40 പിന്നിട്ടിട്ടും 25-ന്റെ ചെറുപ്പവുമായി ശാലുമേനോന്‍; കോമഡി സ്റ്റാര്‍സില്‍ അതിഥിയായി എത്തിയ ശാലു മേനോന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

Malayalilife
topbanner
40 പിന്നിട്ടിട്ടും 25-ന്റെ ചെറുപ്പവുമായി ശാലുമേനോന്‍; കോമഡി സ്റ്റാര്‍സില്‍ അതിഥിയായി എത്തിയ ശാലു മേനോന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

ചെറിയ  വേഷങ്ങളിലൂടെ മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന നടിയാണ് ശാലുമേനോന്‍. മികച്ച നര്‍ത്തകി കൂടിയായ ശാലുമേനോന്‍ കലാരംഗത്ത് സജീവമാണ്. സോളാര്‍ രംഗത്തെ വിവാദങ്ങളിലും ഇടക്കാലത്ത് നടി നിറഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ക്കൊക്കെ വിട നല്‍കി കല്യാണം കഴിച്ച നടി വീണ്ടും സീരിയല്‍ രംഗത്ത് ഇപ്പോള്‍ സജീവമാണ്. ഇപ്പോള്‍ കറുത്ത മുത്തില്‍ കന്യയുടെ വേഷമവതരിപ്പിക്കുന്ന ശാലുമേനോന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് വേദിയില്‍ എത്തിയപ്പോഴാണ് ശാലു മേനോന്റെ മേക്കോവര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. രണ്ടു വര്‍ഷം മുമ്പ് നടന്‍ സജിയെ വിവാഹം കഴിച്ച ശാലു മേനോന്‍ അല്‍പ കാലമായി അഭിനയ രംഗത്ത് സജീവമല്ലായിരുന്നു. പിന്നീട് കറുത്തമുത്തില്‍ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സീരിയല്‍ രംഗത്തേക്ക് വീണ്ടുമെത്തിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ശാലുമേനോന്റെ മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. നല്ല രീതിയില്‍ തടി വച്ചാണ് നടിയെ പ്രേക്ഷകര്‍ കറുത്ത മുത്തില്‍ വീണ്ടും കണ്ടത്. മുഴുനീള കഥാപാത്രമല്ലാതെ ഇടയ്ക്കിടെ മാത്രം വന്നു പോകുന്ന കഥാപാത്രമായിരുന്നു ശാലുവിന്റെത്. എന്നാല്‍ ഇപ്പോള്‍ കറുത്തമുത്തിന്റെ നാലാം ഭാഗത്തില്‍ നടിയെ ഇതുവരെ കാണിച്ചിട്ടുമില്ല. ഈ സമയത്താണ് ഇന്നലത്തെ കോമഡി സ്റ്റാര്‍സ് വേദിയില്‍ അതിഥിയായി ശാലുമേനോന്‍ എത്തിയത്. വണ്ണമൊക്കെ കുറച്ച് മെലിഞ്ഞ് സുന്ദരിയായിട്ടാണ് ശാലുമേനോന്‍ ഷോയിലെത്തിയത്.

ഇന്നസെന്റും ജഗദീഷും റിമിടോമിയുമൊക്കെയുള്ള കോമഡി സ്റ്റാര്‍സ് വേദിയിലാണ് അതിഥിയായി ശാലു എത്തിയത്. കറുത്ത മുത്തിലെ തന്റെ അനുഭവങ്ങളും നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളും ശാലു മേനോന്‍ പ്രേക്ഷകരുമായി പങ്കുവച്ചു ഒപ്പം ഒരു സെമി ക്ലാസിക്കല്‍ നൃത്തവും പ്രേക്ഷകര്‍ക്ക് വേണ്ടി ശാലു അവതരിപ്പിച്ചു. നടനും എംപിയുമായ ഇന്നസെന്റും ജഗദീഷും റിമിയുമൊക്കെ നൃത്തച്ചുവടുകള്‍ കണ്ട് വിസ്മയിക്കുകയും ചെയ്തു. അത് ഇരുവരും തുറന്നുപറഞ്ഞു. എന്തായാലും മെലിഞ്ഞു സുന്ദരിയായി ഷോയിലെത്തിയ ശാലുമേനോന്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. 40 പിന്നിട്ടിട്ടും 25 ചെറുപ്പവുമായി മിനി സ്‌ക്രീനില്‍ നിറഞ്ഞാടിയ നടിയുടെ സൗന്ദര്യ രഹസ്യവും ആരാധകര്‍ തിരക്കുന്നുണ്ട്. ചങ്ങനാശേരിയില്‍ ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികളുമായി നൃത്തവിദ്യാലയവും ശാലു മേനോന്‍ നടത്തുന്നുണ്ട്.


 

Read more topics: # serial actress,# Shalu menon,# comedy stars
Serial film actress Shalu Menon in Comedy stars

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES