Latest News

ലോക പ്രശസ്ത വ്‌ളോഗര്‍ ഖാലിദ്  അല്‍ അമേരിയെ അമ്പരപ്പിച്ച്  'ആയിഷ; മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി താരം; കേക്ക് മുറിച്ച് ആഘോഷിച്ച് ഇരുവരും

Malayalilife
ലോക പ്രശസ്ത വ്‌ളോഗര്‍ ഖാലിദ്  അല്‍ അമേരിയെ അമ്പരപ്പിച്ച്  'ആയിഷ; മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി താരം; കേക്ക് മുറിച്ച് ആഘോഷിച്ച് ഇരുവരും

ലോക പ്രശസ്ത വ്‌ലോഗര്‍ ഖാലിദ് അല്‍ അമേരിയെ അമ്പരപ്പിച്ചു മഞ്ജു വാര്യര്‍ ചിത്രം 'ആയിഷ'. മഞ്ജു വാര്യരെ പരിചയപ്പെടാനും 'ആയിഷ'യെക്കുറിച്ച് കൂടുതല്‍ അറിയാനും ഖാലിദ് താരത്തിന്റെ അടുത്തെത്തി. പിന്നാലെ ഇരുവരുമൊത്ത് കേക്ക് മുറിച്ച് ആയിഷയുടെ വിജയം 
ആഘോഷിക്കുകയും ചെയ്തു..

മിഡില്‍ ഈസ്റ്റ് ജീവിതം ആസ്പദമാക്കി വ്‌ലോഗ് ചെയുന്ന രണ്ടു ദമ്പതികളാണ് ഖാലിദും സലാമയും. ഖാലിദ് ആണ് ഇപ്പോള്‍ മഞ്ജു വാര്യരെ പരിചയപ്പെടാനും ആയിഷ എന്ന സിനിമയെ കുറിച്ച് കൂടുതല്‍ അറിയാനും താരത്തിന്റെ അടുത്തെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും വിഡിയോയും രണ്ടും പേരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

മഞ്ജുവിനെ കണ്ടത് വളരെ സന്തോഷം. ആയിഷ എന്നെ ചിത്രവും നമ്മള്‍ ഇരുവരുടെയും നാടുകളുടെ സ്‌നേഹവും സൗഹൃദവും വളര്‍ത്താനുളള മഞ്ജുവിന്റെ പ്രവര്‍ത്തനങ്ങളും എന്നെ ആവേശഭരിതനാക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും എല്ലാ സന്തോഷവും വിജയവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്നാണ് ഖാലിദ് അല്‍ അമേരി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിച്ച മഞ്ജു വാര്യര്‍ ചിത്രം ആയിഷ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആറ് ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്.

 

manju warriers ayisha meet vlogger khalid alameri

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES