Latest News

സോഷ്യല്‍ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ സ രി ഗ മ പ

Malayalilife
topbanner
സോഷ്യല്‍ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ സ രി ഗ മ പ

കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സ രി ഗ മ പ സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കില്‍ മാത്രം സ രി ഗ മ പയുടെ  26 വീഡിയോകള്‍ ഇതിനോടകം തന്നെ പത്തുലക്ഷം പേര് കണ്ടു കഴിഞ്ഞു. ചാനലിനെ കാഴ്ചക്കാര്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്ന് ഇതെന്ന് സീ കേരളം ടീം പറഞ്ഞു. സ രി ഗ മ പയിലെ പങ്കെടുക്കുന്ന മത്സാരാര്‍ത്ഥികളുടെ മികച്ച പെര്‍ഫോമന്‍സിന്റെ വീഡിയോകളാണ് ഇതില്‍ ഭൂരിഭാഗവും. ഇതിനോടൊപ്പം തന്നെ അതിഥികളായെത്തിയ നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യന്‍, നടന്‍ ഷെയിന്‍ നിഗം എന്നിവരുടെയും എപ്പിസോഡുകളും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നു .

മലയാളത്തിലെ മികച്ച സംഗീത റിയാലിറ്റി ഷോയായി മാറാന്‍ ചുരുങ്ങിയ സമയം കൊണ്ട് സ രി ഗ മ പയ്ക്ക് ആയിട്ടുണ്ട്. അതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയില്‍ സീ കേരളം നേടിയെടുത്ത സ്ഥാനമെന്ന് സീ കേരളം ടീം പറഞ്ഞു. ആദ്യമായാണ് കേരളത്തില്‍ പ്രായഭേദമെന്യേ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്ന ഒരു റിയാലിറ്റി ഷോ വരുന്നത്. കൗമാരക്കാര്‍മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേ മനസോടെയാണ് ഇവിടെ മത്സരിക്കുന്നതെന്നും. ഇത് ഈ ഷോയെ വേറിട്ടതാക്കുന്നു. മാത്രവുമല്ല പങ്കെടുത്ത മിക്ക മത്സരാര്‍ത്ഥികളും സിനിമകളില്‍ പാടി എന്നത്  സ രി ഗ മ പ യുടെ വിജയമാണ്.

ഈ വര്ഷം ഏപ്രില്‍ 6 നാണു സീ കേരളം സ രി ഗ മ പ ആരംഭിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക സുജാതയും, സംഗീത സംവിധായകരായ ഗോപി സുന്ദറും ഷാന്‍ റഹ്മാനുമാണ് വിധികര്‍ത്താക്കള്‍. ഗ്രാന്‍ഡ് ജൂറി വിഭാഗവും ഈ ഷോയെ വ്യത്യസ്തമാക്കുന്നു.
 

Read more topics: # Zee Keralam,# reality show,# SaReGaMaPa
Zee Keralam’s reality show SaReGaMaPa makes strides in social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES