Latest News

മാക്രികള്‍ കാരണം വലിയ ശല്യമാണ്;രാത്രിയില്‍ സാധകം ചെയ്യുമ്പോള്‍ ആണ് ഇവറ്റകളുടെ കൊണ കൊണ കരച്ചില്‍;  അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും; ബിഗ് ബോസ് താരം ശൈത്യയെ പേര് പറയാതെ പരിഹസിച്ച് അഖില്‍ മാരാര്‍ 

Malayalilife
 മാക്രികള്‍ കാരണം വലിയ ശല്യമാണ്;രാത്രിയില്‍ സാധകം ചെയ്യുമ്പോള്‍ ആണ് ഇവറ്റകളുടെ കൊണ കൊണ കരച്ചില്‍;  അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും; ബിഗ് ബോസ് താരം ശൈത്യയെ പേര് പറയാതെ പരിഹസിച്ച് അഖില്‍ മാരാര്‍ 

ബിഗ് ബോസ് സീസണ്‍ 7 വിജയി അനുമോള്‍ക്ക് പിആര്‍ പിന്തുണയുണ്ടെന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തിയ ശൈത്യ സന്തോഷിന് മറുപടിയുമായി ബിഗ് ബോസ് സീസണ്‍ 5 മത്സരാര്‍ത്ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാരാരുടെ പ്രതികരണം. 

കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് സീസണ്‍ 7ന് തിരശ്ശീല വീണത്. ഇതിന് പിന്നാലെയാണ്, അനുമോളുടെ വിജയം പിആര്‍ പിന്തുണയോടെയാണ് മത്സരിച്ചതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കമന്റുകള്‍ക്ക് ശൈത്യ പിന്തുണ നല്‍കിയത്. 

്കൂടാതെ, റീ-എന്‍ട്രിയിലൂടെ വന്നവര്‍ വിജയിയെ പ്രൊമോട്ട് ചെയ്യുകയാണെന്ന് സൂചിപ്പിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശങ്ങളെ ശൈത്യ പരിഹസിച്ചിരുന്നു. 'മാരാര്‍ കൊട്ടിയാല്‍ മാക്രി കരയും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല. മാരാരുടെ തട്ട് താണേ ഇരിക്കൂവെന്ന് കേട്ടിട്ടുണ്ട്, പക്ഷേ തൊപ്പിയുടെ മുന്നില്‍ മാരാരുടെ തട്ട് എത്രത്തോളം താണെന്ന് എല്ലാവര്‍ക്കും കാണാം. ഉത്തരം മുട്ടുമ്പോള്‍ റഷ്യന്‍ വിപ്ലവം എടുത്ത് ഇടേണ്ട കാര്യമില്ല', എന്നായിരുന്നു ശൈത്യയുടെ വാക്കുകള്‍. 

ഇതിനോട് പ്രതികരിച്ചുകൊണ്ട്, ശൈത്യയുടെ പേരെടുത്തു പറയാതെയാണ് അഖില്‍ മാരാര്‍ മറുപടി നല്‍കിയത്. 'ഒരു വിഡ്ഢിയുമായി ഒരിക്കലും തര്‍ക്കിക്കരുത്, അവര്‍ നിങ്ങളെ അവരുടെ നിലവാരത്തിലേക്ക് വലിച്ചിടും' എന്ന് അദ്ദേഹം കുറിച്ചു. കൂടാതെ, ഒരു പാറക്കല്ലിന് മുകളില്‍ വാളുമായി നില്‍ക്കുന്ന തവളയുടെ ചിത്രം പങ്കുവെച്ച് 'ഞാന്‍ പേടിച്ചു. ആരാണ് ഈ മാക്രിയെ തുറന്നുവിട്ടത്?' എന്നും, മീന്‍ പിടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് 'ആഹാഹാ പെടയ്ക്കണ മാക്രി' എന്നും മാരാര്‍ കുറിച്ചു.

തന്നെ വിമര്‍ശിച്ച ശൈത്യയെ അധിക്ഷേപിച്ചുകൊണ്ടാണ് അഖില്‍ മാരാരുടെ മറുപടി. പേര് പരാമര്‍ശിക്കാതെയാണ് അഖില്‍ വിഡിയോയില്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ശൈത്യ വിഡിയോയില്‍ പറയുന്ന മാരാര്‍ താനല്ലെന്നും അഖില്‍ പരിഹാസ രൂപേണ പറഞ്ഞു.

അഖിലിന്റെ വിഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍-  'ഉണ്ടക്കണ്ണ് തള്ളിപ്പിടിച്ച ഒരു പെണ്‍കുട്ടിയുടെ വിഡിയോ എനിക്ക് അയച്ചുതന്ന് മറുപടി നല്‍കൂ മാരാരേ എന്ന് പറഞ്ഞുകൊണ്ട്  ഒരുപാട് മെസജുകള്‍ വരുന്നുണ്ട്. നിങ്ങള്‍ക്ക് ആള് മാറിയതാണെന്ന് തോന്നുന്നു. മാരാര് മാക്രികളെ പേടിപ്പിച്ചാല്‍ മതിയെന്നൊക്കെ വിഡിയോയില്‍ പറയുന്നുണ്ട്. ഷഡ്കാല ഗോവിന്ദ മാരാര്‍ മാക്രികളെ എറിഞ്ഞ കഥ കേട്ടിട്ടാവാം ആ കുട്ടി ഉണ്ടക്കണ്ണ് തള്ളിപ്പിടിച്ചുകൊണ്ട് അങ്ങനെയൊക്കെ പറയുന്നത്. ഉണ്ടക്കണ്ണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അധിക്ഷേപിച്ചു പറയുകയാണെന്ന് കരുതരുത്. ഇനി രാഷ്ട്രീയ വിരോധം കൊണ്ടാണോ ആ കുട്ടി എനിക്കെതിരെ പറയുന്നത് എന്നും അറിയില്ല. ഇതൊക്കെ എന്റെ വ്യാഖ്യാനം മാത്രമാണ്.യഥാര്‍ഥ കാരണം എന്താണെന്ന് അറിയില്ല.'

കാരണം തിരുവനന്തപുരത്തെ ബിജെപി ഓഫീസിന്റെ പേര് മാരാര്‍ജി ഭവന്‍ എന്നാണ്. അവരോടുളള വിരോധം കൊണ്ടാകാനും നേരിയ സാധ്യത കാണുന്നുണ്ട്. കേരളത്തിലെ 90 ശതമാനം വരുന്ന ഇടത്-മതേതര അനുകൂലികളുടെ പിന്തുണ നമുക്ക് ലഭിക്കും. ബിജെപിയുടെ സ്ഥാപക നേതാവായ മാരാര്‍ മാക്രികളെ പേടിപ്പിച്ചാല്‍ മതി, ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കണ്ട എന്ന ഒരു ധ്വനിയും അതിധീരയായ ഈ പെണ്‍കുട്ടിയുടെ ശബ്ദത്തിലൂടെ ഉണ്ടായിട്ടുണ്ടോ എന്നാണ് വ്യാഖ്യാനിക്കുന്നത്.

ശരീരത്തിലുണ്ടാകുന്ന കുരു പഴുത്ത് പൊട്ടിപ്പോകുമ്പോള്‍ ഒരു ആശ്വാസം കിട്ടും. അത് പോലെ ഇങ്ങനെയൊരു വീഡിയോ ചെയ്യുമ്പോള്‍ അതിനൊരു ആശ്വാസം കിട്ടിക്കാണും. പൈസ ചെറിയ പൈസയൊന്നും അല്ലല്ലോ. ഒന്നര ലക്ഷം രൂപ കുരു പൊട്ടിക്കാനായി കൊടുത്തിട്ടുണ്ടായിരുന്നു. അപ്പോള്‍ അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും.

തവളകളുടെ ഒരു പ്രത്യേകതയാണ്, തവളകള്‍ക്ക് തവളകളേയും തിരിച്ചറിയാന്‍ പറ്റില്ല, അപ്പുറത്ത് നില്‍ക്കുന്ന ആള്‍ക്കാരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല. ലോറി വരുമ്പോള്‍ ഓപ്പോസിറ്റ് തവള വയറൊക്കെ പെരുപ്പിച്ച് നില്‍ക്കുന്നത് കാണാം. ലോറിയെ നോക്കി പറയും, നീ ഒന്ന് പോയി നോക്ക് എന്ന്. കൂപമണ്ഡൂകം എന്നൊരു വാക്ക് ഉണ്ട്, പൊട്ടക്കിണറ്റിലെ തവള. കിണറിന് പുറത്തുളള ലോകം അതിന് അറിയില്ല. അത് മനസ്സിലാക്കാനുളള ബോധം ഇല്ലാത്ത മനുഷ്യരുണ്ട്. അവരുടെയൊക്കെ ജീവിതത്തില്‍ വിജയിക്കട്ടെ, ഇല്ലെങ്കില്‍ പൊട്ടിപ്പൊട്ടി കരഞ്ഞ് ജീവിതം വിജയിക്കുന്നത് വരെ ഓടിക്കൊണ്ടിരിക്കട്ടെയെന്നാണ് അഖില്‍ വീഡിയോയില്‍ പറയുന്നത്.

തനിക്കെതിരെ  വിഡിയോ ചെയ്തവരെ പൊട്ടകിണറ്റിലെ തവളയോടും മറ്റും ഉപമിച്ചാണ് അഖില്‍ മാരാര്‍ പരിഹസിക്കുന്നത്. ആരെയെങ്കിലും കുറിച്ച് പറഞ്ഞത് തനിക്ക് അയച്ചുതന്ന് ബുദ്ധിമുട്ടിക്കരുതെന്നും അഖില്‍ മാരാര്‍  വിഡിയോയുടെ അവസാനം പറഞ്ഞു.


 

akhil marar and shaiytha santhosh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES