മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സീരിയല്‍ നടി നിവേദിത. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് താരം പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്. തുടക്കകാലത്ത് സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം പിന്നീട് സീരിയല്‍ രംഗത്താണ് കൂടുതല്‍ തിളങ്ങിയത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും വീണ്ടും അഭിനയ രംഗത്തേയ്ക്ക് ശക്തമായി തിരിച്ചെത്തി. ഇപ്പോള്‍ താരം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2 എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ ചേച്ചിയാണ് നിവേദിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ സീരിയില്‍ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മകന്‍ വിവാഹിതനായ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. വളരെ സിമ്പിളായി നടത്തിയ വിവാഹ ചടങ്ങില്‍ വളരെ ലളിതമായി അണിഞ്ഞ് ഒരുങ്ങിയാണ് മരുമകളും മകളും എത്തിയത്. എന്നാല്‍ കല്ല്യാണത്തിന് മരുമകളെക്കാള്‍ തിളങ്ങിയത് അമ്മയായ നിവേദിതയാണ്. ഓറഞ്ച് സാരിയില്‍ അതീവ സുന്ദരിയായാണ് താരം മകന്റെ വിവാഹത്തിന് എത്തിയത്. മുട്ടേളം വരെയുള്ള മുടി അഴിച്ചിട്ട് അതില്‍ നിറയെ മുല്ലപ്പൂക്കളും ചൂടിയിരുന്നു. ഓറഞ്ച് സാരിക്ക് ചേരുന്ന പിങ്കായിരുന്നു ബളൗസിന്റെ നിറം. കൈയ്യില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള വളകള്‍ അണിഞ്ഞിരുന്നു. ഒറ്റ മാല മാത്രമായിരുന്നു അണിഞ്ഞിരുന്നത്. വളരെ സിമ്പിള്‍ ആണെങ്കിലും മരുമകളെക്കാള്‍ സുന്ദരിയായാണ് മകന്റെ വിവാഹത്തിന് നിവേദിത എത്തിയത്. ഒരുങ്ങി വന്ന നിവ്യയെ കണ്ടാല്‍ ഇത്രയും വലിയ മകന്‍ ഉണ്ടെന്ന് പറയില്ല എന്നാണ് ആരാധകരുടെ കമന്റ്.
നിവേദിതയുടെ മകന്‍ നിഖില്‍ സഞ്ജീവാണ് വിവാഹിതനായത്. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പ്രാര്‍ത്ഥന ജഗനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. ബോഡി ബില്‍ഡറായ നിഖില്‍ വേര്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 2021 ലെ നാഷണല്‍ ചാമ്പ്യനാണ്. പ്രാര്‍ത്ഥന ഡിജിറ്റല്‍ ക്രിയേറ്ററുമാണ്. ഇന്ന് രാവിലെയായിരുന്നു വിവാഹം. കുടുംബത്തില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നു വിവാഹത്തിന് എത്തിയിരുന്നത്. ഗുരുവായൂരപ്പന്റെ മുന്നില്‍ താലി ചാര്‍ത്തി പരസ്പരം തുളസിമാല ചാര്‍ത്തിയാണ് വിവാഹം നടത്തിയത്.
പേസ്റ്റല്‍ ബ്ളൂ കളര്‍ സാരിയും വളരെ കുറച്ച് ആഭരണങ്ങളും അണിഞ്ഞാണ് പ്രാര്‍ത്ഥന വിവാഹത്തിന് എത്തിയത്. താരത്തിന്റെ മകന്റെ വിവാഹത്തിന് ശേഷം വീഡിയോ പുറത്ത് വന്നതോടുകൂടിയാണ് നിവേദിതയ്ക്ക് ഇത്ര വലിയ മകന്‍ ഉണ്ടോ എന്ന് ആരാധകര്‍ ചോദിക്കുന്നത്. വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളുടെ വീഡിയോ നിഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മെഹന്തി ഇടുന്നതിന്റെയും വിവാഹത്തിന് മുന്‍പുള്ള ചില ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും നിഖിലിന്റെ ഇന്‍സ്റ്റാ സ്റ്റോറിയായി നിഖില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിഖിലിനെ കൂടാതെ മൂന്ന് മക്കള്‍ കൂടി താരത്തിന് ഉണ്ട്.