ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മതി കനക എന്ന നടിയെ എല്ലാ കാലത്തും ഓര്‍മിക്കാന്‍. കനക ലക്ഷ്മി എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര്. ഗോഡ് ഫാദറിലൂടെ തിളങ്ങിയ താരത്തിന് പിന്നീട് നിരവധി ചിത്രങ്ങള്‍ തേടിയെത്തി. വിയറ്റനാം കോളനി, പിന്‍ഗാമി, നരസിംഹം, ഗോളാനന്തരവാര്‍ത്ത എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങള്‍. 2000 ത്തിലാണ് കനക അഭിനയ ലോകത്തില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. .
നടിയായ ദേവികയുടെയും സംവിധായകന്‍ ദേവദാസിന്റെയും മകളാണ് കനക. ഒരു ഇരട്ട് സഹോദരി ഉണ്ടായിരുന്നെങ്കിലും അവര്‍ മരിച്ച് പോയിരുന്നു. അതുകൊണ്ട് തന്നെ ദേവികയ്ക്കും ദേവസിന്റെയും ഏക മകളായിരുന്നു കനക. ഒരു കാലത്ത് മലയാള സിനിമ ലോകത്ത് തിളങ്ങിയ പേരായിരുന്നു ദേവദാസിന്റേത്. കഥകള്‍ കണ്ടെത്തി, ചലനം കൊടുത്ത് മനുഷ്യ ഹൃദയങ്ങളില്‍ ഇടം നേടിയ സംവിധായകന്‍.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ജീവിതത്തില്‍ തനിച്ചായിരിക്കുകയാണ്. കനക കുട്ടിയായിരുന്നപ്പോള്‍ ദേവദാസ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. പിന്നീട് 2008 ല്‍ കനകയുടെ മാതാവ് ദേവിക മരിച്ചപ്പോഴാണ് ഇദ്ദേഹം തിരികെ എത്തുന്നതും മകളെ കാണുന്നതും. ദേവികയുമായി പിരിഞ്ഞതിന് ശേഷം വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. മറ്റൊരു വിവാഹം പോലും കഴിക്കാതെ ഒറ്റക്കുള്ള താമസമായിരുന്നു തിരഞ്ഞെടുത്തത്. കനകയ്ക്ക് 14-15 വയസുള്ളപ്പോള്‍ താരത്തിനെ വിട്ട് കിട്ടാനായി അദ്ദേഹം കേസ് കൊടുത്തിരുന്നു. ഭാര്യക്ക് മകളെ വളര്‍ത്താന്‍ അറിയില്ലെന്ന് കാണിച്ചായിരുന്നു അദ്ദേഹം കേസ് കൊടുത്തത്. എന്നാല്‍ ആ കേസില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
പിന്നീടങ്ങോട്ടുള്ള ജീവിതം തികച്ചും യാന്ത്രികമായിരുന്നു. ഈ വയസ്സാന്‍ കാലത്തും അദ്ദേഹം തനിച്ചാണ് ജീവിക്കുന്നത്. ചെന്നൈയിലെ ഒരു ചെറിയ ഫ്ളാറ്റിലാണ് താമസം. സ്വന്തം കാര്യം മാത്രം നോക്കിയുള്ള ജീവിതം. ഇടയ്ക്ക് മകളുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞിരുന്നെങ്കിലും പിന്നീട് വിവാദങ്ങളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയായിരുന്നു. വയസാം കാലത്ത് സ്വന്തം കാര്യം പോലും നോക്കാന്‍ പ്രാപ്തിയില്ലാതെ അദ്ദേഹം കഷ്ടപ്പെടുകയാണ്. തന്റെ വിഷമങ്ങളോ പ്രശ്നങ്ങളോ പറയാന്‍ പോലും അദ്ദേഹത്തിന് ഒരു കൂട്ട് ഇല്ല. ഓരോ ദിവസവും എണ്ണി എണ്ണി കഴിയുകയാണ് ദേവദാസ് എന്ന സംവിധായകന്‍.
വാക്കുകള്‍ പങ്കുവെക്കാന്‍ ഒരാളില്ല. രാവിലെ കിട്ടുന്ന ഒരു കപ്പ് ചായ്ക്ക് പോലും പ്രതീക്ഷിയില്ല. നേരത്തെ തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കാള്‍ ശൂന്യമാണ് ഇപ്പോഴത്തെ ജീവിതം. ആരും ഇല്ലാത്ത് ഒരു ലോകത്ത് അദ്ദേഹം നിലകൊള്ളുന്നത് ഇപ്പോള്‍ കുറച്ച് ഓര്‍മ്മകള്‍ മാത്രമായാണ്.
