Latest News

മികച്ച മോഡലിനെ കണ്ടുപിടിക്കാനുള്ള റിയാലിറ്റി ഷോയുമായി സൊപ്പന സുന്ദരി; അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ടും വത്തയ്ക്ക മോഡലും ലൈവില്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍

Malayalilife
മികച്ച മോഡലിനെ കണ്ടുപിടിക്കാനുള്ള റിയാലിറ്റി ഷോയുമായി സൊപ്പന സുന്ദരി; അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ടും വത്തയ്ക്ക മോഡലും ലൈവില്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍

ഇപ്പോള്‍ ടിവി ചാനലുലുകളില്‍ റിയാലിറ്റി ഷോ തരംഗമാണ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് സീരിയലലുകളെ പിന്നോട്ടടിച്ച് ഈ തരംഗം കേരളത്തിലെത്തിയത്. എന്നാലിപ്പോള്‍ അത്ര അടക്കി വാഴുന്നില്ലെങ്കിലും ആഴ്ച അവസാനം റിയാലിറ്റി ഷോകള്‍ മിനി സ്‌ക്രീന്‍ കീഴടക്കുന്നുണ്ട്. പല റിയാലിറ്റി ഷോകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ തമിഴിനെ പിടിച്ചുകുലുക്കുന്നത് സൊപ്പന സുന്ദരി എന്ന റിയാലിറ്റി ഷോ ആണ്. മലയാളത്തില്‍ പറഞ്ഞാല്‍ സ്വപന് സുന്ദരി. മികച്ച മോഡലിനെ കണ്ടു പിടിക്കുകയെന്നതാണ് സൊപ്പന സുന്ദരിയുടെ ഉദ്ദേശമെങ്കിലും സംഗതി പുലിവാലു പിടിച്ചത് ഷോയില്‍ നഗ്‌നതയുടെ അതിപ്രസരം ഉണ്ടായതോടെയാണ്. കേരളത്തില്‍ ഉടലെടുത്തു എന്നു പറയാവുന്ന വത്തയ്ക്ക ഷോ ആണ് സൊപ്പനസുന്ദരിയെ മലയാളികള്‍ ശ്രദ്ധിക്കാന്‍ കാരണം.

ആര്യയുടെ എങ്ക വീട്ടു മാപ്പിളൈയും വന്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് ഇപ്പോള്‍ സൊപ്പന സുന്ദരിയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. നടന്‍ പ്രസന്നയാണ് ഷോ അവതരിപ്പിക്കുന്നത്. 10 മോഡല്‍സുകളാണ് ഈ ഷോയിലെ മത്സരാര്‍ഥികള്‍. ഇവരില്‍ നിന്ന് വിവിധ തരം ടാസ്‌ക്കുകളിലൂടെയായിരിക്കും വിജയിയെ കണ്ടു പിടിക്കും. പ്രസന്നയാണ് ഈ റിയാലിറ്റി ഷോയുടെ അവതാരകന്‍. ഗ്ലാമര്‍ വേഷങ്ങളിലാണ് മത്സരാര്‍ത്ഥികളെ പരിപാടിയില്‍ കാണിക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത ഇത്തരം രീതികള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിഗ് ബോസിനു സമാനമായ അന്തരീക്ഷമാണ് മത്സരാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഒരു വീട്ടില്‍ താമസിച്ചാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ അണിയേണ്ടത് ഗ്ലാമര്‍ വസ്ത്രങ്ങളാണെന്നതാണ് മാത്രം.

അതിനാല്‍ തന്നെ ഇതിലെ മത്സാരാഥികളുടെ വസത്രധാരണമാണ് പ്രശ്നമായിരിക്കുന്നത്. ഫുള്‍ ഗ്ലാമര്‍ വേഷത്തിലാണ് ഇവര്‍ ഷോയുടെ ആദ്യം മുതല്‍ അവസാനം വരെ പ്രത്യക്ഷപ്പെടുന്നത്. ഇത് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും കുടുംബവുമൊത്ത് കാണാന്‍ പറ്റില്ലെന്നും ആരോപിച്ച് ഷോയിലെ ഇത്തര രീതികള്‍ക്കെതിരെ പ്രേക്ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. റിയാലിറ്റി ഷോയിലെ ടാസ്‌ക്കുകള്‍ വ്യത്യസ്തയിനം ടാസ്‌ക്കുകളാണ് റിയാലിറ്റി ഷോയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് സ്റ്റൈലിലുളള ഫോട്ടോ ഷൂട്ട്,അര്‍ദ്ധനഗ്ന ഫോട്ടോ ഷൂട്ട്, വിദേശ രീതിയിലുളള ഫാഷന്‍ റൗണ്ടുകളും ഷോയില്‍ ഒരുക്കുന്നുണ്ട്. ഇത്രയും നിലവാരമില്ലാത്ത പ്രോഗ്രാം ഇവിടെ അനുവദിക്കില്ലെന്നാണ് ചിലരുടെ അഭിപ്രായം. ഇംഗ്ലീഷ് ചാനലുകളില് സൂപ്പര്‍് മോഡലുകളെ കണ്ടെത്താന് ഇത്തരത്തിലുള്ള റിയാലിറ്റി ഷോകള്‍ നടത്താറുണ്ട്. അതില്‍ നടത്താറുള്ള പോലെ അര്ധനഗ്ന ഫോട്ടോഷൂട്ടും ബിക്കിനി ഫോട്ടോ ഷൂട്ടുമെല്ലാം സൊപ്പന സുന്ദരിയിലുമുണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Read more topics: # Swapana Sundari,# tamil,# reality show,# costume
Swapana Sundari reality show hosting actor Prasanna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES