മലയാളം കേട്ടപ്പോള്‍ ചൈനീസാണോ ജാപ്പനീസാണോ എന്ന് കരുതി; കേരളത്തില്‍ വലിയ ചൂടാണ്; ആലപ്പുഴ വളരെ മനോഹരമായ സ്ഥലമാണ്; കേരളത്തിലെ ഇഷ്ട ഭക്ഷണങ്ങള്‍; ദേവന്റെയും അല്ലിയുടെയും പ്രണയം;അല്ലിയാമ്പലിലെ വിശേഷങ്ങള്‍ പങ്കുവെച്ച് നായകനും നായികയും....

പി.എസ്.സുവര്‍ണ്ണ , എം.എസ്.ശംഭു
topbanner
മലയാളം കേട്ടപ്പോള്‍ ചൈനീസാണോ ജാപ്പനീസാണോ എന്ന് കരുതി; കേരളത്തില്‍ വലിയ ചൂടാണ്; ആലപ്പുഴ വളരെ മനോഹരമായ സ്ഥലമാണ്; കേരളത്തിലെ ഇഷ്ട ഭക്ഷണങ്ങള്‍; ദേവന്റെയും അല്ലിയുടെയും പ്രണയം;അല്ലിയാമ്പലിലെ വിശേഷങ്ങള്‍ പങ്കുവെച്ച് നായകനും നായികയും....


സീ കേരളയില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രീയ സീരിയലാണ് അല്ലിയാമ്പല്‍. ഒരു ഗ്രാമത്തിലെ പ്രണയിതാക്കളുടെ കഥ പറയുന്ന സീരിയലിലെ അല്ലിയും ദേവനും വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനം കീഴടക്കിയത്. ഇപ്പോഴിതാ സീരിയലില്‍ അല്ലിയായി എത്തുന്ന പല്ലവി ഗൗഡയും. ദേവനായി എത്തുന്ന ജയ് ധനുഷും അല്ലിയാമ്പല്‍ സീരിയലിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.. 

അല്ലിയാമ്പല്‍ വിശേഷങ്ങള്‍ ? ഒരു വര്‍ഷത്തെ അനുഭവം..

പല്ലവി ഗൗഡ : അടിപൊളി.. ഇതാണ് ഞാന്‍ മലയാളത്തില്‍ ഫസ്റ്റ് പഠിച്ച വാക്ക്. ഇപ്പോഴും മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണ്. ജയ് അതിന് എന്നെ സഹായിക്കുന്നുണ്ട്. ഒരു വര്‍ഷം വളരെ പെട്ടെന്നാണ് പോയത്. എല്ലാ മാസവും ഷൂട്ടിങ്ങിന് വരും. ഷൂട്ട് നടക്കുന്നത് ആലപ്പുഴയിലാണ്. വളരെ മനോഹരമായ സ്ഥലമാണ്. പക്ഷെ എനിക്ക് ഇവിടത്തെ കാലാവസ്ഥ ആദ്യമെല്ലാം കുറച്ച് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനോട് അഡ്ജസ്റ്റാവാന്‍ ശ്രമിക്കുന്നുണ്ട്. പിന്നെ എകസ്പീരിയന്‍സിനെക്കുറിച്ച് പറയുകയാണെങ്കില്‍ വെരി നൈസ്. എന്റെ ഭാഷ കന്നഡയുമായി താരതമ്യം ചെയ്യുമ്പോള്‍ കന്നഡയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഇവിടെ വര്‍ക്ക് ചെയ്യുന്ന രീതി. ഇവിടെ എല്ലാം വളരെ വ്യത്യസ്ഥമാണ്. അതുകൊണ്ട് തന്നെ എനിക്ക് എല്ലാം മനസ്സിലാക്കാനും, പഠിക്കാനും ഇഷ്ടമാണ്. ഞാന്‍ വളരെ ഹാപ്പിയാണ്. പിന്നെ ബാംഗ്ലൂരില്‍ നിന്ന് എന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നതിന് ഞാന്‍ ഷിജു സാറിന് നന്ദി പറയുകയാണ്. കൂടാതെ എന്നെ എപ്പോഴും സുന്ദരിയായി അണിയിച്ചൊരുക്കുന്ന മണി സാറിനും നന്ദി. അതിനോടൊപ്പം തന്നെ എന്റെ ഡയലോഗുകള്‍ എനിക്ക് പറഞ്ഞ് മനസ്സിലാക്കി തരുന്ന എല്ലാ ടെക്‌നീഷ്യന്‍മാര്‍ക്കും, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സിനും നന്ദി. പിന്നെ ജയ്, എനിക്ക് ജയിനെ മൂന്ന് നാല് വര്‍ഷമായി അറിയാം. ജയിനോടൊപ്പം അഭിനയിക്കാന്‍ കംഫെര്‍ട്ടബിളാണ്. കാരണം തെലുങ്കായത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും. ഇപ്പോള്‍ മലയാളം എനിക്ക് മനസിലായില്ലെങ്കില്‍ ജയ് അത് പറഞ്ഞ മനസിലാക്കി തരും. അതുകൊണ്ടൊക്കെ തന്നെ ഇവിടെ വര്‍ക്ക് ചെയ്യാന്‍ നൈസാണ്. പിന്നെ അല്ലി ടീച്ചറും നൈസാണ്. കാരണം എനിക്ക് ടീച്ചറാവാന്‍ ഇഷ്ടമാണ്. ഇപ്പോള്‍ ടീച്ചറായി അഭിനയിക്കുമ്പോള്‍ വളരെ സന്തോഷം ഉണ്ട്. 

