Latest News

വിധേയന്‍ എന്ന ഹിറ്റ് ചിത്രം ഇറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്; 32 വര്‍ഷത്തിന് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കം; നയന്‍താരക്ക് ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നതോടെ നായികയായി നറുക്ക് വീണത് ഗ്രേസ് ആന്റണിക്ക്

Malayalilife
വിധേയന്‍ എന്ന ഹിറ്റ് ചിത്രം ഇറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്; 32 വര്‍ഷത്തിന് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കം; നയന്‍താരക്ക് ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നതോടെ നായികയായി നറുക്ക് വീണത് ഗ്രേസ് ആന്റണിക്ക്

32 വര്‍ഷത്തിനുശേഷം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനവും പൂജയും ഇന്ന് നടക്കും.മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. 

ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടര്‍ന്ന് വിധേയന്‍, മതിലുകള്‍ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറായും വിധേയനില്‍ വില്ലനായ ഭാസ്‌കര പട്ടേലര്‍ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.

ചിത്രത്തിന്റെ പൂജയെപ്പറ്റിയുള്ള വിവരങ്ങള്‍ മമ്മൂട്ടി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.  കഥയുയും തിരക്കഥയുമൊക്കെ തയാറായെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ നായികയായി നയന്‍താരയായിരുന്നു നിശ്ചയിച്ചിരിക്കുന്നതെങ്കിലും നടിയുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ഗ്രേസ് ആന്റണിയാകും നായികയായി എത്തുക.റോഷാക്കില്‍ മമ്മൂട്ടിക്കൊപ്പം ഗ്രേസ് അഭിനയിച്ചിട്ടുണ്ട്.

mammootty adoor gopalakrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES