കഴിഞ്ഞ തവണത്തെ ബിഗ്‌ബോസ് മലയാളം സീസണ്‍ വണ്ണിനെക്കാള്‍ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ബിഗ്‌ബോസ് മുന്നോട്ടുപോകുന്നത്. നിരവധി മത്സരാര്‍ത്ഥികളാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലേക്ക് എത്തിയത്. ഹൗസില്‍ നിന്നും കണ്ണിന് അസുഖം കാരണം മാറി നിന്ന മത്സരാര്‍ത്ഥികള്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഹൗസിലേക്ക് തിരിച്ചെത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് വൈല്‍ഡ് കാര്‍ഡ് എന്ട്രിയിലൂടെയുളള അമൃതയുടെയും അഭിരാമിയുടെയും വരവാണ്. ഇരുവരും ഒറ്റപ്പേരിലാണ് മത്സരിക്കുന്നത് എന്നതാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. രണ്ടുപേരാണ് എത്തുന്നതെങ്കിലും ഇരുവരും മത്സരിക്കുന്നത് ഒരാളായിട്ടായിരിക്കും. എന്നാല്‍ ടാസ്‌കുകളുടെ കാര്യം വരുമ്പോള്‍ അത് മറ്റു മത്സരാര്‍ത്ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ അതില്‍ വലിയൊരു അനീതി ഉണ്ടാകുന്നുവെന്ന്് വേണം കരുതാന്‍. ഇരുവരും ഒന്നിച്ച് മത്സരിക്കുന്നത് കൊണ്ടു തന്നെ ഒരാളെ മാത്രമായി പുറത്താക്കാനോ നോമിനേറ്റ് ചെയ്യാനോ സാധിക്കില്ല. ഇരുവരും തന്ത്രങ്ങള്‍ മെനയുന്നതും ഒരുമിച്ചാണ്.
ജീവിതത്തില്‍ അന്യോന്യം താങ്ങായും തണലായും നില്‍ക്കുന്നത് പോലെ മത്സരത്തിലും ഒന്നിക്കാനാണ് ഇവരുടെ തീരുമാനം. വന്നപാടെ നടത്തിയ അവാര്‍ഡ് ദാനത്തിലും മറ്റും പല മത്സരരാര്‍ത്ഥികളും തങ്ങള്‍ക്കുളള എതിര്‍പ്പ് പുറത്ത് കാട്ടിയിരുന്നു. 50 ദിവസം പിന്നിടുമ്പോള്‍ ബിഗ്‌ബോസില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്ന മത്സരരാര്‍ത്ഥികള്‍ തമ്മില്‍ ഒരു ആത്മബന്ധം ഉടലെടുത്തു കഴിഞ്ഞു. അതിനാല്‍ തന്നെ അതിനുളളിലേക്ക് ഇനി വരുന്ന മത്സരാര്‍ത്ഥികളെ ഉള്‍ക്കൊളളിക്കാന്‍ പലര്‍ക്കും മനസ്സുണ്ടാകില്ല. പുതിയ മത്സരാര്‍ഥികള്‍ വന്നതിനു ശേഷമുള്ള ലക്ഷ്വറി ബജറ്റ് ടാസ്‌കാണ് ബിഗ് ബോസില്‍ അരങ്ങേറുന്നത്. ഫിനാലെയിലേയ്ക്ക് നേരിട്ടു പ്രവേശനം ലഭിച്ചേക്കുമെന്നതിനാല്‍ പതിവിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഇതുകൊണ്ടു തന്നെ വ്യക്തിഗത പോയിന്റുകളും ലഭിക്കും. സ്വര്‍ണ്ണ ഖനിയായി മാറിയ ആക്ടിവിറ്റി റൂമില്‍ നിന്ന് സ്വര്‍ണ്ണം ഖനനം ചെയ്യാനുള്ള അവസരം ലഭിക്കുന്നത് ഒരു യോഗ്യതാമത്സരത്തിലൂടെയാണ്. ഒരു ലൈനില്‍ നിരന്നു നില്‍ക്കുന്ന മത്സരാര്‍ഥികള്‍ ബസര്‍ മുഴങ്ങുമ്പോള്‍ ഓടിയെത്തി ആക്ടിവിറ്റി ഏരിയയുടെ വാതിലില്‍ തൊടുകയാണ് വേണ്ടത്. ആദ്യം തൊടുന്ന രണ്ടു പേര്‍ക്ക് ഉള്ളില്‍ കയറി സ്വര്‍ണ്ണം ഖനനം ചെയ്യാം.
അമൃതയ്ക്കും അഭിരാമിയ്ക്കും അവസരം ലഭിച്ചപ്പോള്‍ ഉള്ളില്‍ കയറിയതാകട്ടെ ഒരാളല്ല, രണ്ടു പേരാണ്. ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി രണ്ടു പേര്‍ ചേര്‍ന്ന് അധ്വാനിച്ചതോടെ ആദ്യ തവണ 245 പോയിന്റും രണ്ടാം തവണ 306 പോയിന്റുമാണ് നേടിയത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സുജോയും ഫുക്രുവും പല തവണ ഓടിയെത്തി യോഗ്യത നേടി വിവിധ ഘട്ടങ്ങളിലായി നേടിയ പോയിന്റിനോളമാണ് അമൃതയും അഭിരാമിയും ചേര്‍ന്ന് ഒരൊറ്റ ഘട്ടത്തില്‍ മാത്രം നേടുന്നത്.മറ്റു ടാസ്‌കുകളില്‍ ഒരു മത്സരാര്‍ഥിയായി ഇരുവരെയും പരിഗണിക്കുന്നത് ബിഗ് ബോസ് വീട്ടില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ വേഗതയും ആള്‍ബലവും വിജയം നിര്‍ണയിക്കുന്ന ഇത്തരം മത്സരങ്ങളില്‍ രണ്ട് വ്യക്തികള്‍ ചേര്‍ന്ന ടീം മറ്റുള്ളവരോട് മത്സരിച്ചു ജയിക്കുന്നതിലെ ഇന്‍ജസ്റ്റിസ് കളിക്കാരില്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നതാണ് ശ്രദ്ധേയം. ്. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികളെ കൂടെ നിര്‍ത്തുന്ന രജിത് കുമാര്‍ അമൃതയോടും അഭിരാമിയോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ബിഗ് ബോസ് വീട്ടിലെ ചെറിയ അനീതികള്‍ പോലും കണ്ടെത്തി പ്രതികരിക്കുന്ന രജിത് കുമാറും ഇതിനെതിരെ ഒന്നും ശബ്ദിച്ചിട്ടില്ല. എന്നാല്‍ ടാസ്‌കുകളില്‍ ഏറ്റവുമധികം പോയിന്റുകള്‍ നേടുകയും മത്സരത്തില്‍ മുന്നോട്ടു പോകുന്നതോടെ ഇവര്‍ക്കെതിരെയും ബിഗ്‌ബോസ് അംഗമങ്ങള്‍ തിരിയുമെന്ന് വേണം കരുതാന്‍.