ജയ് ധനുഷ് :  എന്റെ കാര്യത്തിലേയ്ക്ക് വരുകയാണെങ്കില്‍ ഈ ഒരു വര്‍ഷം കൊണ്ട് കുറെ എക്‌സ്പീരിയന്‍സ് ഉണ്ട്. ഞാന്‍ ഫസ്റ്റ ഇവിടെ വരുമ്പോള്‍ ഷൂട്ടിങ്ങ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വെള്ളപ്പൊക്കം ഉണ്ടായി. കേരളം മുഴുവന്‍ പ്രളയത്തിലായിരുന്നു. ഓണ്‍ എയര്‍ പോകാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ . അങ്ങനെയുള്ള സിറ്റുവ്ഷനിലൊക്കെ ഞങ്ങള്‍ ഇവിടെ വന്ന് ഷൂട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്. 

പല്ലവി : ലൊക്കേഷനില്‍ ഓള്‍മോസ്റ്റ് വെള്ളം പൊങ്ങിയിരുന്നു. അതായത് ബില്‍ഡിങ്ങിന്റെ മൂന്ന് നാല് നിലവരെ വെള്ളം ഉണ്ടായിരുന്നു. 

ജയ് : ഞങ്ങള്‍ ഇതെല്ലാം ചാലെഞ്ചായി ഏറ്റെടുത്തു. മാത്രമല്ല ഡയറക്ടര്‍ ഞങ്ങളെ മോട്ടിവേറ്റ് ചെയ്തു. ആ ഒരു എക്‌സ്പീരിയന്‍സ് ഞങ്ങള്‍ക്ക് ഒരിക്കലും മരക്കാന്‍ കഴിയില്ല. പിന്നെ ഫുഡൊക്കെ അഡ്ജസ്റ്റാവാന്‍ ഫസ്റ്റ് കുറച്ച് പ്രശനമായിരുന്നു.  അവിടത്തെ ഫുഡ് ഡിഫ്രന്റാണ്. ഇവിടത്തെ ഫുഡ് സ്റ്റൈല്‍, ഈ അരിയുടെ കാര്യത്തില്‍ ഇവിടെ വലിയ അരി ഉപയോഗിക്കും അവിടെ ചെറിയ അരിയാണ്. ഇതൊക്കെ ആദ്യം പ്രശ്‌നമുണ്ടായിരുന്നു. പിന്നെ ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ ഇവിടെ സെറ്റായി. പല്ലവിയുടെ കാര്യം അറിയില്ല എനിക്ക് സെറ്റായി. 

പല്ലവി : എനിക്ക് കോക്കനട്ട് ഓയിലും, സീ ഫുഡ്ഡും പറ്റില്ല. അലര്‍ജി ഉണ്ടാക്കും. ഇവിടെയാണെങ്കില്‍ എല്ലാത്തരം ഭക്ഷണവും കോക്കനട്ട് ഓയില്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സോ അത് എനിക്ക് പ്രശ്‌നമാണ്. 

ജയ് : പിന്നെ ഈ അല്ലിയാമ്പല്‍ സീരിയലിന്റെ യാത്രയില്‍ ഞങ്ങള്‍ ഉയര്‍ച്ചകളിലൂടെയും താഴ്ച്ചകളിലൂടെയുമെല്ലാം കടന്നുപോയി. ഈ സീരിയലിന്‍ വളരെ പോപ്പുലാരിറ്റി കിട്ടി. പിന്നെ ചാനലിന്റെ സൈഡില്‍ നിന്ന് വളരെ പബ്ലിസിറ്റിയും കിട്ടി. എല്ലായിടത്തും ഞങ്ങള്‍ ഞങ്ങളുടെ പോസ്റ്ററുകള്‍ കണ്ടു. അതില്‍ വളരെയധികം സന്തോഷം തോന്നി. സീ കേരളത്തിലൂടെയാണ് ഞങ്ങളുടെ ഫസ്റ്റ് മലയാളം സീരിയല്‍. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകുന്ന സമയങ്ങളില്‍ പ്രേക്ഷകരില്‍ നിന്നും സപ്പോര്‍ട്ട് ലഭിച്ചു. അവര്‍ പേജുകള്‍ ക്രിയേറ്റ് ചെയ്തു. കേരളത്തിലെ ആരാധകരില്‍ നിന്ന് ഒരുപാട് സ്‌നേഹം ലഭിച്ചു. ഞങ്ങളെ അംഗീകരിച്ചുകൊണ്ട് അത്രയും സ്‌നേഹം ഞങ്ങള്‍ക്ക് തന്നു. പിന്നെ ഞങ്ങള മോട്ടിവേറ്റ് ചെയ്തു. ഈ ഒരു വര്‍ഷത്തെ യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് സമയം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഔട്ട് ഡോറൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ കുറെ പ്രശനങ്ങള്‍ ഉണ്ടാകും. എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്ത് അല്ലിയാമ്പലിന്റെ യാത്ര ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കുറെ എക്‌സ്പീരിയന്‍സസ് ഉണ്ട് പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല. എനിക്കും പല്ലവിക്കും നിങ്ങളുടെ അടുത്ത് നിന്ന് പലപ്പോഴും സ്‌നേഹവും സപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ അംഗീകരിച്ചു. അതുകൊണ്ട് തന്നെ കേരളം ഇപ്പോള്‍ 
എന്റെ ഫേവറേറ്റ് സ്ഥലമാണ്. മാത്രമല്ല കേരളം എന്റെ രണ്ടാമത്തെ വീടാണ്. ഞാന്‍ വളരെ സന്തോഷവാനാണ്. അതിനെല്ലാം ഞാന്‍ സീ കേരളത്തിന് നന്ദി പറയുന്നു. പിന്നെ എനിക്ക് ഈ പ്രോജക്ട് നല്‍കിയ ഷിജു സാറിനും നന്ദി. ഇതൊക്കെയാണ് എന്റെ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

പല്ലവി : എന്റെ ഒപ്പമുള്ള അഭിനയം എങ്ങനെയുണ്ടെന്ന് പറഞ്ഞില്ലല്ലോ ജയ് ?

