ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണത്തിലൂടെ മിനിസ്ക്രീനിലെത്തിയ താരമാണ് അനൂപ്. ഇപ്പോൾ ബിഗ് ബോസ്സിലും താരമായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ൽ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച ഒരു മത്സരാർഥിയാണ് അനൂപ് കൃഷ്ണ. സ്വന്തം പേരിനേക്കാളും പ്രേക്ഷകരുടെ ഇടയിൽ കല്യാൺ എന്ന പേരിലൂടെയാണ് താരം അറിയപ്പെടുന്നത്. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. ഇതിൽ വരുന്ന താരങ്ങളുടെ പേരുകൾ ഊഹിച്ചവരിൽ ഒരാള് പോലും പറയാത്ത ഒരാളായിരുന്നു അനൂപ്.
ഇപ്പോൾ താരം വാർത്തകളിൽ നിറഞ്ഞ് നില്കുന്നത് വേറെ ഒരു മത്സരാർത്ഥി കാരണമാണ്. സ്പോർട്സ് താരമായ മജ്സിയ ഭാനു. സ്പോർട്സ് താരമായ മജ്സിയയ്ക്ക് നല്ലൊരു പണിയാണ് അനൂപ് നൽകിയത്. സീരിയലിലെ പോലെ തന്നെ ഗംഭീര പ്രകടനമായിരുന്നു നടന്റേത്. ബിഗ് ബോസ് ഹൗസിലെ ആക്ടീവായ ഒരു മത്സരാർഥിയാണ് അനൂപ് കൃഷ്ണ. എല്ലാവരോടും വളരെ അടുത്ത സൗഹൃദം പുലർത്തുന്ന താരം വീട്ടിൽ ഏറെ രസകരമായ ചില പണികൾ ഒപ്പിക്കാറുണ്ട്. ആദ്യ ദിവസം മിമിക്രിയുമായിട്ടാണ് അനൂപ് ബിഗ് ബോസ് ഹൗസിൽ കയ്യടി നേടിയത്. എന്നാൽ രണ്ടാം ദിവസം അൽപം വ്യത്യസ്തമായി പ്രാങ്കുമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസിൽ എത്തിയത്. തന്നെ കുറിച്ച് മജ്സിയ പരാതിയുമായി മറ്റൊരാളുടെ അടുത്തെത്തി എന്ന് പറഞ്ഞു കൊണ്ടാണ് അനൂപ് പ്രാങ്ക് ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള സംസാരം നടക്കുമ്പോൾ റംസാനും കൂടെയുണ്ടായിരുന്നു. മജ്‌സിയയെ പാത്തു എന്നാണ് അനൂപ് വിളിക്കുക. അതിൽ പരാതിയുമായി മജ്‌സിയ പോയത് ശരി ആയില്ല എന്ന് പറഞ്ഞു കൊണ്ടാണ് അനൂപ് ആരംഭിക്കുന്നത്. നീ എന്നെ പറ്റി മോശം പറഞ്ഞു നടക്കാൻ പാടില്ലെന്ന് മജ്‌സിയയോട് അനൂപ് പറയുന്നു എന്നാൽ താൻ അങ്ങന ചെയ്തിട്ടില്ലെന്നും ചെയ്യില്ലെന്നും മജ്സിയ ആവർത്തിക്കുന്നുണ്ട്. അനൂപ് മജ്സിയ പ്രശ്നം വീട് മുഴുവനും അറിയുകയായിരുന്നു. കുടുംബാംഗങ്ങൾ അറിഞ്ഞതോടെ പ്രാങ്ക് അവസാനിപ്പിക്കുകയായിരുന്നു അനൂപ്. മജ്സിയ ഉൾപ്പടെ എല്ലാവരും കയ്യടികളോടെയാണ് പ്രാങ്കിനെ സ്വീകരിച്ചത്. എല്ലാവരും വിശ്വസിക്കുന്ന തരത്തിലുള്ള ഒരു പ്രകടനമായിരുന്നു അനൂപിന്റേത്. ഇതായിരുന്നു എല്ലാവരും പ്രശംസിച്ചത്.
ശരിക്കും ഒരാളും അനൂപ് ബിഗ് ബോസ്സിൽ ഉണ്ടാകുമെന്ന് പ്രദീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അധ്യാപകനായിരുന്ന അനൂപ് സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. മമ്മൂട്ടി നായകനായ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‍സ് ദ ലോര്‍ഡ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് 2018ൽ ആരംഭിച്ച പരമ്പര സീതാകല്യാണത്തിലൂടെ മിനിസ്ക്രീനിൽ എത്തുന്നത്. പരമ്പര താരത്തെ ജനപ്രിയനാക്കുകയായിരുന്നു. ഇനിയിപ്പോൾ എല്ലാരും ബിഗ്‌ബോസിലും നോക്കി കാണുന്ന താരം കൂടിയാണ് അനൂപ്