ബിഗ്ബോസ് അന്‍പതാം ദിവസം പിന്നിട്ടിരിക്കയാണ്. തുടക്കത്തില്‍ ബിഗ്ബോസിനോട് പ്രേക്ഷകര്‍ക്ക് തണുപ്പന്‍ പ്രതികരണമായിരുന്നു. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പാളിച്ചയാണ് ബിഗ്ബോസ് തുടക്കത്തില്‍ പ്രേക്ഷക പ്രീതി നേടാതിരിക്കാന്‍ കാരണം. എന്നാല്‍ പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കരുത്തുറ്റ മത്സരാര്‍ത്ഥികളെ ഷോയിലേക്ക് എത്തിക്കുകയായിരുന്നു. പുതിയ മത്സരാര്‍ത്ഥികളുടെ വരവോടെ ഷോ വീണ്ടും സജീവമായി മാറി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പല മത്സരാര്‍ത്ഥികളും എലിമിനേഷന്‍ വഴിയും ആരോഗ്യ പ്രശ്നങ്ങളും കാരണം പുറത്തേക്ക് പോയി, അവസാന എലിമിനേഷില്‍ മഞ്ജുപത്രോസ് കൂടി പുറത്തേക്ക് പോയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടയത്. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് അഞ്ച് പേരാണ് കഴിഞ്ഞ ദിവസം ഹൗസിനുളളിലേക്ക് എത്തിയത്. സുജോ ആര്‍ജെ രഘു അലസാന്‍ഡ്ര എന്നിവര്‍ ആരോഗ്യം ഭേദമായതോടെ എത്തിയപ്പോള്‍ ഗായികമാരായ അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷുമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികമാരാണ് ഇരുവരും.
ബിഗ്ബോസിന്റെ തുടക്കത്തില്‍ അഭിരാമി അമൃത സഹോദരിമാര്‍ ഷോയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു എങ്കിലും ഇവരെത്തിയില്ല. ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയത്. വീട്ടില്‍ പാട്ടു നിറച്ചുകൊണ്ടാണ് ഇരുവരുടെയും കടന്നു വരവ്. ആഘോഷപൂര്‍വ്വമാണ് ഇവരുടെ വരവെങ്കിലും ബിഗ്ബോസിലെ ഇപ്പോഴുളള മത്സരാരര്‍ത്ഥികള്‍ക്ക് ഇവരെ അത്ര പിടിച്ചില്ലെന്നാണ് കരുതേണ്ടത്. മറ്റുളളവര്‍ അടുപ്പം കാണിക്കുമ്പോഴും മാറി നിന്ന് ഇവരുടെ കുറ്റം പറയുന്നതും എപ്പിസോഡില്‍ കാണാം. എന്നാല്‍ എപ്പോഴത്തെയും പോലെ വൈല്‍ഡ് കാര്‍ഡിലെത്തിയ മത്സരാര്‍ത്ഥികളെ ചാക്കിലാക്കാന്‍ ശ്രമിക്കുകയാണ് രജിത് കുമാര്‍. അമൃതയും അഭിയും രജിത്തിനോട് സംസാരിക്കുന്നത് ചര്‍ച്ച ചെയ്യുന്നതുമൊക്കെ കഴിഞ്ഞ എപ്പിസോഡില്‍ കണ്ടിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ ബിഗ്ബോസില്‍ അവാര്‍ഡ് ഷോ നടത്താനുളള ടാസ്‌ക് ബിഗ്ബോസ് ഇരുവര്‍ക്കുമായി നല്‍കിയിരുന്നു. ഇരുവരും മറ്റ് മത്സരാര്‍ത്ഥികളോട് അടുത്ത് ഇടപഴകുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതിന് ശേഷമാണ് അവാര്‍ഡ് നല്‍കിയത്. എല്ലാവരും സന്തോഷത്തോടെയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. എന്നാല്‍ പിന്നീടുളള ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് നല്‍കിയ അവര്‍ഡുകളിലെ ഇഷ്ടമില്ലായ്മ മത്സരാര്‍ത്ഥികള്‍ പ്രകടമാക്കിയിരുന്നു.
ഫുക്രുവാണ് മുഖ്യമായും ഇഷ്ടക്കേട് പ്രകടമാക്കിയത്. രജിത് ഒഴികെയുളള മത്സരാര്‍ത്ഥികള്‍ വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ തിരിയുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ ബിഗ്ബോസിലെ മറ്റ് മത്സരര്‍ത്ഥികള്‍ക്കുളള സ്‌ക്രീന്‍സ് സ്പൈയ്സ് പാട്ടും ഡാന്‍സും ഒക്കെ കൊണ്ട് ഇവര്‍ നേടുമെന്നും പ്രേക്ഷകര്‍ പറയുന്നു. പുറത്ത് നിന്ന് മത്സരം കണ്ടിട്ടാണ് ബിഗ്ബോസിലേക്കുളള ഇവരുടെ വരവ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ എല്ലാവരുടെയും പെരുുമാറ്റത്തെക്കുറിച്ചും ഗെയിമിനെത്തക്കുറിച്ചും വ്യക്തമായ തിരിച്ചറിവോടെയായിരിക്കും ഇവരുടെ വരവ്. ആരെയൊക്കെയാണ് ഷോയില്‍ അടുപ്പിക്കേണ്ടതെന്നും ആരൊക്കെയാണ് വീഴാത്താന്‍ ശ്രമിക്കുകയെന്നും ഇവര്‍ക്ക് അറിയാമായിരിക്കണം. അമൃതയുടെയും അഭിരാമിയുടെയും വരവ് തിരിച്ചടിയാകുന്നത് ആര്യക്ക് ആകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്യയ്ക്കെതിരെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റ്സ് എത്തുന്നുണ്ട്. രജിത്തിനെ ആക്രമിക്കുന്നതും മറ്റുളളവരെ മുന്നില്‍ നിര്‍ത്തി പിറകില്‍ നിന്നും കളിക്കുന്നതുമൊക്കെയാണ് ആര്യയുടെ ഗെയിം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മിനിസിക്രീനില്‍ ഏറെ ആരാധകരുളള ആളാണ് ആര്യ. എന്നാല്‍ അമൃതയും മലയാളികളുടെ മാനസപുത്രിയാണ്. അതിനാല്‍ തന്നെ ആര്യയ്ക്ക് ലഭിക്കുന്ന സപ്പോര്‍ട്ട് ഇനി മുതല്‍ അമൃതയ്ക്ക് ലഭിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു. അമൃതയ്ക്ക് വലിയ സപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
അഭിരാമിയും അമൃതയും വന്നത് ചുമ്മാ കളി കണ്ട് പോകാന്‍ ആണെന്ന് തോന്നുന്നില്ലെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. പലരുടെയും മുഖംമൂടി വലിച്ചുകീറാനുള്ള ഒരു പ്ലാനും ആയി അകത്തേക്ക് പോയതാണെന്ന് തോന്നുന്നെന്നും, വാര്‍ഡ് നൈറ്റിന്റെ പേരും പറഞ്ഞ് ആള്‍ക്കാരോട് ഡയറക്ട് ആയി ഒരു സര്‍വേ ഒക്കെ പോലെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിട്ടതൊക്കെ ബിഗ്ബോസ്സ് നേരിട്ടുള്ള പ്ലാന്‍ ആണെന്ന് വ്യക്തമാണെന്നും കമന്റുകളുണ്ട്. സ്ഥിരമായി എല്ലാവരോടും വഴക്ക് ഉണ്ടാക്കുന്ന ഒരാളുടെ റിയല്‍ ക്യാരകടര്‍ എക്സപോസ് ചെയ്യാന്‍, അയാളോട് വീണ്ടും പോയി വഴക്ക് കൂടുകയല്ല വേണ്ടത്.. അയാളുടെ കൂടെ നിന്ന്, വിശ്വാസ്യത പിടിച്ചുപറ്റി, പതിയെ പതിയെ ഓരോരോ നെഗറ്റീവ്സ് ആയി എക്സ്പോസ് ചെയ്യണം. അതിനുള്ള കഴിവും പ്ലാനിങ്ങും ഈ സഹോദരിമാര്‍ക്ക് ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു.ഇനി അഭിരാമിക്കും അമൃതക്കും സ്വന്തമായി പ്ലാന്‍ ഒന്നുമില്ലെങ്കിലും, കയ്യ് വിട്ട് പോയ സീസണ് തിരിച്ചു പിടിക്കാന്‍, സാക്ഷാല്‍ ബിഗ്ബോസ്സ് തന്നെ അവരെ വെച്ച് നല്ലൊരു പ്ലാന്‍ ഉണ്ടാക്കും എന്നത് ഉറപ്പാണെന്ന് പ്രേക്ഷകര്‍ പറയുന്നു.
ജനമനസ്സുകളില്‍ ആര്യ സ്ഥാനംപിടിക്കുന്നതിനു വളരെ മുന്നേ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് അമൃത സുരേഷ്. 50ആം എപ്പിസോഡില്‍ വളരെ അധികം ആവേശത്തോടെ ആണ് ജനങ്ങളും ബിഗ്ബോസും അമൃത സുരേഷിനെ സ്വീകരിച്ചത്. ജനങ്ങളുടെ മനസ്സില്‍ നിന്നും തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഇതുവരെ സാധിക്കാതെ പോയ ഒരു മത്സരാര്‍ത്ഥി ആണ് ആര്യ. വീട്ടിലുള്ളവരെ ഏഷണി പറഞ്ഞു തമ്മില്‍തല്ലി ബിഗ് ബോസ് സീസണ്‍ 2 വിജയിയായി ആയി സ്വയം പ്രഖ്യാപിക്കുകയും വീട്ടിലുള്ളവരെ കൊണ്ട് ഗ്രൂപ്പിലൂടെ മറ്റും ആ സ്ഥാനം തനിക്കാണെന്ന് രീതിയില്‍ വരുത്തിത്തീര്‍ത്ത ഒരു മത്സരാര്‍ത്ഥി ആണ് ആര്യ എന്നും എന്നാല്‍ അമ്പതാമത്തെ എപ്പിസോഡ് മുതല്‍ മുതല്‍ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും കടന്നുവരവോടെ ആര്യയുടെ മത്സരബുദ്ധി കടുത്ത വെല്ലുവിളിയായി വരുകയാണ്. സ്വന്തമായി യാതൊരു വ്യക്തിത്വം കാത്തു സൂക്ഷിക്കാതെ മറ്റുഉള്ളവരെ തമ്മിലടിപ്പിച്ചു ഗ്രൂപ്പ് ആയി മാത്രം ചെയ്യുന്ന ടാസ്‌ക്കുകളില്‍ കടുത്ത മത്സരബുദ്ധിയോടെ വിജയിക്കുകയും ചെയ്യുന്ന ഒരു മത്സരാര്‍ത്ഥി ആണ് ആര്യ എന്നാല്‍, ജനങ്ങളുടെ മനസ്സില്‍ സില്‍ രജിത് കുമാര്‍ ഇന്നുള്ള ഉള്ള സ്വീകാര്യത മനസ്സിലാക്കി തന്നെ കളി തുടങ്ങിയ അമൃത സുരേഷ് സ്വീകരിച്ചു വരുന്ന വഴിയില്‍ നിന്നും അല്പം വ്യത്യാസപ്പെട്ട് ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി സഞ്ചരിച്ച് വരുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നല്ലാതെ പ്രശ്നങ്ങള്‍ സോള്‍വ് ചെയ്യുക എന്നുള്ള സ്ട്രാറ്റജി അമൃതാ സുരേഷ് രണ്ടുദിവസം കൊണ്ട് എടുത്തിരിക്കുന്നത് അതിനാല്‍ തന്നെ ജനമനസ്സുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഇടംപിടിക്കാന്‍ അമൃതാ സുരേഷ്നായി കൂടാതെ ഏഷ്യാനെറ്റ് മാനസപുത്രി എന്നുള്ള ടൈറ്റില്‍ ആര്യയില്‍ നിന്നും പതുക്കെ അമൃത സുരേഷിലേക്ക് ചെന്നെത്തുന്നുണ്ടോ എന്ന് ഭയം ആര്യയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ മത്സരം പകുതി വഴിയില്‍ നില്‍ക്കുമ്പോള്‍ ഇവരെ രണ്ട് പേരെ ഒരു നോമിനേഷനില്‍ കൊണ്ടു വന്നതിനു പിന്നിലെ കാരണങ്ങളും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പുറത്തുളള ഇമേജ് നഷ്ടമാകാതെ ഇരിക്കാനാണ് അതെന്നും ഇവര്‍ ഒരിക്കലും രജിത്തിനെതിരെ കളിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
നിരവധി കമന്റുകളാണ് ഇതിന്റെ പേരിലും എത്തുന്നത്. രജിത്തിന്റെ വോട്ട് സ്പില്റ്റ് ചെയ്യിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. പവന്‍, ദയ എന്നിവര്‍ രജിത്തിനൊപ്പം നിന്നാണ് പ്രേക്ഷക പിന്തുണ തേടിയത്. അതേ സ്ട്രാറ്റജിയാണ് ഇപ്പോള്‍ അഭി-അമൃത സഹോദരിമാരും പുറത്തെടുക്കുന്നത്. ബിഗ്ബോസ് സീസണ്‍ 1ല്‍ എല്ലാവരും വിജയിക്കുമെന്ന് ഉറപ്പിച്ചത് പേളിയെയാണ്. എന്നാല്‍ ശ്രീനിഷ്, ഷിയാസ് എന്നിവര്‍ക്കായി പേളിയുടോ വോട്ട് സ്പ്ലിറ്റായതോടെയാണ് സാബുമോന്‍ വിജയിച്ചത്. ഇത് പോലെ രജിത്തിന്റെ വോട്ട് സ്പ്ലിറ്റാക്കാന്‍ ഈ സഹോദരിമാര്‍ക്ക് സാധിക്കുമെന്നും പ്രേക്ഷകര്‍ കണക്കുക്കൂട്ടുന്നു.