Latest News

ദേവസംഗീതം എന്ന പരിപാടിയില്‍ മാലാഖയായി തുടക്കം; വാല്‍ക്കണ്ണാടി പരിപാടിയുടെ അവതാരകയായി എത്തി പിന്നീട് സീരിയലുകളിലേക്ക്; പ്ലസ് ടു കാലത്ത് തുടങ്ങിയ പ്രണയത്തിലൂടെ നടന്‍ പ്രശാന്തിന്റെ ജീവിത സഖിയുമായി;  അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ സീരിയല്‍ നടി ഷീബ ജേക്കബിനെ അറിയാം

Malayalilife
ദേവസംഗീതം എന്ന പരിപാടിയില്‍ മാലാഖയായി തുടക്കം; വാല്‍ക്കണ്ണാടി പരിപാടിയുടെ അവതാരകയായി എത്തി പിന്നീട് സീരിയലുകളിലേക്ക്; പ്ലസ് ടു കാലത്ത് തുടങ്ങിയ പ്രണയത്തിലൂടെ നടന്‍ പ്രശാന്തിന്റെ ജീവിത സഖിയുമായി;  അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ സീരിയല്‍ നടി ഷീബ ജേക്കബിനെ അറിയാം

തൊണ്ണൂറുകളില്‍ ജനിച്ച കുട്ടികളുടെ ഹരമായിരുന്നു ഒരു കാലത്ത് ചില ടെലിവിഷന്‍ ചാനലുകളും അതിലെ പരിപാടികളും. ഏഷ്യാനെറ്റ് പ്ലസ്, കിരണ്‍ ടിവി, കൈരളി വി തുടങ്ങിയ ചാനലുകളിലെ അവതാരകരും അതില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പാട്ടുകളുമെല്ലാം ഇന്നും അവര്‍ക്ക് പ്രിയപ്പെട്ടതാണ്. അക്കൂട്ടത്തിലുണ്ടായിരുന്ന ക്രിസ്തീയ ഭക്തിഗാനത്തിലൂടെ മനസു കവര്‍ന്ന നടിയായിരുന്നു ഷീബ ജേക്കബ്ബ്. ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ രാവിലെ ആറ് മണിക്ക് സംപ്രേക്ഷണം ചെയ്തിരുന്ന ദേവസംഗീതം എന്ന പരിപാടിയില്‍ നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ എന്ന പാട്ടില്‍ മാലാഖയുടെ വേഷത്തില്‍ സൈക്കിള്‍ ചവിട്ടി വന്നത് ഷീബ ആയിരുന്നു. പിന്നീട് ഒരുകാലത്ത് സൂപ്പര്‍ ഹിറ്റായിരുന്ന വാല്‍ക്കണ്ണാടിയുടെ അവതാരകയായി എത്തിയ ഷീബ പിന്നീട് സീരിയലുകളിലേക്ക് എത്തി. കുഞ്ഞുദൈവം എന്ന സിനിമയില്‍ കന്യാസത്രീ ആയും അഭിനയിച്ചു. നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുമായുള്ള ഷീബയുടെ രൂപസാദൃശ്യവും ഏറെ ചര്‍ച്ചയായിരുന്നു.

അന്ന് മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന ഷീബയുടേത് പ്രണയവിവാഹമായിരുന്നു. ഷീബ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു. അന്ന് ഡിഗ്രി സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയായിരുന്നു പ്രശാന്ത്. വീട്ടുകാര്‍ തന്നെ പള്ളീലച്ചന്‍ ആക്കാന്‍ ആഗ്രഹിച്ചിരിക്കവേയായിരുന്നു ഈ പ്രണയം. പ്രശാന്തിന്റെ കോളേജിന്റെ തൊട്ടു താഴെയാണ് ഷീബയുടെ സ്‌കൂള്‍. അന്ന് ബാലചന്ദ്ര മേനോന്‍ ഒരു ടോക്ക് ഷോ യ്ക്ക് വേണ്ടി ഓഡിഷന്‍ നടത്തിയിരുന്നു. എന്താണെന്ന് അറിയില്ലെങ്കിലും സിനിമയില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്ന് കരുതി പ്രശാന്തും അവിടേക്ക് പോയി. അവിടെ നിന്നുമാണ് ഷീബയെ ആദ്യം കാണുന്നത്. പിന്നെ പ്രണയത്തിലാവുകയായിരുന്നു. ആദ്യം പ്രണയം തുറന്ന് പറഞ്ഞത് പ്രശാന്ത് ആയിരുന്നു. തുടര്‍ന്നാണ് ഇരുവരും വാല്‍ക്കണ്ണാടിയിലേക്കും പരിപാടി അവതാരകരായും എല്ലാം എത്തുന്നത്. തുടര്‍ന്നായിരുന്നു വിവാഹവും.

വിവാഹ സമയത്ത് പിജിക്കാരിയായിരുന്നു ഷീബ. അതിനു ശേഷമാണ് തുടര്‍ന്ന് പഠിച്ചതെല്ലാം. ബിഎഡും എംഎഡും യുജിസി നെറ്റും എഴുതി പാസായിട്ട് തിരുവല്ല മാര്‍ത്തോമാ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ കയറുകയും ചെയ്തു. അതിനു ശേഷം ഇടയ്ക്ക് ചെറുതായി മോഡലിംഗ് ചെയ്യുമെന്നതൊഴിച്ചാല്‍ പൂര്‍ണമായും ഒരു ജോലിക്കാരിയും വീട്ടമ്മയായുമെല്ലാം ഷീബ മാറിക്കഴിഞ്ഞു. ഏഴു വര്‍ഷം മുമ്പ് ഇരുവരും ചേര്‍ന്ന് മനോഹരമായ ഒരു വീടും നിര്‍മ്മിച്ചു.

ഷീബ നല്ല ആത്മവിശ്വാസമുള്ള സ്ത്രീയും സ്വതന്ത്രയുമാണ്. എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാല്‍ അതിന് വേണ്ടി നില്‍ക്കും. എന്നാല്‍ പ്രശാന്ത് നേരെ തിരിച്ചും. വളരെയധികം ഈഗോയുണ്ടായിരുന്ന വ്യക്തിയും മെയില്‍ ഷോവനിസ്റ്റും ഒക്കെയായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ കാലത്ത് മദ്രാസ് സെക്ഷന്‍ കോളേജില്‍ പോയി പഠിക്കണമെന്ന് ഷീബ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനു തടസം നില്‍ക്കുകയായിരുന്നു പ്രശാന്ത് ചെയ്തത്. സെന്റ് തെരാസസില്‍ പോവാമെന്ന് പ്രശാന്ത്  പറഞ്ഞിട്ടും ഷീബ സമ്മതിച്ചില്ല. ഒടുവില്‍ പ്രശാന്തിനെ കൊണ്ട് സമ്മതിപ്പിച്ചെടുത്തു ഷീബ എന്ന മിടുക്കി. ഓപ്പറേഷന്‍ ജാവ, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് അലക്‌സാണ്ടര്‍ പ്രശാന്ത്. ഇരുവര്‍ക്കും രണ്ട് മക്കളാണ്. രക്ഷിതും മാനവും.

prasanth alexander and actress sheeba jacob

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES