Latest News

റൊമാന്റിക് ഷോര്‍ട്ഫിലിമുകളുടെ ലിസ്റ്റില്‍ ഇനി മൂക്കുത്തിയും;സോഷ്യല്‍ മീഡിയല്‍ തംരംഗമായ പ്രണയകഥയില്‍ നായകനായി എത്തുന്നത് നടന്‍ വിനീത് വിശ്വം

Malayalilife
topbanner
റൊമാന്റിക് ഷോര്‍ട്ഫിലിമുകളുടെ ലിസ്റ്റില്‍ ഇനി മൂക്കുത്തിയും;സോഷ്യല്‍ മീഡിയല്‍ തംരംഗമായ പ്രണയകഥയില്‍ നായകനായി എത്തുന്നത്    നടന്‍ വിനീത് വിശ്വം

ഗിരീഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്ര്വസ്യ ചിത്രം മൂക്കുത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. യശ്പാലുനും, അംബ്രേസിനും ശേഷം ഗീരിഷ് എന്ന സംവിധായന്‍ വീണ്ടും വിസ്മയം സൃഷ്ടിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിനീത് വിശ്വമാണ് മൂക്കുത്തിയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.  അസിസ്റ്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ വിനീത് നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ആസിഫലിയുടെ കൂടെ അഭിനയിച്ച മന്ദാരം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.നൃത്ത വിദ്യാര്‍ത്ഥിനിയായ ശ്രീ രഞ്ജിനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ഇരുപത് മിനുട്ട് ദൈര്‍ഘ്യംമുള്ള ഹ്ര്വസ്യ ചിത്രം ഒരിക്കലും  കാണുന്നവനെ മുഷിപ്പിക്കാത്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

പ്രണയത്തിന്റെ കഥപറയുന്ന മൂക്കുത്തി പതിവു പ്രണയ കഥകള്‍ പറയുന്നതില്‍ നിന്നും വിത്യസ്ഥമായ രീതിയിലാണ് പ്രണയം പറയുന്നത്. തന്റെ കാമുകി മൂക്കുകൂത്തണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു.  അവന്‍ സമ്മതം അറീയിക്കുന്നു. കാമുകന്റെ മുമ്പില്‍  മൂക്കുകുത്തി അവള്‍ എത്തുമ്പോള്‍ അഭിനന്ദിക്കാന്‍ സാധിക്കാത്ത സന്തര്‍ഭത്തില്‍ അവന്‍ നില്‍ക്കുന്നതും വളരെ രസകരമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.ഇത് തന്നെയാണ് മൂക്കുത്തി കാണാന്‍ ഒരോരുത്തരെയും പിടിച്ചിരുത്തുന്നു. സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി നടക്കുന്ന ചെറുപ്പക്കാരന്‍ അവനു നേരിടേണ്ടി വരുന്ന മാനസിക ബുദ്ധിമുട്ടുകളും, അവനു എല്ലാകാര്യത്തിലും പിന്‍തുണ നല്‍ക്കുന്ന കാമുകിയും, ഇത്തരത്തില്‍ വളരെ രസകരമായി ആണ് മൂക്കുത്തി കഥ പറഞ്ഞു പോകുന്നത്.  വിനീത് വിശ്വം എന്ന നടന്റെ അസാദ്യ പെര്‍ഫോമന്‍സ് എന്നു പറയാവുന്നത് തന്നെയാണ് മൂക്കുത്തിയിലെ പ്രകടനം. നായികയായി അഭിനയിച്ച ശ്രീ രഞ്ജിനിയും കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചു

ചിത്രത്തില്‍ സജിന്‍ ചെറുകയില്‍, വരുണ്‍ ധാര , അനുരാധ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മൂക്കുത്തിയുടെ ക്യാമറ ചലിപ്പിച്ചത് ദേശിയ അവാര്‍ഡ് ജേതാവ് അപ്പു പ്രഭാകറാണ്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, ചിത്രത്തിനു വേണ്ടി മ്യൂസിക് ചെയ്തിരിക്കുന്നത് ആനന്ദ് മധുസുധനനാണ്.

 

Vineeth Vishwam-Mookuthi -Malayalam Short Film

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES