Latest News

കുട്ടികാലത്ത് സൂപ്പര്‍സ്റ്റാര്‍ ഓഡിഷനില്‍ പങ്കെടുത്ത ഷെയ്‌ന്റെ വീഡിയോ വൈറല്‍; താരത്തെ പുറത്താക്കാന്‍ ജഡ്ജസ് പറഞ്ഞ കാരണം കേട്ട് അന്തംവിട്ട് ആരാധകര്‍

Malayalilife
  കുട്ടികാലത്ത് സൂപ്പര്‍സ്റ്റാര്‍ ഓഡിഷനില്‍ പങ്കെടുത്ത ഷെയ്‌ന്റെ വീഡിയോ വൈറല്‍; താരത്തെ പുറത്താക്കാന്‍ ജഡ്ജസ് പറഞ്ഞ കാരണം കേട്ട് അന്തംവിട്ട് ആരാധകര്‍

ഹദ് ഫാസിലിനു ശേഷം സ്വാഭാവിക അഭിനയിത്തിലൂടെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ നടനാണ് ഷൈന്‍ നിഗം. കിസമത്തിലൂടെ എത്തിയ താരം ഇപ്പോള്‍ ക്ലാസ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.  ഷൈനിന്റെ കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററുകളില്‍ മികച്ച പ്രകടനത്തോടെ മുന്നേറുമ്പോള്‍ മ്യുസിക് റിയാലിറ്റി ഷോയില്‍ ഓഡിഷനില്‍ പങ്കെടുക്കുന്ന ആറാം ക്ലാസുകാരമായ ഷൈനിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

മലയാള സിനിമയിലെ യുവനിരയില്‍ ഇപ്പോള്‍ ഒരു സൂപ്പര്‍ താരമുണ്ട്, രാജിവ് രവിയുടെയും, ഷാജി എന്‍ കരുണിന്റെയും, ദിലീഷ് പോത്തന്റെയുമൊക്കെ ക്ലാസ് ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഷൈന്‍ നിഗമെന്ന മലയാള സിനിമയിലെ പുതിയ താരോദയം. സൈറ ബാനുവിലും, പറവയിലുമൊക്കെ സ്വഭാവിക അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ കയ്യിലെടുത്ത ഷൈന്‍ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നടനും മിമിക്രി താരവുമായ അബിയുടെ മകന്‍ ഷൈന്‍ നിഗത്തെ യുവ പ്രേക്ഷകര്‍ അവരുടെ നെഞ്ചിലേറ്റി കഴിഞ്ഞു. ഷൈനിന്റെ കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററുകളില്‍ മികച്ച പ്രകടനത്തോടെ മുന്നേറുകയാണ്. സ്വാഭാവിക അഭിനയമാണ് താരത്തെ അഭിനയരംഗത്ത് മുന്നോട്ടു നയിക്കുന്നത്. എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമൃത ടീവിയില്‍ ഓഡീഷനില്‍ പങ്കെടുത്ത ഷൈനിന്റെ വീഡിയോയാണ് വൈറലാകുന്നത്. 

അമൃത ടീവിയിലെ കുട്ടികളുടെ റിയാലിറ്റി ഷോയായ സൂപ്പര്‍ സ്റ്റാര്‍ ജൂനിയറിന്റെ ഓഡിഷനില്‍ ഷൈന്‍ പങ്കെടുക്കാനെത്തിയിരുന്നു. അന്ന് ആറാം ക്ലാസിലായിരുന്നു ഷൈന്‍. സംഗീത സംവിധായകനും ഗായകനുമായ ദീപക് ദേവായിരുന്നു അന്ന് ഓഡിഷന്‍  വിധികര്‍ത്താക്കളില്‍ ഒരാള്‍. ഷൈനിന്റെ പ്രകടനം കണ്ട് നിനക്ക് പാട്ടിനേക്കാളും അഭിനയമാണ് നല്ലതെന്നായിരുന്നു  ദീപക് അന്ന് പറഞ്ഞത്. അത് സത്യമായെന്നാണ് ഇപ്പോള്‍ സിനിമ ആരാധകര്‍ പറയുന്നത്. നിഷ്‌കളങ്കനായ ഒരു ചെറിയ കുട്ടിയായി വന്ന് ഒഡിഷനില്‍ പെര്‍ഫോം ചെയ്യുന്ന ഷൈനിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിനൊപ്പം തന്നെ കുമ്പളങ്ങി നൈറ്റ്‌സിലെ ഷൈന്‍ നിഗത്തിന്റെ അഭിനയത്തെ പ്രശംസിച്ചുളള നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വൈറലാകുകയാണ്. 