ദേവികയുടെ മരണത്തിന് ശേഷം കനകയോട് തന്നാടൊപ്പം വരാന്‍ ഞാന്‍ ഒരുപാട് പറഞ്ഞ് നോക്കി. പക്ഷേ അവള്‍ കേട്ടില്ല. ഒരു കല്യാണം കഴിക്കാന്‍ പറഞ്ഞതാണ്. പക്ഷേ അവള്‍ കല്ല്യാണം കഴിച്ചു എന്നാണ് എന്നോട് പറഞ്ഞത്. ആരാണെന്നോ, എവിടെയാണെന്നോ, എന്ത് ചെയ്യുകയാണന്നോ ഒന്നും പറഞ്ഞിരുന്നില്ല.
സ്വത്തിന്റെ പേരില്‍ കനകയുമായി തര്‍ക്കം ഉണ്ടായിരുന്നു. വ്യാജ ഒപ്പിട്ട് വില്പ്പത്രം തയ്യാറാക്കി. കേസ് വരെ കൊടുത്തു. ആ കേസില്‍ പക്ഷേ ഞാന്‍ ജയിച്ചു. കോടതിയില്‍ ഹിയറിങ്ങിന് എത്തിയപ്പോള്‍ നിങ്ങളാരാണ് എന്നാണ് അവള്‍ ചോദിച്ചത്. ആ ചോദ്യം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കനകയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍ വേര്‍പിരിയുന്നത്. ഒരുപാട് വട്ടം എന്റെ മകളെ കാണാന്‍ ശ്രമിച്ചെങ്കിലും അവളുടെ അമ്മ അതിന് സമ്മതിച്ചില്ല. അവളുടെ ബര്‍ത്ത്ഡേ ഞാന്‍ ഒറ്റയ്ക്ക് ആഘോഷിക്കുമായിരുന്നു. അവളുടെ സ്‌കൂളിലെ കുട്ടികള്‍ക്ക് ചോക്ലേറ്റ്സ് കൊടുക്കുമ്പോള്‍ കനകയെ ദേവിക സ്‌കൂള്‍ മാറ്റിക്കൊണ്ട് പോകും. പിന്നെ എന്റെ കുഞ്ഞിനെ കാണുന്നത് നിര്‍ത്തി. സ്വത്തിന് വേണ്ടി അവളുടെ അമ്മ എന്നെ കൊല്ലാന്‍ വരെ നോക്കിയിട്ടുണ്ട്.
എന്നാല്‍ തന്നെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അങ്ങനെയൊക്കെ അച്ഛന്‍ ദ്രോഹിച്ചിട്ടുണ്ടെന്ന് കനക പറഞ്ഞിട്ടുണ്ട്. ഞാന്‍ മരിച്ചുവെന്നും, അമ്മ മോശം സ്ത്രീയാണെന്നും, ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് എല്ലാം പറഞ്ഞ് പരത്തിയത് അച്ഛനാണ്. അങ്ങനെ ഒരാളുടെ കൂടെ ഞാന്‍ എങ്ങനെയാണ് ജീവിക്കുക. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വരെ അയാള്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ കോടതി വിധി അമ്മയ്ക്കും എനിക്കും അനുകൂലമായിരുന്നു. എന്നാല്‍ അയാള്‍ നിരന്തരം മറ്റ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു അച്ഛന്‍ എന്ന സ്ഥാനം ഞാന്‍ അയാള്‍ക്ക് കൊടുത്തിട്ടില്ല. കൊടുക്കുകയും ഇല്ല. അത്രയക്ക് അയാള്‍ ഞങ്ങളെ ദ്രോഹിച്ചിരുന്നു എന്ന് കനക ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
പിതാവിനെ ഭയന്ന് ആലപ്പുഴയില്‍ വെച്ച് നടന്ന വിയറ്റ്നാം കോളനിയുടെ ചിത്രീകരണത്തിനിടെ കനകയും ദേവകിയും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ പ്രത്യേകം മന്ത്രവാദ പൂജ നടത്തിയതും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. കനകയ്ക്ക് സിനിമയും അമ്മയും മാത്രമായിരുന്നു എല്ലാം. തമിഴില്‍ പത്തിലധികം ചിത്രങ്ങള്‍ അഭിനയിച്ചതിന് ശേഷമാണ് തെലുങ്കിലേക്കും മലയാളത്തിലേക്കും കനക ചുവട് മാറ്റുന്നത്. അമ്മയുടെ വിയോഗത്തിലാണ് കനകയുടെ ജീവതത്തില്‍ താളപ്പിഴവ് സംഭവിക്കുന്നത്.
അമ്മ മരണപ്പെട്ടതിന് ശേഷം കനക തന്റെ ചെന്നൈയിലെ വീട്ടില്‍ ഏകാന്ത വാസം തുടര്‍ന്നു. ആരും ശ്രദ്ധിക്കപ്പെടാതെ വീടിനുള്ളില്‍ നടി ഒറ്റയ്ക്ക് തന്റെ ജീവിതം നയിച്ചു. ആ ജീവിതം അമ്മ ദേവികയുടെ ആത്മാവുമായി കനക സംസാരിക്കുന്നതിന് വേണ്ടിയാണ് നയിച്ചതെന്നാണ് പലരും പറയുന്നത്.