മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു പിള്ള. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. തട്ടീം മുട്ടീം പരമ്പരയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിലും ഏറെ സജീവയായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മഞ്ജു വെള്ളിത്തിരയിൽ 1995 ൽ പുറത്തിറങ്ങിയ മഴയെത്തും മുൻപെ എന്ന ചിത്രത്തിലൂടെയാണ് എത്തിയത്. ചിത്രത്തിലെ താരത്തിന്റെ അഞ്ജന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ഇരട്ടക്കുട്ടികളുടെ അച്ഛൻ, മിസ്റ്റർ ബട്ട്ലർ, ഇരക്കുട്ടികളുടെ അച്ഛൻ , നാല് പെണ്ണുങ്ങൾ, ലവ് 24X7 തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലിലും താരം ഏറെ സജീവമണ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഞ്ജുപിളള തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം ഇൻസ്റ്റഗ്രാം പേജിൽ നടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. മഞ്ജു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് മഞ്ഞയിൽ സുന്ദരിയായിട്ടാണ്. അധികം ആഭരണങ്ങളൊന്നും നടി മഞ്ഞ നിറത്തിലുള്ള കുർത്തക്കൊപ്പം ഉപയോഗിച്ചിട്ടില്ല. ലൂസ് ഹെയറിൽ അതി സുന്ദരിയായിട്ടുളള നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
നടിയുടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മഞ്ജു ചിത്രത്തിൽ മെലിഞ്ഞ് കൂടുതൽ ലുക്കായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ പുതിയ ചിത്രത്തിന് ആരാധകർ മാത്രമല്ല സഹപ്രവർത്തകരും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു പിള്ളയുടെ ഓൺ സ്ക്രീൻ മകനായി എത്തുന്ന കണ്ണൻ എന്ന സിദ്ധാർഥ് പ്രഭു മമ്മിയുടെ ചിത്രത്തിന് അന്യായ എഡിറ്റിംഗ് എന്നാണ് നൽകിയിരിക്കുന്ന കമന്റ്. മഞ്ജു പിള്ള ചിത്രത്തിൽ ശീര ഭാര കുറച്ചതിനെ കുറിച്ചു പറയുന്നുണ്ട് . തന്റെ ശരീരഭാരമെന്നത് നിലവിൽ 65 കിലോയാണ് നടി കമന്റിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.