Latest News

മേലാസകലം പൊള്ളി 28 ദിവസം ആശുപത്രിയില്‍, തിരിച്ചുവരവ് ഉണ്ടാകില്ലെന്നു കരുതി; കിടങ്ങിലെക്ക് വീണും കാര്‍ ആക്‌സിഡന്റായും അപകടങ്ങള്‍; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്ന് 'മോഹനകൃഷ്ണന്‍ വില്ലേജ് ഓഫീസറെന്ന' അനീഷ് രവി

Malayalilife
  മേലാസകലം പൊള്ളി 28 ദിവസം ആശുപത്രിയില്‍, തിരിച്ചുവരവ് ഉണ്ടാകില്ലെന്നു കരുതി; കിടങ്ങിലെക്ക് വീണും കാര്‍ ആക്‌സിഡന്റായും അപകടങ്ങള്‍; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്ന് 'മോഹനകൃഷ്ണന്‍ വില്ലേജ് ഓഫീസറെന്ന' അനീഷ് രവി

കാര്യം നിസ്സാരം' എന്ന സീരിയലിലെ വില്ലേജ് ഓഫിസറെ ഓർമ്മയില്ലേ? ആദർശവാനായ മോഹനകൃഷ്ണനെ! അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ ചേക്കേറിയത് ഈ കഥാപത്രത്തിലൂടെയാണ്. മെഗസ്സീരിയൽ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകർക്കു തിരിച്ചറിയാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. സീരിയിലുകളിലെ കഥാപാത്രങ്ങൾ പല പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇതിനെയോക്കെ വെല്ലുന്ന പ്രതിസന്ധികൾ തരണം ചെയ്താണ് അനീഷ് രവി ജീവിതത്തിലേക്ക് മടങ്ങിയത്.

അനീഷിന്റെ ജീവിതത്തിലും ഏറെ തിരിച്ചുവരവുകളുടെ കഥപറയാനുണ്ട്. മരണത്തെ മുഖാമുഖം കണ്ട നിരവധി നിമിഷങ്ങൾ അനീഷിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. എല്ലാത്തിൽ നിന്നും അദ്ദേഹം അത്ഭുതകരമായി തിരിച്ചുവന്നിട്ടുണ്ട്. അവ ഏതൊക്കെയെന്ന് അനീഷ് ഒരു മാധ്യമത്തോട് മനസു തുറന്നു.. അനീഷിന്റെ വാക്കൂകളിലൂടെ; 'ഷൂട്ടിങ്ങിനിടെ താൻ രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടു. അതൊരിക്കലും മറക്കാനാവില്ല. 'ഓപ്പോൾ' എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കു തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്'.

 

Serial actor Aneesh Ravi about his real life experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES