ഇന്നലെയായിരുന്നു അവതാരകനായ ആദിലിന്റെ വിവാഹം. നമിതയെയാണ് താരം വിവാഹം ചെയ്തത്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വെച്ച് നടന്ന വിവാഹ റിസെപ്ഷന്‍ ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. നടന്റെ അടുത്ത സുഹൃത്തുകൂടിയായ പേളിയും ഭര്‍ത്താവ് ശ്രീനിഷും വിവാഹച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഒട്ടേറെ യുവതാരങ്ങളും ചടങ്ങിന്റെ ഭാഗമായി. എന്നാല്‍ ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ശ്രീനിഷ് പേളി ദമ്പതികളാണ്. ചടങ്ങിലെ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
വര്‍ണശബളമായ പൂക്കള്‍ കൊണ്ട് ഒരുക്കിയ വേദിയിലേക്ക് പാട്ടും നൃത്തവുമായാണ് ആദില്‍ കടന്നുവന്നത്. പിന്നാലെ എത്തിയ വധു നമിതയെ ആദി കൈപിടിച്ച് വേദിയിലേക്ക് കയറ്റി കൂടെയിരുത്തി. റിസപ്ഷന്‍ വേദിയില്‍ വെച്ച് മിന്നുകെട്ട് ചടങ്ങും നടന്നു. പരസ്പരമ വരണമാല്യം അണിയിച്ച വധൂവരന്മാര്‍ പിന്നീട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചിത്രങ്ങളെടുത്തു. തുടര്‍ന്ന് കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചു. ദുബായ് യില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ബിസിനസ് ചെയ്യുകയാണ് ആദില്‍. അതിനിടെയാണ് താരം സമയം കണ്ടെത്തി സിനിമകളില്‍ അഭിനയിക്കുന്നതും പരിപാടികള്‍ അവതരിപ്പിക്കുന്നതും.
നടന്‍ റോണി, സഞ്ജു ശിവറാം. നടി അനുമോള്‍, ആരിഫ് എംപി, പേളി മാണി, ശ്രീനിഷ്, നടി പാര്‍വതി നമ്പ്യാര്‍, അവതാരകന്‍ ജീവ, അവതാരക അശ്വതി ശ്രീകാന്ത്, നടി കൂടിയായ ശില്‍പ ബാല, സംവിധായകന്‍ സലിം അഹമ്മദ്, ദിയ സന, ഡി ഫോര്‍ ഡാന്‍സ് ടീം, സംവിധായകന്‍ ജിസ് ജോയ്, സംഗീത സംവിധായകന്‍ ടോണി, നടന്മാരായ ഹേമന്ദ് മേനോള്‍, അനു മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിഫോര്‍ ഡാന്‍സ് ടീമിന്റെ ഇന്‍സ്റ്റന്റ് കൊറിയോഗ്രഫി ചെയ്ത ഡാന്‍സും സദസ്സിലുണ്ടായിരുന്നു. പേളിയും ശ്രീനിഷും കിടിലന്‍ ലുക്കിലാണെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. കിടിലന്‍ ലുക്കിലാണ് ശ്രീനിഷും പേളിയും ചടങ്ങിനെത്തിയത്. ഓഫ് വൈറ്റ് നിറത്തില്‍ റോസാപ്പൂക്കളുടെ ഡിസൈന്‍ ഉളള സാരിയാണ് പേളി ചടങ്ങില്‍ അണിഞ്ഞത്. കൈനിറയെ വളകളും വലിയ കമ്മലും നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞാണ് പേളിയെത്തിയത്. കറുപ്പും വെളളയും നിറത്തിലെ കോട്ടും സ്യൂട്ടും അണിഞ്ഞ് ശ്രീനിഷും എത്തി. ഇരുവരുടെയും മനോഹരച്ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.