Latest News

എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും; തിരിച്ചെത്തിയപ്പോള്‍ കണ്ടത് ആയിഷയെ തൂങ്ങി നിലയില്‍; മകളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മാതാപിതാക്കള്‍

Malayalilife
എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും; തിരിച്ചെത്തിയപ്പോള്‍ കണ്ടത് ആയിഷയെ തൂങ്ങി നിലയില്‍; മകളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മാതാപിതാക്കള്‍

പഠനത്തില്‍ മിടുക്കിയും സ്വപ്‌നങ്ങളുമായി മുന്നേറുകയായിരുന്ന ആയിഷ റഷ അപ്രതീക്ഷിതമായി മരിച്ചിരിക്കുകയാണ്. ആത്മഹത്യ ആണെന്നാണ് കരുതുന്നത് എങ്കിലും മാതാപിതാക്കളും ബന്ധുക്കളും പറയുന്നു കൊലപാതകം ആണെന്ന്. മംഗളൂരുവില്‍ ഫിസിയോ തെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ആയിഷയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത കുടുംബത്തെ തകര്‍ത്തിരിക്കുകയാണ്. ''ആയിഷ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എരഞ്ഞിപ്പാലത്ത് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ ഫിസിയോ തെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ആയിഷ റഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കുടുംബത്തെ പൂര്‍ണമായും ഞെട്ടിച്ചു. കുടുംബം പറയുന്നതനുസരിച്ച്, ആയിഷ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലായിരുന്നു. 

പഠനത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്ന, ഭാവിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കണ്ടിരുന്ന പെണ്‍കുട്ടിയാണ് ആയിഷ. അതുകൊണ്ട് തന്നെ, അവളുടെ മരണം എല്ലാവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ബന്ധുക്കള്‍ പറയുന്നത് അനുസരിച്ച്, ആയിഷ ഏറെ നാളായി യുവാവില്‍ നിന്നു മാനസികമായി പീഡനം അനുഭവിച്ചുവരികയായിരുന്നു. പലപ്പോഴും അവളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മംഗളൂരുവില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ യുവാവ് അവളെ ഭീഷണിപ്പെടുത്തി കോഴിക്കോട് എത്തിച്ചതാകാമെന്നാണു അവരുടെ സംശയം. കുടുംബത്തിന്റെ അഭിപ്രായത്തില്‍, ആയിഷ സ്വയം ജീവന്‍ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല അതിനാല്‍ തന്നെ ഈ മരണം സ്വാഭാവികമല്ലെന്നും കൊലപാതകമായിരിക്കാമെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. 

പഠനത്തില്‍ എപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ച ആയിഷയുടെ സ്വപ്‌നം ഒരു മികച്ച ഫിസിയോ തെറാപ്പിസ്റ്റാകുക എന്നായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ നല്ലതല്ലാത്തതിനാല്‍, ബാങ്ക് വായ്പ എടുത്താണ് മംഗളൂരു ശ്രീദേവി കോളജില്‍ ഫിസിയോ തെറാപ്പി കോഴ്സിന് ചേര്‍ത്തത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം നല്ലൊരു ജോലി ലഭിച്ച് കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. കുടുംബത്തിന്റെ സാമ്പത്തിക ചുമതല നിറവേറ്റുന്നതിനായി കൂലിപ്പണിക്കാരനായ പിതാവ് അബ്ദുല്‍ റഷീദ് രണ്ട് മാസം മുന്‍പ് വിദേശത്തേക്ക് പോയിരുന്നു. ഈ സമയം വീട്ടില്‍ അമ്മക്കും സഹോദരങ്ങള്‍ക്കും ആയിഷയായിരുന്നു വലിയ പ്രതീക്ഷ. ഇത്തരത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഒരാളുടെ മരണം കുടുംബത്തെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്.

ആയിഷ മംഗളൂരുവില്‍ പഠിക്കുന്ന സമയത്ത് യുവാവിന്റെ വാടക വീട്ടിലെത്തി മരിച്ചതില്‍ വലിയ ദുരൂഹതയുണ്ടെന്ന്. രണ്ടു വര്‍ഷം മുന്‍പ് ഇരുവരെയും ഒന്നിച്ച് കണ്ടപ്പോള്‍ ബന്ധുക്കള്‍ ഇടപെട്ട് അവരോട് താക്കീത് നല്‍കിയിരുന്നു. സംഭവത്തിന് ശേഷം ബന്ധുക്കള്‍ കരുതിയത് ആയിഷ ബന്ധം അവസാനിപ്പിച്ചിരിക്കുമെന്നാണ്. എന്നാല്‍ പിന്നീട് യുവാവ് ഫോട്ടോകള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ബന്ധം തുടരാന്‍ സമ്മര്‍ദമുണ്ടാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 24ന് ആയിഷ കോഴിക്കോട് എത്തിയിരുന്നുവെന്ന വിവരം ഇപ്പോള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് അറിയുന്നത്. അവള്‍ എവിടെയായിരുന്നു, ആരോടൊപ്പമിരുന്നു, വീട്ടുകാരെ അറിയിക്കാതെ കോഴിക്കോട് എത്തിയതെന്തിന്  ഇതെല്ലാം കൂടി കുടുംബത്തിന്റെ സംശയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. 

ഞായറാഴ്ച രാത്രി 10.30 ന് മരിച്ചെന്ന് ആശുപത്രിയില്‍ നിന്നു വിവരം ലഭിച്ചപ്പോഴാണ് ബന്ധുക്കള്‍ എത്തിയത്. വിദ്യാര്‍ഥിയുമായി ആശുപത്രിയില്‍ എത്തിയ യുവാവ് ആദ്യം ഭര്‍ത്താവാണെന്നും പിന്നീട് സുഹൃത്താണെന്നുമാണ് അറിയിച്ചതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ആരോപണം ഉയര്‍ന്നതോടെ പൊലീസ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍ പറയുന്നത് ജിമ്മിലെ ഓണാഘോഷത്തിന് തിരികെ പോയിട്ട് എത്തിയപ്പോള്‍ വാതില്‍ അടച്ച നിലയില്‍ ആയിരുന്നു. ചവിട്ടി തുറന്നപ്പോള്‍ ആയിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്ന് വര്‍ഷമായി ആയിഷയുമായി പരിചയം ഉണ്ട്. കഴിഞ്ഞ 24നാണ് ആയിഷ ഇയാളുടെ വീട്ടില്‍ എത്തുന്നത്. ഓണാഘോഷത്തിന് പോകുന്നത് ആയിഷയ്ക്ക് ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ശേഷം ഇയാള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചു. എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും എന്നായിരുന്നു. ഇതിന് ശേഷമാണ് ആയിഷ ആത്മഹത്യ ചെയ്തത്. 

aisha physiotherapy student suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES