സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവര്‍ ഇല്ലേ; സീരിയലുകളുടെ നിലവാരത്തകര്‍ച്ചയെ കുറിച്ച് പറഞ്ഞ് നടന്‍ എഫ്.ജെ തരകന്‍ രംഗത്ത്

Malayalilife
topbanner
സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവര്‍ ഇല്ലേ; സീരിയലുകളുടെ നിലവാരത്തകര്‍ച്ചയെ കുറിച്ച് പറഞ്ഞ്  നടന്‍ എഫ്.ജെ തരകന്‍ രംഗത്ത്

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബവിലേക്ക്. എല്ലായിടത്ത് നിന്നും വലിയ ജനപ്രീതിയാണ് റേറ്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്ന സീരിയലിന് ഉള്ളത്.  നടന്‍ എഫ് ജെ തരകനാണ് സീരിയലില്‍ ശിവദാസ മേനോനെ അവതരിപ്പിക്കുന്നത്. 37 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് തരകന്‍ അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ  കുടുംബവിളക്ക് സീരിയലിനെ കുറിച്ച്  മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം. അതിനൊപ്പം സീരിയലുകളുടെ നിലവാര തകര്‍ച്ചയെ സംബന്ധിച്ച് ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിരിക്കുകയാണ്.

 അതേ സമയം ടെലിവിഷന്‍ സീരിയല്‍ നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരെ കുറിച്ചും താരം സംസാരിച്ചിരുന്നു. എന്റെ അഭിപ്രായത്തില്‍ ആ വാദഗതി തികച്ചും കാപട്യമാണ്. സീരിയലുകളില്‍ വരുന്ന കഥകള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങളെ ആധാരമാക്കി രചിച്ചവയാണ്. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവര്‍ ഇല്ലേ? അങ്ങനെ പോകുന്നവരെ ന്യായീകരിക്കുന്ന അച്ഛനമ്മാര്‍, ഒപ്പം പോകുന്ന മക്കള്‍ ഒക്കെ അനവധിയാണ്.

 ഭര്‍ത്താവിനെയും, പിഞ്ചുകുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം തള്ളിയിട്ടു പോകുന്ന എത്രയോ സ്ത്രീകളെ നമ്മള്‍ കാണുന്നു ദിനംതോറും. അസൂയ കുത്തിനിറച്ച മനസ്സുമായി സ്വന്തം സഹോദരന്റെ ധര്‍മപത്നിക്ക് ദോഷം മാത്രം ആഗ്രഹിച്ചു നടക്കുന്ന എത്രയോ സ്ത്രീകളെ കാണുന്നു. അതുപോലെ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിനാല്‍ സീരിയലുകള്‍ കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല.

 

Read more topics: # actor fj tharakan ,# words about serials
actor fj tharakan words about serials

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES