ആരോഗ്യസംബന്ധമായ കാര്യം മൂലം അഞ്ജലി അമീര്‍ ബിഗ് ബോസിന് പുറത്തേക്ക് പോയിരിക്കുകയാണ്.ഷോയില്‍ എത്തിയാല്‍ പിന്നെ നൂറുദിവസം അല്ലെങ്കില്‍ എലിമിനേഷന്‍ കഴിയണം ബിഗ് ബോസിന് പുറത്തേക്ക് മത്സരാര്‍ഥികള്‍ പോകണമെങ്കില്‍. ഇതിന് വിപരീതമായി ഇപ്പോള്‍ മത്സരാര്‍ഥിയായ അഞ്ജലി അമീര്‍ ബിഗ് ബോസിന് പുറത്തേക്ക് പോയിരിക്കുകയാണ്.
ട്രാന്‍സ് വുമണായ അഞ്ജലി വേദന സഹിക്കാന്‍ വയ്യെന്ന് സാബുവിനോടും മറ്റ് ചില മത്സരാര്‍ഥികളോടും പറഞ്ഞു.കഴിഞ്ഞ ദിവസം ഷോ തുടങ്ങിയപ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടെന്നും ആദ്യമൊക്കെ താന്‍ സഹിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ വേദന സഹിക്കാന്‍ കഴിയില്ലെന്നും കണ്ണീരോടെ ആദ്യമായി സാബുവിനോടാണ് അഞ്ജലി പറഞ്ഞത്.
ബിഗ് ബോസ് ഹൗസിലെ കാരണവത്തിയും അടുത്ത സുഹൃത്തായ അര്‍ച്ചനയോട് പോലും പറയാതെയാണ് അഞ്ജലി ഇക്കാര്യംസാബുവിനോട്
പറഞ്ഞത്. ബിഗ് ബോസിനോടും സുഖമില്ലാത്ത കാര്യം അഞ്ജലി ധരിപ്പിച്ചു, ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ എത്തിയപ്പോഴാണ് പറഞ്ഞെതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ക്യാപ്റ്റനായ അര്‍ച്ചനയോട് പറയണമെന്നായിരുന്നു സാബുവിന്റെ നിലപാട്. ഇതേതുടര്‍ന്ന് രാത്രി ആഹാരം കഴിച്ചതിനു ശേഷം അഞ്ജലിയെ ബിഗ് ബോസ് കണ്‍ഫെക്ഷന്‍ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഖമില്ലാത്ത അവസ്ഥ കാരണം ചികിത്സക്കായി അഞ്ജലിയെ വീടിന് പുറത്തേക്ക് കൊണ്ടുപോയത്. കണ്ണു കെട്ടിയിട്ടായിരുന്നു മുഖം മൂടി ധരിച്ച ഒരു സ്ത്രീ വന്ന് അഞ്ജലിയെ കൊണ്ടു പോയത്.
അഞ്ജലി പോയെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം ടാസ്‌കിനൊടുവിലാണ് ക്യാപ്റ്റനായ അര്‍ച്ചന മത്സരാര്‍ഥികളെ അറിയിച്ചത്. അഞ്ജലിയുടെ അസുഖത്തെ കുറിച്ചും ശ്രീനിയും ബഷീറും ചര്‍ച്ച ചെയ്തിരുന്നു. ഒരാളെ തന്നെ പൂര്‍ണ്ണമായി മാറ്റുന്ന വലിയ സര്‍ജറിയാണ് ഇവര്‍ക്ക് നടത്തിയതെന്ന് ബഷീര്‍ പറഞ്ഞപ്പോള്‍ തനിക്ക് വലിയ ധാരണ പൊരെന്നായിരുന്നു ശ്രീനിയുടെറുപടി.