അച്ഛന്‍ അബി കണ്ട സ്വപ്നം മകന്‍ യാഥാര്‍ഥ്യമാക്കുമെന്നും അതിഗംഭീരമായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നുമാണ് നാദിര്‍ഷ കുറിച്ചിരിക്കുന്നത്. 

'കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു, 'നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും'. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയില്‍ ഷെയ്‌നിന്റേത്. അതിഗംഭീരമായി മോനെ...' എന്നാണ് നാദിര്‍ഷ കുറിച്ചിരിക്കുന്നത്. അബിയും ഷൈനും ഒപ്പമുളള ഒരു പോസ്റ്റും നാദിര്‍ഷ പങ്കുവച്ചിട്ടുണ്ട്. 

മിമിക്രി നല്‍കിയ ശക്തമായ അടിത്തറ, അമ്പതിലേറെ ചിത്രങ്ങലില്‍ അഭിനയച്ച അനുഭവം പക്ഷെ മലയാള ചലച്ചിത്ര രംഗത്ത് അബി എന്നും പിന്‍നിരയിലായിരുന്നു. ദിലീപ് അടക്കമുള്ള സഹതാരങ്ങള്‍ സൂപ്പര്‍ സ്റ്റാറായി വളരുമ്പോള്‍ അബി വെള്ളിത്തിരയിലുടെ  പിന്നാമ്പുറത്തേക്ക് ഊളിയിട്ടു. നവംബര്‍ 16ന് ദോഹയില്‍ നടന്ന യുവ അവാര്‍ഡ് ദാന ചടങ്ങായിരുന്നു അബി പങ്കെടുത്ത അവസാന പൊതുപരിപാടി. മകന്‍  ഷെയിന്‍ നിഗമിന് പ്രോമിസിംഗ് സ്റ്റാര്‍ പുരസ്‌കാരം സമ്മാനിക്കാനായിരുന്നു അബി ദോഹയിലെ ചടങ്ങിനെത്തിയത്.കിസ്മത്ത് എന്ന ചിത്രത്തിലൂടെ മകന്‍ ,ഷെയിന്‍ നിഗമിനെ   2017 ലെ പ്രോമിസിംഗ് സ്റ്റാറാക്കി വളര്‍ത്തിയ അബിയെയാണ് പിന്നെ ദോഹയിലെ വേദിയില്‍ കണ്ടത്. നവമ്പര്‍ പതിനാറിന് നടന്ന ആ ചടങ്ങായിരുന്നു മലയളിക്ക് പ്രിയങ്കരനായ മിമിക്രി താരത്തിന്റെ അവസാന പൊതുപരിപാടി.അവാര്‍ഡ് സമ്മാനിച്ച അബിക്ക് പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. തനിക്ക് കഴിയാത്തത് മകന്‍,ഷെയിന്‍ നിഗമിലൂടെ എത്തിപ്പിടിക്കുന്ന വിജയിയുടെ ചിരിയുണ്ടായിരുന്നു അപ്പോള്‍ അബിയുടെ മുഖത്ത്. എല്ലാവരും ഇന്ന് സ്വന്തം അച്ഛന്റ പേരും പെരുമയും ഉപയോഗിച്ച് സിനിമയിലേക്ക് വരുന്ന കാലഘട്ടത്ത് സിനിമ ലോകത്ത് വന്ന ശേഷമാകും പലരും ഇത് അബീക്കയുടെ മകനാണെന്ന് അറിയുന്നതെന്നും ആ അച്ഛന്റെ സ്വപ്‌നങ്ങള്‍ മകന്‍ സഫലമാക്കുകയാണെന്നും കമന്റുകളുണ്ട്. 

amrita-tv -Super-Star-Junior- Audition- funny- song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES