അവള്‍ ഉണ്ടെങ്കിലെ ആ ബസ്സില്‍ കയറുമായിരുന്നുളളു.; ആദ്യ പ്രണയത്തെക്കുറിച്ച് ഒന്നും ഒന്നും മൂന്നില്‍ തുറന്നു പറഞ്ഞ് ശ്രീനിഷ്

Malayalilife
topbanner
അവള്‍ ഉണ്ടെങ്കിലെ ആ ബസ്സില്‍ കയറുമായിരുന്നുളളു.; ആദ്യ പ്രണയത്തെക്കുറിച്ച് ഒന്നും ഒന്നും മൂന്നില്‍ തുറന്നു പറഞ്ഞ് ശ്രീനിഷ്

96-എന്ന തമിഴ് സിനിമയില്‍ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച ഗൗരി കിഷന്‍,  സീരിയല്‍ നടന്മാരായ മനീഷ്, ശ്രീനിഷ് തുടങ്ങിയവര്‍ അതിഥികളായി എത്തിയ ഒന്നും ഒന്നും മൂന്നിന്‍രെ എപ്പിസോഡാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ മലയാളി താരമാണ് ഗൗരി.സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ നടന്മാരാണ് ശ്രീനിഷ് അരവിന്ദ്, മനീഷ് തുടങ്ങിയവര്‍. വളരെ വര്‍ഷങ്ങളായി വില്ലനായും നായകനായുമൊക്കെ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് മനീഷ്. തമിഴില്‍ നിന്നും മലയാള സീരിയല്‍ രംഗത്തേക്ക് എത്തി ആദ്യ സീരിയലായ പ്രണയത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരചിതനായ നടനാണ് ശ്രീനിഷ്. എന്നാല്‍ ഏഷ്യാനെറ്റിലെ ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ശ്രീനിഷിനെ മലയാളികള്‍ കൂടുതലായും അറിഞ്ഞത്. ഷോയിലൂടെ പേളിയുമായി പ്രണയത്തിലായതോടെ ഏറെനാള്‍ സോഷ്യല്‍ മീഡിയയില്‍ പേളിഷ് തരംഗം തന്നെ ആയിരുന്നു. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കയാണ് ആരാധകര്‍. ഒന്നും ഒന്നും മൂന്ന് ഷോയില്‍ ശ്രീനിഷ് എത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

റിമിയോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുമ്പോഴാണ് മനീഷ്, ശ്രീനിഷിനൊപ്പം പ്രണയം എന്ന സീരിയലില്‍ അഭിനയിച്ച കാര്യം പറയുന്നത്. തുടര്‍ന്ന് മനീഷിനോടും ശ്രീനിഷിനോടും തങ്ങളുടെ ആദ്യപ്രണയത്തെക്കുറിച്ച് പറയാന്‍ റിമിടോമി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ശ്രീനിഷ് തന്റെ കോളേജ് കാലത്തെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ചെന്നൈയിലായിരുന്നു ശ്രീനിഷ് പഠിച്ചത്. കോളേജില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളുമായി താന്‍ സംസാരിക്കാറില്ലായിരുന്നു എന്നു പറഞ്ഞ ശ്രീനി തന്റെ ജൂനിയര്‍ ആയ പെണ്‍കുട്ടിയോടു തനിക്ക് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചാണ് പറഞ്ഞത്. കോളേജിലേക്കു പോകുന്ന ബസില്‍ ജൂനിയറായിരുന്ന പെണ്‍കുട്ടിയെ ദിവസവും കാണുമെന്നും തങ്ങള്‍ രണ്ടു പേരും ഒരേ റൂട്ടായിരുന്നു. ആ കുട്ടി ഉണ്ടെങ്കിലേ ഞാന്‍ ആ ബസില്‍ കയറുമായിരുന്നുളളു എന്നും ശ്രീനിഷ് പറഞ്ഞു. എന്നാലും താന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞില്ലെന്നും ഒരു ദിവസം തിയേറ്ററില്‍ മന്‍മദന്‍ എന്ന ചിത്രം കാണുമ്പോള്‍ ആ കുട്ടി തന്റെ കാമുകനോടൊപ്പം സിനിമ കാണാനെത്തിയെന്നും ശ്രീനിഷ് പറഞ്ഞു. അതാണ് തന്റെ ആദ്യത്തെ പ്രണയമെന്ന് ശ്രീനി പറഞ്ഞു. ശ്രീനിഷ് പ്രണയത്തെക്കുറിച്ച് പറഞ്ഞു നിര്‍ത്തിയതും കൂട്ടച്ചിരിയായിരുന്നു. പേളിയുമായുളള പ്രണയവും വിവാഹവുമെല്ലാം ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോള്‍ ശ്രീനിഷിന്റെ ആദ്യപ്രണയത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍ വൈറലായിരിക്കയാണ്. 


 

Read more topics: # Srinish,# lovestory,# onnum onnum moonu
Srinish reveals his love story in College

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES