വെളുത്ത സ്‌നിഷ സക്രീനിലെത്തുന്നത് കറുത്ത സുന്ദരിയായ കസ്തൂരിയായി; നീലക്കുയിലിലെ നായിക ക്യാമറ മാറ്റിയാല്‍ പൂച്ചക്കുട്ടിയല്ല ബോള്‍ഡാണ്; നീലക്കുയില്‍ നായിക സ്‌നിഷ ചന്ദ്രന്റെ വിശേഷങ്ങള്‍ അറിയാം

Malayalilife
വെളുത്ത സ്‌നിഷ സക്രീനിലെത്തുന്നത് കറുത്ത സുന്ദരിയായ കസ്തൂരിയായി; നീലക്കുയിലിലെ നായിക ക്യാമറ മാറ്റിയാല്‍ പൂച്ചക്കുട്ടിയല്ല ബോള്‍ഡാണ്; നീലക്കുയില്‍ നായിക സ്‌നിഷ ചന്ദ്രന്റെ വിശേഷങ്ങള്‍ അറിയാം

നീലക്കുയില്‍ എന്ന സീരിയയലിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നായികയാണ് സ്നിഷ ചന്ദ്രന്‍. സ്നിഷ എന്ന പേരിനെക്കാള്‍ കസ്തൂരി എന്ന നായികയുടെ പേരിലാണ് സ്നിഷ കൂടുതല്‍ അറിയപ്പെടുന്നത്. നീലക്കുയിലില്‍ ഒരു കാട്ടില്‍ നിന്നും നാട്ടിലെത്തി ജീവിക്കുന്ന നാടന്‍ പെണ്‍കൊടിയായിട്ടാണ് സ്നിഷ വേഷമിടുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ സ്നിഷ വളരെ മോഡേണാണ്. വെളുത്ത സ്നിഷ മേക്കപ്പിട്ട് കറുത്താണ് സീരിയിലില്‍ അഭിനയിക്കുന്നത്. ഇനി നമുക്ക് സ്നിഷയുടെ ചില വിശേഷങ്ങള്‍ അറിയാം.

മലപ്പുറം സ്വദേശിയാണ് സ്നിഷ എന്ന സ്നിഷ ചന്ദ്രന്‍. മോഡലിങ്ങില്‍ താല്‍പര്യമുള്ള സ്നിഷ അതുവഴിയാണ് സീരിയയില്‍ എത്തിയത്. ഇതിനോടകം രണ്ടു സിനിമകളിലും സ്നിഷ അഭിനയിച്ചു കഴിഞ്ഞു. ഒരു തമിഴ് ചിത്രത്തിലും മലയാളത്തില്‍ സ്‌ക്ൂള്‍ ഡയറീസ് എന്ന ചിത്രത്തിലുമാണ് സ്നിഷ അഭിനയിച്ചത്. ഇതിന് പിന്നാലെയാണ് നീലക്കുയിലിലെ ലീഡ് റോള്‍ ഈ പെണ്‍കുട്ടിയെ തേടി എത്തിയത്. നീലക്കുയിലില്‍ വളരെ മനോഹരമായ അഭിനയം കാഴ്ച വയ്ക്കുന്നതിനാല്‍ തന്നെ പ്രേക്ഷകര്‍ക്കും സ്നിഷ ഏറെ പ്രിയപ്പെട്ട അഭിനേത്രിയായി മാറി.

കാട്ടില്‍ നിന്നും നഗര ജീവിത്തില്‍ എത്തിപ്പെട്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണും ബോള്‍ഡുമാണ് സ്നിഷ. വ്യക്തി ജീവിതത്തിലെന്ന പോലെ തിരുവനന്തപുരത്തെ ഷൂട്ടിങ്ങ് ലോക്കെഷനും കൊച്ചു കുസൃതികളും കുരുത്തക്കേടുകളുമൊക്കയായി സജീവമാക്കുന്നതും സ്നിഷ തന്നെയാണ്. ലൊക്കേഷനില്‍ എല്ലാവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട സ്നിഷയുടെ കസ്തൂരി ഹിറ്റ് ആയതിന് പിന്നാലെ നിരവധി ഓഫറുകളും സ്നിഷയെ തേടി എത്തുന്നുണ്ട്.

About Serial actress Snisha Chandran Neelakuyil Kasthoori

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES