മോഡല്‍, ഇന്‍ഫ്ളുവന്‍സര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുന്ന ഭുവനേശ്വരി ദേവി പൊതുവാള്‍ സോഷ്യല്‍ മീഡിയയിലും കുറച്ച് നാളുകളാണ് തിളങ്ങി നില്ക്കുന്ന താരമാണ്.മോഡലിംഗ് രംഗത്തു തിളങ്ങുന്ന ഭുവനേശ്വരിയുടെ സ്വദേശം തിരുവില്വാമലയാണ്.
നീണ്ട ഇടതൂര്‍ന്ന മുടിയുള്ള ഭുവനേശ്വിരി പ്ലസ് സൈസ് മോഡല്‍ എന്ന രീതിയിലും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട് .ഇപ്പോള്‍ ദിലിപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം, ജീന എന്നാണ് ഭുവനേശ്വരിയുടെ കഥാപാത്രത്തിന്റെ പേര്.
ബിയ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ഭുവനേശ്വരി ദേവി . വളരെ ബോള്‍ഡ് ആയുള്ള ചിത്രങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ബിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കെല്ലാം കൈനിറയെ ലൈക്കുകള്‍ കിട്ടാറുണ്ട്
മലയാള സിനിമയിലെയും സംഗീത മേഖലയിലെയും നിരവധിപ്പേര്‍ ബിയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നു. 181K ഫോളോവേഴ്‌സ് ഉള്ള പേജിന്റെ ഉടമായാണവര്‍. തന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് നീളന്‍ തലമുടിയാണ് എന്ന് ഭുവനേശ്വരി അവരുടെ ബയോയില്‍ പറയുന്നു.
ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും അമിതമായ സ്ട്രെസ് ഹോര്‍മോണുകളുമാണ് തനിക്ക് ഭാരം കൂടാന്‍ കാരണമെന്ന് ബിയ മുമ്പ് പറഞ്ഞിരുന്നു. തന്റെ അവസ്ഥ എന്താണെന്ന് മനസിലാക്കി, അത് അംഗീകരിച്ച് സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ആത്മവിശ്വാസം വന്നുവെന്നാണ്', ബിയ പറയുന്നത്.