ജയ് : അത് ഒരു പ്രധാന കാര്യം തന്നെയാണ്. പല്ലവിയുടെ ഒപ്പം അഭിനയിക്കുന്നത് തന്നെ റിയലി ഗ്രേറ്റ്.  കാരണം സീരിയലില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ കോ-ആര്‍ട്ടിസ്റ്റ് നന്നായി പെര്‍ഫോം ചെയ്താല്‍ തന്നെ അതിന്റെ ഒരു ബ്യൂട്ടി വെളിയില്‍ വരും. സോ പല്ലവി ആക്ടിങ്ങില്‍ കിങ് ആണ്. ഇവര്‍ ആന്ധ്രയിലും കന്നഡയിലുമൊക്കെ സെക്കന്‍ഡ് ശ്രീദോവിയാണെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടിരിക്കും.. സ്റ്റാര്‍ട്ടിങ്ങില്‍ എനിക്ക് അറിയില്ലായിരുന്നു ഹീറോയിന്‍ ആരാണെന്ന്. ഇവരെ തെലുങ്കില്‍ ഒക്കെ കണ്ടിട്ടുണ്ട് പക്ഷെ വര്‍ക്ക് ചെയ്തിട്ടില്ല. സീരിയലിലെ ഹീറോയില്‍ ആരാണെന്ന് അറിയുകയും ഇല്ലായിരുന്നു, ചോദിച്ചിട്ടുമില്ലായിരുന്നു. പിന്നീട് ഇവിടെ വന്ന് കാണുമ്പോള്‍ തന്നെ ഇവരായിരുന്നു. സോ ഞാന്‍ സര്‍പ്രൈസിഡായി. പിന്നെ വളരെ സന്തോഷമായി. കരണം നമ്മുടെ കൂടെ അഭിനയിക്കുന്ന സ്റ്റാര്‍ ഓട്ടോമാറ്റിക്കലി സെക്കന്റ് ശ്രീദേവി ആകുമ്പോള്‍ പ്രോജക്ട് ഇനിയും നന്നാവുമെന്ന് കരുതിയിട്ട്. അങ്ങനെ എല്ലാ നല്ല സൈനുകളും ഒരുമിച്ച് വന്നു. പല്ലവിയുടെ ഒപ്പം അഭിനയിക്കുന്നതില്‍ ഒരുപട് സന്തോഷമുണ്ട്. 

അല്ലിയേയും ദേവനേയും പ്രേക്ഷകര്‍ ഏറ്റെടുത്ത പ്രമോ?

ജയ് : ഇത് ഒരു സീരിയലാണെന്ന് ഞങ്ങള്‍ക്ക് എവിടെയും ഫീല്‍ ചെയ്തിട്ടില്ല. ഓരോ സീനുകളും എടുക്കുന്നത് സിനിമയുടെ രീതിയില്‍ തന്നെയാണ്. ഇവിടെ വര്‍ക്ക് ചെയ്യുന്ന എല്ലാവരും പ്രൊഫഷണല്‍സാണ്. ക്യാമറാമാന്‍ മണി സാര്‍. മൂവീസ് ഒക്കെ ചെയ്ത ക്യാമറാമാനാണ്. പിന്നെ ഡ്ര്രയറക്ടര്‍ ഷിജു സാര്‍. അവരുടെ ചിന്തകള്‍ സിനിമയുടേത് അല്ല. പിന്നെ സീരിയല്‍ എന്ന് പറഞ്ഞാല്‍ കുറച്ച് ബഡ്ജറ്റ് ഒക്കെ ഉണ്ടാകും അതിന്റെ റസ്ട്രിക്ഷനിലൊക്കെ എടുക്കണം. ആ റെസ്ട്രിക്ഷനെല്ലാം സൈഡില്‍ വെച്ച് മാക്‌സിമം എത്ര ചെയ്യാനാവും, അതിന്റെ ബ്യൂട്ടി അവര്‍ എടുത്ത് കൊടുത്തു. പിന്നെ അല്ലിയാമ്പലിലൂടെ കുറെ ബ്യൂട്ടിഫുള്‍ ലൊക്കേഷന്‍സ് കാണാന്‍ കഴിഞ്ഞു. 

പല്ലവി : പ്രൊമോ ഷൂട്ടിനെ കുറിച്ച് പറയുകയാണെങ്കില്‍ മൂന്ന് ദിവസമായിരുന്നു ഷൂട്ട്. ഭാഗ്യത്തിന് പ്രെമോയില്‍ എനിക്ക് ഒരു ഡയലോഗ് പോലും ഉണ്ടായിരുന്നില്ല. അത് യഥാര്‍ത്ഥത്തില്‍ ഒരു മൂവി ട്രെയിലര്‍ പോലെ ഉണ്ടായിരുന്നു. എനിക്ക് എന്നെ തന്നെ അതില്‍ ഇഷ്ടമായി. കാരണം ഞാന്‍ അതില്‍ പഠിപ്പിക്കുകയാണ്. ആ പ്രൊമോയാണ് അല്ലിയാമ്പലിലെ എന്റെ ഫേവറേറ്റ് പ്രൊമോ. ഞാന്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ദേവന്‍ വരും. എനിക്ക് തോന്നുന്നു നിങ്ങള്‍ ആ പ്രൊമോ കണ്ടിട്ടുണ്ടാവുമെന്ന്. അതാണ് എന്റെ എപ്പോഴത്തേയും ഫേവറേറ്റ് പ്രൊമോ. അവരോടൊപ്പം വര്‍ക്ക് ചെയ്തത് സൂപ്പറായിരുന്നു. എന്തൊക്കയോ കുറെ വ്യത്യാസങ്ങളുണ്ട്. കമ്മ്യൂണിക്കേഷന്റെ രീതിയിലാണോ ഷോട്‌സിലാണോ പക്ഷേ ഇറ്റ് വാസ് ബ്യൂട്ടിഫുള്‍.. വെരി വെരി നൈസ്..

ജയ് : പ്രൊമോയുടെ ഷേട്‌സുകള്‍ മുഴുവനും ചാനല്‍ ക്രൂവാണ് ചെയ്തത്. മിസ്റ്റര്‍ കറുപ്പന്‍. മറക്കാന്‍ കഴിയില്ല. അത്രയും നല്ല ഒരാളാണ്. ആ പ്രൊമോയിലൂടെ വളരെ നല്ലൊരു എക്‌സ്പീരിയന്‍സാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഈ പ്രൊമോ ഒക്കെ കണ്ടിട്ട് ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. വിശ്വല്‍സെല്ലാം കണ്ടിട്ട് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതലായി അതിനെ നിങ്ങള്‍ ലൈക്ക് ചെയ്തു. എനിക്ക് ഇതെല്ലാം ഡിഫറെന്‍ഡ് എക്‌സ്പീരിയന്‍സായിരുന്നു. കാരണം എനിക്ക് സ്പീഡ് ബോട്ട് ഓടിക്കാന്‍ അറിയില്ലായിരുന്നു. പിന്നെ വഞ്ചി, ഇതൊന്നും അറിയില്ലായിരുന്നു. പക്ഷെ ഇതെല്ലാം ഒറ്റയ്ക്ക് ചെയ്തു. ഞാന്‍ വളരെ എഞ്ചോയ് ചെയ്തു. ഇപ്പോള്‍ ഒരു ബോട്ട് കൊടുത്താല്‍ പോലും ഞാന്‍ ഈസിയായി ഓടിക്കും. 

സ്‌ക്രീനില്‍ നിറഞ്ഞു നിന്ന അല്ലിയുടേയും ദേവന്റേയും പ്രണയം..

ജയ് : ദേവനും അല്ലിയും.. അത് ഓള്‍റെഡി ഓഡിയന്‍സ് പറഞ്ഞതാണ് ആ കഥാപാത്രങ്ങളെ ഞങ്ങളില്‍ നിന്ന് ഫീല്‍ ചെയ്ത് അറിഞ്ഞതാണെന്ന്. ജയ് ധനുഷായി അവര്‍ എന്നെ കണ്ടിട്ടില്ല. അതുപോലെ പല്ലവി ഗൗഡയായിട്ട് ഇവരെയും കണ്ടിട്ടില്ല. അവര്‍ എപ്പോഴും ദേവനും അല്ലിയുമായിട്ടാണ് ഞങ്ങളെ കാണുന്നത്. മാത്രമല്ല് ദേവനും അല്ലിയും ഒന്നിക്കാനാണ് അവര്‍ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നെ ദേവനും അല്ലിയും എപ്പോള്‍ കല്ല്യാണം കഴിക്കും, അവര്‍ എപ്പോള്‍ ഒന്നിക്കും എന്നെല്ലാം ചോദിച്ച് ഡയറക്ടര്‍ സാറിന് ഓഡിയന്‍സില്‍ നിന്ന് നിരവധി മെസേജുകളും കോളുകളും വരുന്നുണ്ട്.  സോ ദേവനും അല്ലിയും അവരുടെ ബെസ്റ്റ് ഓഡിയന്‍സിന് നല്‍കുന്നുണ്ടെന്നാണ് വിശ്വാസം. 

കന്നടയില്‍ നിന്ന് മലയാളത്തിലേക്ക് എത്തുമ്പോഴുള്ള മാറ്റങ്ങള്‍..? 

പല്ലവി : ഫസ്റ്റ് ഭാഷയാണ്. ഞാന്‍ സത്യം പറയട്ടെ. ഇവിടെ വന്നപ്പോള്‍ മലയാളം കേള്‍ക്കുമ്പോള്‍ എനിക്ക് ഈ ഭാഷാ ചൈനീസോ, ജാപ്പനീസോ, ആയി തോന്നി. ഒരു രണ്ട് മാസം. ഇപ്പോള്‍ ആരെങ്കിലും പറഞ്ഞ് മനസിലാക്കുമ്പോള്‍ എനിക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്. ഞാന്‍ ഇപ്പോഴും എല്‍.കെ.ജി സ്റ്റുഡന്റാണ്, പഠിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ജയ്യുടേത് പത്താം ക്ലാസ് സ്റ്റുഡന്റിനെ പോലെയാണ്. സത്യത്തില്‍ ജയ് വീട്ടില്‍ മലയാളമാണ് സംസാരിക്കുന്നത്. പക്ഷെ ഇത് എവിടെയും പറഞ്ഞിട്ടില്ല. 

കന്നടയില്‍ എനിക്ക് വളരെ എളുപ്പമാണ്. അവിടെ പ്രോംട്ടിങ്ങ് ഇല്ല. നമുക്ക് എങ്ങനെ വേണമെങ്കിലും പറയാം ആ ഡയലോഗ് മനസ്സിലാക്കി കൊടുക്കാന്‍. പക്ഷെ ഇവിടെ നമ്മള്‍ കറക്ട് പോയിന്റില്‍ വന്ന് നില്‍ക്കണം, അതുപോലെ തന്നെ നോക്കണം. പിന്നെ ഏത് ഡയലോഗും, എക്‌സ്‌പ്രെഷനും വളരെ ഡീറ്റെയില്‍ഡ് ആയി പറഞ്ഞ് തരും. അങ്ങനെ പ്രത്യേകതകള്‍ ഉളള ഡയറക്ടറാണ്. മാത്രമല്ല നമ്മള്‍ ആ രീതിയില്‍ തന്നെയാണോ അഭിനയിക്കുന്നതെന്ന് ഉറപ്പിക്കുകയും ചെയ്യും. അത് ബെസ്റ്റുമായിരിക്കും. സോ ഇവിടെ ആര്‍ട്ടിസ്റ്റുകള്‍ക്ക് അത്ര എളുപ്പമല്ല. ഷിജു സാറിനെ പോലെയുള്ള ഒരു ഡയറക്ടറിനെ കിട്ടുകയാണെങ്കില്‍ ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് വളരെ എളുപ്പമായിരിക്കും. പിന്നെ ബാംഗ്ലൂര്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ഡയലോഗുകള്‍ നമ്മള്‍ സ്വയം പറയണം. അവിടെ പ്രോംറ്റിങ്ങ് ഇല്ല. ഒരു തരത്തില്‍ അത് നല്ലതാണ്. എന്നാല്‍ മറ്റൊരു തരത്തില്‍ അത് നല്ലതുമല്ല. എനിക്ക് തോന്നുന്നു ഞാന്‍ സ്‌ക്കൂളിലും കോളേജിലുമാണെന്ന്. എനിക്ക് തോന്നുന്നത് ഇവിടെയാണ് സ്‌ക്കൂള്‍. അതുപോലെ ബാംഗ്ലൂരാണ് കോളേജ്. ഞാന്‍ ഹാപ്പിയാണ് കാരണം ഞാന്‍ രണ്ടും മാനേജ് ചെയ്യുന്നുണ്ട്. 

 

സീരിയലിലേക്കുള്ള പല്ലവിയുടെ കടന്നുവരവ്?

പല്ലവി : ഫസ്റ്റ് ഞാന്‍ വര്‍ക്ക് ചെയ്തത് കന്നടയില്‍ ഗാളിപ്പട്ടയിലാണ്. പിന്നെ തെലുങ്കില്‍ പസുപ്പു കുങ്കുമ. അത് സൂപ്പര്‍ ഹിറ്റായിരുന്നു. സീ തെലുങ്കിലായിരുന്നു സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നത്. ആ ദിവസങ്ങളൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല. പിന്നെ ഇവിടെ അല്ലിയാമ്പല്‍. 

അഭിനയത്തിലേക്കുള്ള ജയ് ധനുഷിന്റെ അരങ്ങേറ്റം? 

ജയ് : ഞാന്‍ സ്റ്റാര്‍ട്ടിങ്ങില്‍ തെലുങ്കിലൊക്കെ മൂവീസ് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് ഒന്ന് രണ്ട് തെലുങ്ക് സീരിയലുകള്‍ ചെയ്തു. അത് കഴിഞ്ഞ് തമിഴിലും ചെയ്തു. ഇപ്പോള്‍ മൊത്തത്തിലുള്ള ജേര്‍ണിയെക്കുറിച്ച് പറയുകയാണെങ്കില്‍ എന്റെ യാത്ര ആരംഭിച്ചത് മൂവിയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ സിനിമയിലേക്ക് തിരിച്ച് പോവാന്‍ കഴിയുമെന്നാണ് വിശ്വാസം. ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെങ്കില്‍. അതൊക്കെ വലിയ കഥയാണ്. ഞാന്‍ അതൊന്നും ചുരുക്കി പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അതൊക്കെ നിങ്ങളോട് വളരെ പെട്ടെന്ന് തന്നെ പറയുന്നതായിരിക്കും എന്റെ എന്‍ട്രി എങ്ങനെയാണെന്ന്. ഞാനും എല്ലാവരെയും പോലെ സാധാരണ ഒരാളായിരുന്നു. അങ്ങനെ ഒരു ദിവസം എന്റെ അച്ഛന്റെ ഫ്രണ്ട് വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞു ഇവന്‍ കാണാന്‍ ഹീറോ ആയിട്ടുണ്ടല്ലോയെന്ന്. നിനക്ക് അഭിനയിച്ചുകൂടെ എന്നൊക്കെ എന്നോട് ചോദിച്ചിരുന്നു. ആ സമയം എന്റെ മനസ് മാറി. പിന്നെ ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആകുവാനായി ട്രൈ ചെയ്തു. അങ്ങനെ ആക്ടിങ്ങ് സ്‌ക്കൂളിലൊക്കെ പോയി. പിന്നെ ഒരു കാര്യം എന്തെന്നാല്‍ ഞാന്‍ ആക്ടിങ്ങ് സ്‌ക്കൂളില്‍ പോയിരുന്ന സമയം എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു പ്രഭാസ്. പ്രഭാസും ആ അക്കാഡമിയില്‍ തന്നെയായിരുന്നു ട്രെയിന്‍ ചെയ്തിരുന്നത്. ഒരേ ബാച്ചായിരുന്നു. അതാണ് എന്റെ ഒരു ഭാഗ്യം. അങ്ങനെയുള്ള ഓരോ എക്സ്പീരിയന്‍സ് കിട്ടി. അത് കഴിഞ്ഞ് ദൈവത്തിന്റെ സഹായത്താല്‍ എനിക്ക് എല്ലാം വളരെ എളുപ്പമായിരുന്നു, പിന്നെ തിരക്കായി. അങ്ങനെയെല്ലാം സംഭവിച്ചതിന് ഞാന്‍ ദൈവത്തിനോടും എന്റെ മാതാപിതാക്കളോടും നന്ദി പറയുന്നു. പിന്നെ മനസിലായത് എന്തെന്നാല്‍ എനിക്ക് അത്രയ്ക്കും ബാഗ്രൗണ്ട് ഇല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ പുതിയ സിനിമയിലൊക്കെ അഭിനയിക്കാനുള്ള ഒരു അവസരം കിട്ടാനുള്ള ബാഗ്രൗണ്ട് ഒന്നും ഇല്ലായിരുന്നു. ബാഗ്രൗണ്ട് ഇല്ലെങ്കില്‍ കുറച്ചൊക്കെ പ്രശ്നമാണ്. അതുകൊണ്ട് പിന്നെ ഞാന്‍ തീരുമാനിച്ചു എനിക്ക് അഭിനേതാവകണമെന്നായിരുന്നു ആഗ്രഹം അല്ലാതെ വോറൊന്നുമല്ലാലോ അതിപ്പോ സിനിമയിലായാല്‍ എന്താ സീരിയലിലായാല്‍ എന്താ എല്ലാം ഒരുപോലെയാണ്. അങ്ങനെയാണ് ഞാന്‍ എന്റെ സീരിയല്‍ ജേണി ആരംഭിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനയാല്‍ അതെല്ലാം വളരെ നന്നായി തന്നെ പോകുന്നുണ്ട്. 

പല്ലവി : ഞാന്‍ ആക്ടിങ്ങ് ക്ലാസിലൊന്നും പോയിട്ടില്ല. പക്ഷെ എനിക്ക് നന്ദി പറയാനുള്ളത് എന്റെ ഡയറക്ടറിനോടാണ്. അദ്ദേഹം ഒരാളാണ് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളത്. ഇവിടെ ആദ്യം വരുമ്പോള്‍ എങ്ങനെയാണ് ഡയലോഗ് പറയേണ്ടത്, അങ്ങനെയൊന്നും എനിക്ക് അറിയില്ലായിരുന്നു. വലിയ ടെന്‍ഷനായിരുന്നു. അങ്ങനെ പതിയെ എല്ലാം പഠിക്കാന്‍ തുടങ്ങി. പിന്നെ കൂടെ അഭിനയിക്കുന്നവരൊക്കെ സഹായിക്കുമായിരുന്നു. സോ ദാറ്റസ് നൈസ്. 

മറക്കാനാവാത്ത ലൊക്കേഷന്‍ അനുഭവങ്ങള്‍? 

പല്ലവി : മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എനിക്ക് ഔട്ട്‌ഡോര്‍ ഷൂട്ട് മാനേജ് ചെയ്യാന്‍ പറ്റില്ല അതാണ് പ്രശ്‌നം. കാരണം ഞാന്‍ കുറച്ച് സെന്‍സിറ്റീവാണ്. ജയ് നല്ല സ്‌ട്രോങ്ങാണ്. അതുകൊണ്ട് തന്നെ എവിടെയാണെങ്കിലും ജയ്‌നു കുഴപ്പമില്ല വര്‍ക്ക് ചെയ്‌തോളും. ഏത് സമയമാണെങ്കിലും കുഴപ്പമില്ല.പക്ഷെ എനിക്ക് അത് ബുദ്ധിമുട്ടാണ്. കാരണം എനിക്ക് അധികം സമയം വെയില്‍ കൊള്ളാന്‍ പറ്റില്ല.  ഇവിടെ അല്ലെങ്കില്‍ തന്നെ ചൂടും ഈര്‍പ്പവും കൂടുതലാണ്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും നല്ല തലവേദനയാണ്. എനിക്ക് മൈഗ്രെയിന്‍ ഉള്ളതാണ്. മൈഗ്രേന്‍ ഉള്ളനര്‍ക്ക് ഇത് കൃത്യമായി മനസിലാകും. 

ജയ് : എനിക്ക് കുറെ എക്‌സപീരിയന്‍സ് ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ ഞാന്‍ അത് പറഞ്ഞിരുന്നു.  മറക്കാത്ത അനുഭവങ്ങള്‍ പറഞ്ഞാല്‍. പൊതുവേ സിനിമയില്‍ ഫൈറ്റ് ഒക്കെ ചെയ്യുമ്പോള്‍ അവിടെ ഫൈറ്റ് മാസ്റ്റര്‍ ഉണ്ടാകും. പിന്നെ അതിന്റെ പ്രിക്കോഷന്‍സൊക്കെയെടുക്കാന്‍ ബെഡ്‌സ് ഒക്കെ ഉണ്ടാകും. മാത്രമല്ല അതൊക്കെ ചെയ്യാന്‍ പ്രൊഫഷണല്‍ ആയിട്ടുള്ള ആളുകള്‍ ഉണ്ടാവും. എന്നാല്‍ സീരിയലില്‍ ഫൈറ്റൊക്കെ ചെയ്യാന്‍ പറഞ്ഞാല്‍ ഡയറക്ടര്‍ തന്നെയാണ് ഫൈറ്റ് മാസ്റ്റര്‍. പിന്നെ നമ്മള്‍ തന്നെ അതിന്റെ സേഫ്റ്റീസ് എടുത്ത് പ്ലാന്‍ ചെയ്യണം. എനിക്ക് ഈ സീരിയലില്‍ കുറെ ഫൈറ്റ്‌സ് ഉണ്ടായിരുന്നു. അതില്‍ കുറച്ച് ലിഫ്റ്റിങ്ങ് ഒക്കെ ഉണ്ടായിരുന്നു. ഡയറക്ടര്‍ സാറും ഞാനും ഒക്കെ ചേര്‍ന്ന് അതൊക്കെ കംപോസ് ചെയ്തു. പിന്നെ ഫൈറ്റേഴ്‌സായിട്ട് അഭിനയിക്കാന്‍ വരുന്ന കോ-ആക്ടേഴ്‌സ് ഒക്കെ പുതിയ ആളുകളാണ്. അവരൊന്നും പ്രൊഫഷണല്‍ ഫൈറ്റേഴ്‌സൊന്നും അല്ല. സോ അവര്‍ അത് ട്രൈ ചെയ്തിട്ട് ഒക്കെ ചെയ്യുമ്പോള്‍ കുറെ റിസ്‌ക് ഉണ്ട്. ദൈവത്തിന്റെ സഹായത്താല്‍ ഇതുവരെയും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഷൂട്ട് ചെയ്യുമ്പോള്‍ എന്തെങ്കിലും മിസ്സായാല്‍ അത് വളരെ ഡെയിന്‍ജറസ് തിങ്ങാണ്. പിന്നെ ഈ സ്പീഡ് ബോട്ടിലൊക്കെ ഞാന്‍ പാലത്തിന്റെ അടിയില്‍ കൂടെ പോയിട്ടുണ്ട്. പിന്നെ ഇവിടെ കുറെ ഹൗസ് ബോട്ട്‌സ് ഉണ്ട് അതിന്റെ സെന്‍ട്രലിലൊക്കെ ഞങ്ങള്‍ രണ്ട് പേരും ട്രാവല്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എന്തെങ്കിലും മിസ്സായിരുന്നെങ്കില്‍, എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയിരുന്നില്ലെങ്കില്‍, കാരണം ഞാന്‍ ഒരു പ്രൊഫഷണല്‍ അല്ല ബോട്ട് ഓടിക്കാന്‍. എന്തെങ്കിലും മിസ്സായാല്‍ പിന്നെ അത് വലിയ പ്രോബ്ലമാവും. പക്ഷെ അങ്ങനെ ഒരു പ്രശ്‌നവും വന്നിട്ടില്ല. എല്ലാം വളരെ നന്നായി തന്നെയാണ് കടന്നുപോയത്. ഒരു സീന്‍ ഉണ്ടായിരുന്നു അല്ലിയെ കിട്‌നാപ്പ് ചെയ്തിട്ട് ബോട്ടിനുള്ളില്‍ വെയ്ക്കും. വാവച്ചന്‍ എന്ന് പറയുന്ന ഒരു ക്യാരക്ടറുണ്ട്. അയാള്‍ അല്ലിയെ കിഡ്‌നാപ്പ് ചെയ്ത് ബോട്ടിനുള്ളില്‍ വെയ്ക്കും. ഇത് മുഴുവനും വെള്ളത്തിന്റെ നടുവിലായിട്ടാണ് ഷൂട്ട് ചെയ്തത്. ഈ ബോട്ടില്‍ പോയി പാര്‍ക്ക് ചെയ്ത്. ആ ബോട്ടില്‍ നിന്ന് സ്പീഡ് ബോട്ടില്‍ കേറിയിട്ട് പിന്നെ ഇവരെ അതില്‍ ഇറക്കിയിട്ട് താഴെ ഇറക്കണം. ആ സമയം സ്ലിപ്പാവാന്‍ പോയി. മീന്‍സ് സ്ലിപ്പേഴ്‌സൊക്കെ കണ്ടിന്യൂറ്റിയാണ് കാരണം കണ്ടിന്യൂറ്റി മിസ്സായാല്‍ പ്രശ്‌നമാവും. സ്ലിപ്പേഴ്‌സ് ഇട്ട് തിരിച്ച് ബോട്ടിലേക്ക് ചാടുമ്പോള്‍ ഒരു തവണ സ്ലിപ്പാവാന്‍ പോയി ഭാഗ്യത്തിന് എന്റെ ഒപ്പം കോ-സ്്റ്റാര്‍ ജോമോനും പല്ലവിയുമൊക്കെ ഉണ്ടായിരുന്നത് കൊണ്ട് ഇവരൊക്കെ എന്നെ സഹായിച്ചു. ദൈവത്തിന്റെ സഹായം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ടും അങ്ങനെ ഇതുവരെയും ഒന്നും നെഗറ്റീവായിട്ട് സംവിച്ചിട്ടില്ല. മറക്കാത്ത സംഭവങ്ങള്‍ എന്തെന്നാല്‍ ഞാന്‍ ഇതുവരെയും എന്റെ ജീവിതത്തില്‍ ട്രൈ ചെയ്യാത്ത കാര്യങ്ങള്‍ അല്ലിയാമ്പലില്‍ ട്രൈ ചെയ്തു. അതുകൊണ്ട് പ്രധാനമായും ഞാന്‍ ഇതിന്റെ സ്‌ക്രിപ്റ്റ് റൈറ്ററിനും ഡയറക്ടര്‍ക്കും നന്ദി പറയുന്നു. പിന്നെ ഇങ്ങനെ ഒരു ഓപ്പര്‍ച്ച്യൂണിറ്റി തന്നതിന് ചാനലിനും നന്ദി. പിന്നെ സ്‌പെഷ്യലായി എന്റെ ഒപ്പമുള്ള ഈ ബ്യൂട്ടിഫുള്‍ വുമണിനും. കാരണം ഒരു ആര്‍ട്ടിസ്റ്റിന്റെ ഒപ്പം റൊമാന്റ്ക്ക് സീന്‍സൊക്കെ ഒരുപാട് വരുമ്പോള്‍ അതില്‍ ഒരു ബോണ്ടിങ്ങ് ഇല്ലെങ്കില്‍ അത് ഓഡിയന്‍സിന് ഫീല്‍ ആവില്ല. ഒന്നും ഉണ്ടാവില്ല. സോ കോ-സ്റ്റാറുടെ പ്രൊഫഷണാലിറ്റി. ഷോട്ടിന് മുമ്പും ഷോട്ട് കഴിഞ്ഞും, ആ ഷോട്ട് കഴിഞ്ഞാല്‍ ഞാന്‍ അവിടെ ഇരിക്കും അവര്‍ വേറെ ഒരു സൈഡില്‍ ഇരിക്കും. പക്ഷെ ഷോട്ട് എടുക്കാന്‍ വരുമ്പോള്‍ ആ ഒരു പ്രൊഫഷണാലിറ്റിക്ക് വേണ്ടി ഞങ്ങള്‍ ഡിസ്‌ക്കസ് ചെയ്യും. ഡയറക്ടറും ഉണ്ടാകും. എന്നിട്ട് അത് ലൈവ് ആയി ചെയ്യാന്‍ ശ്രമിക്കും. ആ ഒരു കോപ്രേഷന്‍ അവരുടെ സൈഡില്‍ നിന്ന് ഇല്ലെങ്കില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സോ ഒരു പ്രൊഫഷണല്‍ ആക്ടറിനെ എനിക്ക് ഒപ്പം ഹീറോയിനായി കിട്ടിയത്. ഇതൊക്കെ ഒരു പാക്കേജായിട്ട് കിട്ടിയതാണ്. ഇങ്ങനെ ഒരു ഓപ്പര്‍ച്ചൂണിറ്റി കിട്ടിയതിന് മുഴുവന്‍ ക്രൂവിനും നന്ദി. ലൈക്ക് മേയ്ക്കപ്പ്, കോസ്റ്റിയൂംസ്, പിന്നെ കോ-ഡയറക്ടര്‍, ഡയറക്ടേഴ്‌സ്. പിന്നെ പ്രേംറ്റേഴ്‌സ് , ഞങ്ങള്‍ക്ക് നിങ്ങള്‍ ചോദിച്ച് പോലെ അത്ര ക്ലിയര്‍ ആയി അറിയില്ല ഇപ്പോള്‍ കുറച്ചൊക്കെ പറയുന്നുണ്ട്. ആദ്യമെല്ലാം ഒന്നും അറിയില്ല എങ്ങനെ സംസാരിക്കണമെന്നും അറിയില്ല. കാരണം എനിക്ക് കുറച്ച് ബേസിക്ക്‌സ് അറിയാം. എന്റെ അച്ഛന്‍ മലയാളിയാണ്. പക്ഷെ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൈദരാബാദിലാണ്. എനിക്ക് മനസിലാക്കാന്‍ കഴിയും. മീന്‍സ് ബേസിക്ക് മലയാളം പറയാന്‍ അറിയാം. പക്ഷെ സ്‌ക്രിപ്റ്റിന്റെ ഡയലോഗ് പറയാന്‍ അത്ര അറിയില്ല. അത് വലിയൊരു പ്രശ്‌നമാണ്. കാരണം മലയാളത്തിലാണെങ്കിലും മറ്റ് ഭാഷകളിലാണെങ്കിലും നമുക്ക് വലിയ ലൈന്‍സ് ഉണ്ടാവും. ഡയലോഗുകള്‍ ഒന്നും അത്ര ചെറുതായി ഉണ്ടാവില്ല. എല്ലാ ലൈനുകളും ഓഡറില്‍ ടൈമിങ്ങില്‍ പറയുമ്പോള്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.എന്നാല്‍ എല്ലാ ക്രെഡിറ്റും കോ-ഡയറക്ടേഴ്‌സിനും പ്രോംറ്റേഴ്‌സിനുമാണ്. കാരണം അവര്‍ ഞങ്ങള്‍ക്ക് പ്രോംറ്റ് ചെയ്ത് തന്നു. അത്ര ക്ലിയറായി പറഞ്ഞ് തരും. തുടക്കത്തില്‍ ഉണ്ടായിരുന്ന ഉമേഷ് കഥകളിയൊക്കെ ചെയ്ത് കാണിച്ച് തരുമായിരുന്നു. എല്ലാം കൃത്യമായി പറഞ്ഞ് തരുമായിരുന്നു. എനിക്ക് അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. ഒപ്പം ബാലു സാര്‍, വിമല്‍ സാര്‍, ശരത്. അങ്ങനെ കുറെ ആളുകള്‍ വന്നുപോയി ഈ ഒരു വര്‍ഷം. അവരെല്ലാം പ്രൊഫഷനലാണ്, വലിയ തിരക്കുള്ളവരാണ്. പിന്നെ ഷാന്‍ സാര്‍. അല്ലിയാമ്പലിന്റെ സെക്കന്‍ഡ് യൂണിറ്റൊക്കെ ഡയറക്ഷന്‍ ചെയ്യും. ഇവരെയൊന്നും മറക്കാനാവില്ല...

തുടരും..

alliyambal alli and devan interview

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES