ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ഡീയസ് ഈറേ' (Dies Irae) എന്ന വിചിത്രമായ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. 'ഡീയസ് ഈറേ' എന്ന പേരില്‍ ഒരു ജാപ്പനീസ് ആനിമേഷന്‍ ടെലിവിഷന്‍ ഷോയുമുണ്ട്.
'ഭ്രമയുഗ'ത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് 'ഡീയസ് ഈറേ'യുടെയും അണിയറയില്‍. 2025 ഏപ്രില്‍ 29-ന് ചിത്രീകരണം പൂര്‍ത്തിയായ ഈ സിനിമ നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്. സിനിമയുടെ ആര്‍ട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കര്‍.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ ISC, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്. സൗണ്ട് മിക്‌സ് രാജാകൃഷ്ണന്‍ എം.ആര്‍. മേക്കപ്പ് റോണെക്‌സ് സേവ്യര്‍. സ്റ്റണ്ട്‌സ് കലൈ കിങ്‌സണ്‍. വിഎഫ്എക്‌സ് ഡിജി ബ്രിക്‌സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും.ഏപ്രില്‍ 29-ന് ചിത്രീകരണം പൂര്‍ത്തിയായ ഈ സിനിമ നിലവില്‍ പോസ്റ്റ്- പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.