്തിയപ്പോള്‍ ബഷീര്‍ നിലവിളിച്ച് ഓടിയതും ട്രോളന്‍മാര്‍ ആഘോഷമാക്കുന്നുണ്ട്.
രണ്ടുദിവസം മുമ്പ് നടന്ന ഐറ്റം ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബഷീറിന്റെ ആവശ്യപ്രകാരമായിരുന്നു അര്‍ച്ചന ഐറ്റം ഡാന്‍സ് കളിച്ചത്. തവളച്ചാട്ടം ചാടാനായിരുന്നു ബഷീര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കാലിന്റെ മുട്ട് ഇടിച്ചതിനാല്‍ അങ്ങനെ ചാടാന്‍ പറ്റില്ലെന്ന് അര്‍ച്ചന പറയുകയായിരുന്നു. തുടര്‍ന്നാണ് ഐറ്റം ഡാന്‍സ് മതിയെന്ന്് ബഷീര്‍ പറഞ്ഞത്. പാട്ട് പാടി കളിക്കണമെന്നും ബഷീര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ലൈലാ ഓ ലൈലാ എന്ന പാട്ടിനൊപ്പം അര്‍ച്ചന ഐറ്റം ഡാന്‍സ് കളിക്കുകയായിരുന്നു. ബഷീറാകട്ടെ മറ്റുള്ളവരെയെല്ലാം വിളിച്ച് ഐറ്റം ഡാന്‍സ് കാണിച്ചു. ഇതേതുടര്‍ന്ന് ദേഹത്ത് തൊട്ട് കളിക്കാമെന്ന് പറഞ്ഞ് ബഷീറിന്റെ അടുത്ത് എത്തിയതോടെയാണ് ബഷീര്‍ ഓടി രക്ഷപ്പെട്ടത്. ബഷിറിന്റെ തോളില്‍ അര്‍ച്ചന പിടിച്ച് തൂങ്ങിയെങ്കിലും ബഷീര്‍ ഒരു വിധം ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട് മറ്റുള്ളവര്‍ ചിരിയും തുടങ്ങി. അതേസമയം രണ്ടു ഭാര്യമാരുള്ള ബഷീറിന് ഇനി അര്‍ച്ചനയെ പോലെ ഒരാളെ കൂടി താങ്ങാനുള്ള ശേഷിയില്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്.